അയാളെ നാണത്തോടെ നോക്കി.
"ഉം ..കുടിക്ക്!"
"ഹ്മ്മ് …അതോ?"
അവൾ നാണത്തോടെ അയാളെ നോക്കി.
പിന്നെ അയാളുടെ കൈയിൽ നിന്ന് ഗ്ളാസ് വാങ്ങി.
ഒറ്റവലിക്ക് കുടിച്ചു.
ചെളിക്കുഴിയിലെ താമര!
അവളുടെ നാണം കണ്ടപ്പോൾ അയാൾക്ക് തോന്നിയത് അതാണ്.
കുളിച്ച് ഒരുങ്ങി നല്ല വസ്ത്രങ്ങൾ ധരിച്ചാൽ ആര് പറയും ഇവൾ ഇതുപോലെ ഒരു ചുറ്റുപാടിൽ ജീവിക്കേണ്ടവളാണ് എന്ന്?
പുറത്തേക്ക് തോക്കുമായി നായാടാൻ പോയ ജോജു ഇവളുടെ മകനാണ് എങ്കിൽ വളരെ നേരത്തെ തന്നെ ഇവൾ അമ്മയായിമാറിയിരിക്കണം.
നല്ല കൊഴുത്ത മദാലസ!
അസ്സൽ മാദകത്തിടമ്പ്!
"എന്താ സാറേ എന്നെ ഇങ്ങനെ നോക്കുന്നെ?"
ഗ്ളാസ്സിലേക്ക് വീണ്ടും വാറ്റ് ചാരായം പകർന്നുകൊണ്ട് അവൾ ചോദിച്ചു.
"എന്നെ മുമ്പ് എവിടെവെച്ചാ കണ്ടിട്ടുള്ളത് എന്ന് ഓർത്ത് നോക്കുവാണോ?"
"നിന്നെ ഞാൻ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് റെജീന!"
പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റെടുത്ത് ചുണ്ടത്ത് വെച്ച് ഫിറോസ് പറഞ്ഞു.
അവൾ അദ്‌ഭുതപ്പെട്ട് അയാളെ നോക്കി.
"സ്പാർട്ടൻ രാജാവ് മെനെലസിന്റെ ഭാര്യയായിരുന്ന നിന്നെയാണ് പാരീസ് രാജകുമാരൻ തട്ടിക്കൊണ്ട് പോയത്. നിനക്ക് വേണ്ടിയാണ്
ട്രോജൻ യുദ്ധമുണ്ടായത്! നീ കാരണമാണ് ട്രോയിയുടെ ഗോപുരങ്ങളത്രയും കത്തി ചാമ്പലായത്! ആ നിന്നെപ്പറ്റിയാണ് ഡോക്റ്റർ ഫോസ്‌റ്റസ് ഇങ്ങനെ പാടിയത്: വാസ് ദിസ് ദ ഫേസ് ദാറ്റ് ലോഞ്ച്‌ഡ് എ തൗസൻഡ് ഷിപ്പ്സ് ആൻഡ് ബേൺറ്റ് ദ ടോപ്പ്ലെസ്സ് ടവേഴ്സ് ഓഫ് ഈലിയം? സ്വീറ്റ് ഹെലൻ! മേക് മീ ഇമ്മോർട്ടൽ വിത്ത് എ കിസ്!"
അവൾക്ക് ഒന്നും മനസ്സിലായില്ല.
വീണ്ടും അവൾ ഗ്ളാസ് അയാൾക്ക് നീട്ടി.
"എനിക്കൊന്നും മനസ്സിലായില്ല സാറെ!"
"ഹഹഹ …"
ചിരിച്ചുകൊണ്ട് അയാൾ മദ്യഗ്ലാസ്സ് വാങ്ങി.
"ഒരു സിഗരറ്റ് എനിക്കും താ സാറെ,"
അവൾ പറഞ്ഞു.
"വല്ലപ്പോഴും ഒക്കെ ജോജൂന്റെ കയ്യീന്ന് ബീഡി വലിക്കും…"
അയാൾ നീക്കിയിട്ട് കൊടുത്ത പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് അവൾ പറഞ്ഞു.
"ബീഡിക്കപ്പടീം ഒരു മുഷ്ക്ക് മണവാ,"
ചിരപരിചിതയായ പുകവലിക്കാരിയെപ്പോലെ സിഗരറ്റ് ചുണ്ടത്ത് വെച്ച് കത്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
"ഇതിന് എന്ത് നല്ല മണവാ…"
പുകയൂതി വിട്ടുകൊണ്ട് അവൾ പറഞ്ഞു.
"നിങ്ങള് പൈസ ഒള്ളോർക്ക് ജീവിതം ഒക്കെ എന്നാ ഒരു സുഖമുള്ളതാ അല്ലെ?"
"അങ്ങനെയൊന്നുമില്ലെടീ…"
ഫിറോസ് പറഞ്ഞു.
പെട്ടെന്ന് അവൾ അയാളെ