kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351390
Back38/38END
" അതിന് കിച്ചേട്ടൻ സമ്മതം മൂളിയതും ഞാൻ വീണ്ടും കിച്ചേട്ടന്റെ നെഞ്ചിലേക്ക് കയറി കിടന്നു.. ഉറക്കം പിടിച്ചു വന്നതായിരുന്നു…. പെട്ടന്നാണെനിക്ക് ആ കാര്യം ഓർമ വന്നത്… ഞാൻ കിചേട്ടനിൽ നിന്നും ചാടി എഴുന്നേറ്റു മാറി ഇരുന്നു  .. " എന്താടീ…  എന്ത് പറ്റി……?  " " സത്യം പറ…  എന്തിനാ വീട്ടിൽ പോണത് …?  " എന്റെ ചോദ്യത്തിനർദ്ധം മനസ്സിലാവാത്ത വണ്ണം കിച്ചേട്ടൻ ചോദിച്ചു   …. " അല്ലേൽ എന്റെ വീട്ടിൽ പോണ കാര്യം പറഞ്ഞാൽ കലിയിളകണ ആളാ…..  ഇന്നെന്താ ഇത്ര പ്രത്യേകത …?  " " എന്ത് പ്രത്യേകത…. ?  ‘ "  സത്യം പറ മനുഷ്യാ..  നിങ്ങൾക് ആ പെൺപിള്ളേരെ കാണാൻ അല്ലെ പിന്നേം പോകാം എന്ന് പറയുന്നത്.. ?  " " ശ്രീക്കുട്ടി……. " ഞെട്ടലോടെയുള്ള കിച്ചേട്ടന്റെ വിളി കെട്ടു എന്റെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് പുഞ്ചിരി ഊറി നിറഞ്ഞു… " നീ നന്നാവില്ലെടീ പുല്ലേ……  " പറയാൻ വന്നതത്രയും എന്നിൽ തന്നേ ഒതുക്കി വാക്കുമ്പോഴേക്കും കിച്ചേട്ടൻ എന്നെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു… എന്നെ നെഞ്ചിലേക് ചേർത്തു പിടിച്ചു… എന്റെ പ്രതിഷേധങ്ങൾ എല്ലാം അവിടെ അവസാനികയായിരുന്നു…  എന്റെ തമാശകളും കുറുമ്പുകളും


എല്ലാം അറിയാവുന്ന എന്റെ കിചേട്ടനിൽ എന്റെ മാത്രം കള്ളന്റെ മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിത്തന്നെയ്യാണ്……… എന്നെനിക്കറിയാം എന്നെയല്ലാതെ കിച്ചേട്ടന് മറ്റൊരു പെണ്ണിനേയും ചിന്ദിക്കാൻ പോലും കഴിയില്ലെന്ന്. ആ ഹൃദയം നിറയെ ഈ ശ്രീക്കുട്ടി ആണെന്ന്.  അതിന്റെ തെളിവായിരുന്നു മേക്കപ്പിൽ ഞാൻ ഒളിപ്പിച്ചു വച്ച കവിളിലെ ആ അഞ്ചു വിരൽ പാടുകൾ. കിച്ചേട്ടൻ പറഞ്ഞത് ശരിയാണ്.  ശ്രീക്കുട്ടി ഇനിയും നന്നാവില്ല.  അവളിൽ ഇനിയും കുസൃതിയും കുറുമ്പുകളും ബാക്കിയാണ്.. ആസ്വദിക്കാനും മനസ്സിലാക്കാനും ഒരു പെണ്ണിന്  കൂടെ ആളുണ്ടെന്ന് തോന്നിയാൽ അവളെന്നും അവർക്കൊരു കൊച്ചു കുട്ടി തന്നെ ആണ്….. ഇനി എന്ത് തന്നെ ആയാലും.. ഈ കിച്ചേട്ടനോട്‌ എത്ര വഴക്കിട്ടാലും എനിക്കൊന്നേ പറയാനുള്ളൂ….. " എനിക്ക് കുസൃതി കാട്ടാൻ എന്റെ കിച്ചേട്ടൻ അല്ലാതെ വേറെ ആരാ ഉള്ളത്….?  " വില്ലി _?


© 2025 KambiStory.ml