kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351140
Back29/38Next
എന്തൊക്കെയോ ചോദിച്ചെന്റെ ഒപ്പം വരുന്ന അങ്ങേരുടെ വാക്കുകൾ ഒന്നും ഞാൻ ശ്രദ്ധിച്ചില്ല…. നടന്നു നടന്നു ഞങ്ങൾ കാറിനടത്തെത്തി… " കേറൂ… " ഞാനാവശ്യപ്പെട്ടു.. " എങ്ങോട്… " " കാറിൽ കയറാൻ… നമുക്ക് നമ്മുടെ വീട്ടിൽ പോകാം… " " എന്താ കാര്യം…?  " " കിച്ചേട്ടൻ ഇവിടെ നിന്നാൽ ശരിയാവില്ല അത്ര തന്നെ… " " നീ കാര്യം എന്താന്ന് തെളിച്ചു പറ…. " " നിങ്ങളിവിടെ കല്യാണത്തിന് വന്നതാണോ അതോ കണ്ട പെൺപിള്ളേരോട് ശൃംഗരിക്കാൻ വന്നതോ… വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വണ്ടിയിൽ കേറൂ.  നമുക്ക് നമ്മുടെ വീട്ടിൽ പോകാം…. " " ഏത് വീട്…  നീയും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ലെന്നു നീ തന്നല്ലേ പറഞ്ഞത്…ഞാൻ എങ്ങോട്ടേക്കും വരുന്നില്ല…  " " പറഞ്ഞെന്നു കരുതി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി നിങ്ങൾ കെട്ടിയതല്ലാതാവുവോ…. അങ്ങനെ ഞാൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി പിണങ്ങി പോകുവാണോ വേണ്ടേ…?  " എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു…  സത്യത്തിൽ പരിസരം പോലും മറന്നു അലറുകയാറിയിരുന്നു ആ നിമിഷം ഞാൻ… " ആഹാ..  ഞാനാണോ വഴക്കുണ്ടാക്കി വീട്ടിൽ നിന്നു ഇറങ്ങി പോന്നത്  …?  " "


ശെരി സമ്മതിച്ചു….  എല്ലാം എന്റെ തെറ്റാ…. ഇപ്പോ നമുക്ക് വീട്ടിൽ പോകാം..  വാ….. " കിച്ചേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു ഞാൻ കെഞ്ചി…  ശരിക്കും ഞാൻ അപ്പോൾ കിച്ചേട്ടന്റെയാ  പഴയ ശ്രീക്കുട്ടി ആവുക ആയിരുന്നു… " ഇല്ല … " ശില കണക്കെ നിന്നതല്ലാതെ കിചേട്ടനനങ്ങിയില്ല… " കിച്ചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… " " വരട്ടെ..    നീ എന്ത് പറഞ്ഞാലും ഞാൻ എങ്ങോട്ടും വരുന്നില്ല….  " ആഹാ അത്രക്കായോ…  എന്റെ വാക്കുകൾ പോലും കൂട്ടാക്കാതെ നിന്ന കിച്ചേട്ടന്റെ മുന്നിൽ അവസാനം ഞാൻ ആ അറ്റകൈ പ്രയോഗം തന്നെ നടത്തി..  ശ്രീക്കുട്ടിയുടെ പതിനെട്ടാമത്തെ അടവ്…. ഒന്നും മിണ്ടാതെ നിന്ന കിച്ചേട്ടനെ ഞാൻ കെട്ടിപ്പിടിച്ചു…  ഉടുമ്പുകണക്കെ….  ആ ശരീരത്തോട് എനിക്ക് എത്ര ചേർന്ന് നിൽക്കാൻ പറ്റുമോ അത്രത്തോളം ആ നെഞ്ചിലേക്ക് ഞാൻ ചാരി നിന്നു….. എന്റെ എല്ലാ വിഷമങ്ങളും പരാതികളും കിച്ചേട്ടന് മുന്നിൽ അലിഞ്ഞില്ലാതായ നിമിഷം ആയിരുന്നു അത്…" സോറി കിച്ചേട്ടാ  ….. എന്നോടിനിയും ഇങ്ങനെ പിണങ്ങല്ലേ…  ശ്രീകുട്ടിക്കു സഹിക്കാൻ പറ്റുന്നില്ല….  " " അതിനു ഞാനാണോ പെണ്ണെ നിന്നോട് വഴക്കിട്ടത്…. 


© 2025 KambiStory.ml