വട്ടം കറക്കി അവളെ നിലത്തേക്ക് നിർത്തി….
" ഹും… ഒരു പെങ്ങള് സ്നേഹം, നമ്മളോടൊന്നും ഒരു സ്നേഹവും ഇല്ല… ഇല്ലെങ്കിൽ വന്ന ഉടനെ എന്നെ കാണാൻ അല്ലെ വരണ്ടേ..? കെട്ട്യോൻ ആണ് പോലും…… "
മനസിലൊരൊന്നു ഓർത്തു ഞാൻ കിറികോട്ടി …
മുറ്റത്തു നിന്നു കിച്ചുവേട്ടനെ ചിന്നു വലിച്ചു അകത്തേക്ക് കയറ്റി.
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു എത്തിയ കിച്ചുവേട്ടനെ കണ്ടു ഞാൻ ഞെട്ടി . ആഹ് താടി… ! മുഖത്തു ഉണ്ടായിരുന്ന ആ വൃത്തികേടിപ്പോൾ കാണാനില്ല .. ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് അതൊന്നു നീളം കുറച്ചു അല്പം വൃത്തിയായിട്ട് നടക്കാൻ. കേട്ടഭാവം നടിച്ചിട്ടില്ല. എന്നിട്ടിപ്പോൾ ആര് പറഞ്ഞിട്ടാണോ എന്തോ ഇങ്ങനെ…? അതും ക്ലീൻ ഷേവ്… " ഏതോ പെണ്ണ് പറഞ്ഞിട്ട് തന്നെയാ…. എന്റെ കെട്ട്യോൻ വഴി പിഴച്ചു പോയൊ ദൈവമേ…. " ആ നിമിഷം ചെകുത്താൻ കുഞ്ഞു മനസിന് അകത്തെവിടെയോ ഇരുന്നു പറഞ്ഞതെന്റെ കാതിൽ മുഴങ്ങി…
" ആയിരിക്കും ഏതോ പെണ്ണ് തന്നെ ആണ്. അതും ക്ലീൻ ഷേവ് ചെയ്യാൻ മാത്രം ഏത് പെണ്ണും ആയിട്ടാണോ ഇങ്ങേർക്ക് ബന്ധം…? വെറുതെ അല്ല ഒരാഴ്ചയായിട്ടുമെന്നെ തിരിഞ്ഞു കൂടി നോക്കാത്തത്…..
"
ചെകുത്താൻ കുഞ്ഞിനെ സപ്പോർട്ട് ചെയ്യാൻ പോന്നതായിരുന്നു എന്റെ ചിന്തകളും…. എന്റെ മുഖത്തേക്ക് സങ്കടവും അസൂയയും വിഷമവും ഒന്നിച്ചു ഇരച്ചു കയറി…
പക്ഷേ ആ വൃത്തികേട് മാറിയപ്പോൾ ഇത്തിരി മെന ആയിട്ടുണ്ട്. ചുള്ളൻ ആയിട്ടുണ്ട്… പണ്ടത്തെ എന്റെ കിച്ചുവേട്ടൻ.. ആയിട്ടുണ്ട്…. "
മനസ്സറിയാത്ത മന്ദ്രിച്ചു. അറിയാതെ തന്നേ ആ സൗന്ദര്യം ഒരു നിമിഷം അങ്ങനെ ആസ്വദിച്ചു നിന്നു പോയി…
പെട്ടന്നാണ് ചിന്നു ബാൽകണിയിലേക്ക് കൈ ചൂണ്ടി എന്തോ പറഞ്ഞത്.. ഞാൻ വേഗം തന്നെ അകത്തേക്ക് വലിഞ്ഞു.. എന്നെ കുറിച്ചാവാം അവർ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു.." അയ്യോ ….. " തലയും കുനിച്ചവര് കാണാതെ ഞാൻ പതിയെ ചിന്നുവിന്റെ മുറിയിലേക്ക് നടന്നു.
" ആ പെണ്ണിപ്പോൾ അയാളേം വിളിച്ചോണ്ട് വരും ഇങ്ങോട്ടു… എനിക്ക് അയാളെ കാണണ്ടാ… എനിക്ക് ദേഷ്യമാ….. ഇങ്ങോട്ടു വരട്ടെ എന്നോട് മിണ്ടാനായിട്ടു.. മൈൻഡ് പോലും ചെയ്യില്ല ഞാൻ. നോക്കിക്കോ…. "
മനസ്സിൽ ഉറച്ച തീരുമാനം എടുത്താണ് കട്ടിലിലേക്ക് ഇരുന്നത്…
പ്രതീക്ഷിച്ചത് പോലെ ചിന്നു അയാളേം കൊണ്ട് മുറിയിലേക്ക് തന്നെ ആണ് വന്നത്… അവരോട് ചിരിച്ചു കളിച്ചു