തലേൽ ആവും കുറ്റം മുഴുവൻ..
എന്തായാലും ഇപ്പോൾ വന്ന ആലോചന വേണ്ട എന്നു തന്നെ പറഞ്ഞിരിക്കുന്നു…
അമ്മ ഇപ്പോൾ തന്നെ അമ്മാവനെ വിളിച്ചു പറയും.. അമ്മാവൻ അവരെ അറിയിച്ചോട്ടെ…
അച്ഛനെ നോക്കി.. അച്ഛൻ ഉറങ്ങിയിരിക്കുന്നു…. റൂമിൽ ബെസ്റ്റാന്ഡേര്ക് കിടക്കാൻ ഒരു സിംഗിൾ ബെഡുണ്ട്…കുറച്ചു നേരം അവിടിരുന്നു…. എംഡി യ്ക്കു ഒരാഴ്ചത്തെ ലീവ് ചോദിച്ചു വാട്സ്ആപ്പ് മെസ്സേജ് അയച്ചു…
അവിടെ ഇരുപ്പുറച്ചില്ല എന്നു പറയുന്നതാവും ശെരി…ഇടക്കിടക്ക് ഡോർ തുറന്നു പുറത്തു പോയി നോക്കി… അവളുടെ റൂം അടഞ്ഞു തന്നെ കിടന്നു.. കോറിഡോറിലൂടെ ആരൊക്കെയോ നടക്കുന്നുണ്ട്…
ഉള്ളിൽ എവിടെയോ അവൾ കടന്നു കൂടിയിരിക്കുന്നു.. അവളുടെ സാമിപ്യം ആഗ്രഹിക്കുന്നു… ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പണ്ട് കൂട്ടുകാരോടൊക്കെ എത്രയോ വട്ടം തർക്കിച്ചിരിക്കുന്നു അങ്ങനെ ഒന്ന് സംഭവിക്കില്ല എന്നു..
പഠന കാലത്തെ നേരമ്പോക്കുകൾ അല്ലാതെ തനിക് ആത്മാർത്ഥമായൊരു പ്രണയം ആരോടും തോന്നിയിരുന്നില്ല.. അല്ലെങ്കിൽ മനസ്സിൽ കണക്കു കൂടിയ പോലൊരു പെണ്ണിനെ കണ്ട് കിട്ടാത്തതും ആവാം കാരണം..
ഇതിപ്പോ വല്ലാത്തൊരു വെപ്രാളം…
അവളെ കാണാതിരിക്കുന്ന ഓരോ നിമിഷത്തിനും ഒരു വ്യാഴവട്ടത്തിന്റെ ദൈർഘ്യം…എന്റെ നെഞ്ചിടിപ്പിന്റെ താളം എനിക്ക് തന്നെ കേൾക്കുന്നു…
ഒരു പുക എടുത്താലോ…
പുറത്തേക് നടന്നു….
വെളിയിൽ എന്റെ നെഞ്ചിടിപ്പിന്റെ താളം എന്നോണം ഇടിയോടു കൂടിയ മഴ തിമിർത്തു പെയ്തു കൊണ്ടിരിക്കുന്നു…
സിഗെരെറ്റിന്റെ പുകയ്ക്കു പോലും ഉള്ളിലൊരു ലഹരി തരാൻ കഴിയുന്നില്ല.. വലിച്ചു പകുതിയാക്കിയ സിഗെരെറ് മഴയിലേക് വലിച്ചെറിഞ്ഞു…ആ ലഹരി മഴയെടുത്തു മറ്റൊരു ലഹരിയായി എന്നിലേക്കു പെയ്തിറങ്ങട്ടെ… വെറുതെ മേളിൽ നിന്നും വീഴുന്ന മഴയിലേക് കൈ നീട്ടി… തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ..
പെട്ടെന്നാണ് മുഖത്തേക്കു വെള്ളം തുള്ളി തുള്ളിയായി വീണത്…
അവൾ അവിടെ വന്നു നിന്നത് പോലും ഞാൻ അറിഞ്ഞില്ലായിരുന്നു… അല്ല ഞാൻ വേറെ ഏതോ ലോകത്തായിരുന്നു…
അവളോട് എന്തെങ്കിലും സംസാരിക്കാൻ ശബ്ദം പുറത്തു വന്നില്ല…
ഏതൊരു കരുത്തനും നിശബ്ദ മാക്കപ്പെടുന്ന അവസ്ഥയാണ് പ്രണയം എന്നു ഞാൻ അറിയുക ആയിരുന്നു…
അസ്ഥികൾ ഇഴയിട്ട നെഞ്ചിലെ തടവറയിൽ അവളെപ്പോഴോ തടവു കാരി ആയി കഴിഞ്ഞിരുന്നു….
"മഴ ഇഷ്ടമാണോ