തുറക്ക്.” അവളുടെ കവിളിൽ തട്ടിക്കൊണ്ടു അവൻ ചോദിച്ചു. അവളുടെ ശരീരത്തിൽ നിന്നും എഴുന്നേറ്റു അവൻ ഓടി അടുക്കളയിൽ പോയി മോന്തയിൽ വെള്ളം കൊണ്ടുവന്നു അവളുടെ മുഖത്ത് തളിച്ചു.
അവൾ കണ്ണുകൾ ചിമ്മിത്തുറന്നു. അവൻ വീണ്ടും ചോദിച്ചു “എന്ത് പറ്റി അക്കയ്ക്ക്.. എന്നോട് പറ”
കണ്ണുകൾ തുറന്നെങ്കിലും അവൾക്കു സംസാരിക്കാൻ കഴിയുന്നില്ല. അവൻ കരച്ചിലിന്റെ വക്കോളം എത്തി. അവളുടെ വാ പിളർത്തി കുറച്ചു വെള്ളം വായിലേക്ക് അവൻ ഒഴിച്ച് കൊടുത്തു.
മഹിള ഒരു കിതപ്പോടെ കിടക്കുകയാണ്. ആകെ സംഭ്രമത്തിൽ ആയ അവൻ രണ്ടും കല്പിച്ചു ഇറങ്ങിയോടിപ്പോയി.
ആരോട് പറയും… എന്ത് പറയും… അവൻ വീട്ടിൽ വന്നു കട്ടിലിൽ കിടന്നു. ഊണ് കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു മറ വേലിയിൽ പോയി കുളിച്ചിട്ടു വന്നു കഴിച്ചു.
“എന്നാലും അക്കയ്ക്ക് എന്ത് പറ്റിയതാണ്. പെട്ടന്നു ബോധക്കേട് പോലെ… ഇനി എന്തെങ്കിലും അസുഖമാണോ” അവൻ ആകെ ചിന്താമഗ്നനായി.
അവിടെ പോയി വിവരം തിരക്കാനുള്ള ധൈര്യം അവനുണ്ടായില്ല. വൈകുംനേരം പൈപ്പിൽ നിന്നും വെള്ളം എടുക്കാനായി മഹിള കുടവുമായി വരുന്നത് കണ്ടപ്പോഴാണ്
അവനു ശ്വാസം നേരെ വീണത്.
അവൾ അവന്റെ വീട്ടിലേക്കു നോക്കിയെങ്കിലും അവൻ മുഖം കൊടുക്കാൻ പോയില്ല. എന്തോ ഒരു വല്ലായ്‌മ പോലെ. രണ്ടു ദിവസം അവൻ കുളിക്കാനായി കുളത്തിലേക്ക് പോയില്ല. അതിനാൽ മഹിളയുമായി കണ്ടതുമില്ല.
മൂന്നാം ദിവസം രാവിലെ ഒരു 10-11 മണിയായപ്പോൾ മഹിള മഹേഷിന്റെ വീട്ടിൽ എത്തി അവന്റെ അമ്മയോട് ചോദിച്ചു “ഇച്ചായീ… മോൻ എന്തിയേ.. അവനെ ഒന്ന് കാണണമായിരുന്നു”.
അമ്മ പറഞ്ഞു “എടീ അവൻ പുരക്കകത്തു ഉണ്ടെന്നാണ് തോന്നുന്നത് നീ പോയി നോക്ക്. ഞാൻ വെള്ളം എടുത്തോണ്ട് വരട്ടെ”.
മുറിയിൽ ഇരുന്നു മഹേഷ് ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. അവന്റെ മുറിയിലേക്കുള്ള അവളുടെ പാദ പതന ശബ്ദം അവന്റെ ഹൃദയമിടുപ്പിന്റെ താളം കൂട്ടി.
അവൾ അകത്തു കയറി വന്നിട്ടു അല്പം ദേഷ്യത്തിൽ ചോദിച്ചു “ഡാ… മഹേഷേ… നീ എന്താ അങ്ങോട്ടൊന്നും വരാത്തത്. നിനക്ക് കുളീം നനേം ഒന്നുമില്ലേ. എത്ര ദിവസമായി”.
അവൻ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു. മഹിള അവന്റെ കട്ടിലിൽ ഇരുന്നിട്ട് മുഖം പിടിച്ചുയർത്തി. അവന്റെ കണ്ണുകൾ സജലങ്ങൾ ആയിരുന്നു.
ആ കണ്ണുനീർ തുടച്ചിട്ട് അവൾ ചോദിച്ചു