ഉള്ള ജീവനും കൂടി പോയി …ഇങ്ങോട്ടു വരട്ടെ ഇതിനുള്ളത് കൂടി ഞാൻ തരുന്നുണ്ട്… പണ്ടാരം… "
മനസ്സിൽ തോന്നിയ എല്ലാ ചീത്തവാക്കുകളത്രയും ഞാനാ ബാൽക്കണിയിൽ നിന്നു തന്നെ അയാളെ വിളിച്ചു . ഉറക്കെ .. ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല എനിക്ക്… കണ്ണുനീർ പൊടിഞ്ഞു വന്ന കണ്ണ് തുടച്ചു ഞാൻ ചുറ്റും നോക്കി. അടുത്തെങ്ങും ആരും ഇല്ലെന്ന ധൈര്യത്തിൽ അല്പം ഉച്ചത്തിൽ തന്നെ ആണ് എല്ലാം ഞാൻ വിളിച്ചു പറഞ്ഞതു തന്നെ..അതു ആരും കേട്ടില്ലെന്നു അറിഞ്ഞപ്പോൾ തന്നെ ഒരു സമാധാനം…
നോക്കുമ്പോൾ . ചിന്നു ഓടി ഇറങ്ങി അങ്ങേരുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്. പിറകെ കുഞ്ഞേച്ചിയും..
"ഓടി ചെല്ല്… താലപ്പൊലിയും നിലവിളക്കും എല്ലാം കൊണ്ട് ചെല്ല്.. തമ്പുരാനെഴുന്നള്ളാൻ….. ഹും "
കുറച്ചു മുൻപുണ്ടായ സങ്കടവും ദേഷ്യവും എല്ലാം അടക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .. പെട്ടന്ന് അടുത്ത് നിന്നു ആരുടെയോ അടക്കി പിടിച്ച ഒരു ചിരി ഉയരുന്നത് കേട്ടു വേഗത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി…
" ദൈവമേ ഉള്ള മാനവും കാറ്റിൽ പറന്നല്ലോ… "
ചിന്തിച്ചു ചുറ്റും നോക്കിയിട്ടും പക്ഷെ ആരെയും ഞാൻ കണ്ടില്ല…
" ഭാഗ്യം.. "
എങ്കിലും ഞാൻ ആ ചിരി ശെരിക്കും കേട്ടതാണല്ലോ എന്ന് ഓർത്തു പുകഞ്ഞ തല ചൊറിയാൻ കൈ ഉയർത്തിയപ്പോളാണ് കാര്യം മനസിലായത്.. കിച്ചുവേട്ടന് ഡയൽ ചെയ്ത കാൾ കട്ട് ചെയ്യാൻ മറന്നിരുന്നു. കാൾ അറ്റന്റ് ചെയ്തു ഞാൻ പറഞ്ഞതെല്ലാം അങ്ങേര് കേട്ടതിന്റെ ചിരിയാണ് അതെന്നു തിരിച്ചറിഞ്ഞ ആ നിമിഷം നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താണ് പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ….
" അയ്യേ നാണക്കേട്… "
ചമ്മിയ മുഖം മറക്കാനാവാതെ ഞാൻ നിന്നുരുകി പോയി… ഫോൺ ഓഫ് ആക്കി ബാൽക്കണിയിൽ നിന്നും ഓടി ഞാൻ കതകിനു പിന്നിലേക്ക് ഒളിച്ചു….
" കോപ്പ്.. എല്ലാം അങ്ങേരു കേട്ടു കാണും….. ഉണ്ടായിരുന്ന വില കൂടി പോയി കിട്ടി .. ച്ചെ…. കാൾ കട്ട് ചെയ്യാൻ മാത്രം ഓർക്കാഞ്ഞത് എന്താണോ ? ഞാൻ എന്താ അത്രക്ക് പൊട്ടി ആണോ? "
ചെയ്ത മണ്ടത്തരത്തിനു
എന്നെത്തന്നെ സ്വയം പഴിച്ചു തലയ്ക്കു ഒരു കിഴുക്കും കൊടുത്തു കതകിനിയിലോടെ ഞാൻ പതിയെ തല പുറത്തേക്കിട്ടു മുറ്റത്തേക്ക് കണ്ണോടിച്ചു….
ചിന്നു ഓടി ചെന്ന് പുള്ളിയെ കെട്ടിപ്പിടിക്കുന്നുണ്ട്. അങ്ങേരാണെങ്കിൽ ചിന്നുവിനെ എടുത്ത് ഒന്ന്