നിന്നും മാറ്റിയിട്ടു. അതോടെ എങ്ങനെയെങ്കിലും ചേച്ചിയുടെ അടുത്ത് ചെന്ന് നില്‍ക്കാനായി എന്റെ ശ്രമം. പക്ഷെ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഞാന്‍ അവിടെ തന്നെ നിന്ന് ചോര കുടിക്കാന്‍ തുടങ്ങി. ചേച്ചിയും ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്. അങ്ങനെ രണ്ടും കല്പ്പിച്ചു ഞാന്‍ ചേച്ചിയുടെ അടുത്ത് ചെന്ന് നിന്നു. എന്തെങ്കിലും ഹെല്പ് വേണോ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ചേച്ചി മൈന്‍ഡ് ചെയ്തില്ല. ഞാന്‍ ഐസ് ആയി അവിടെ തന്നെ നിന്ന് കറങ്ങി.
ചൂട് കൂടി വന്നപ്പോള്‍ ചേച്ചിയുടെ വസ്ത്രങ്ങള്‍ ഓരോന്നായി സ്ഥാനം മാറാന്‍ തുടങ്ങി. ആദ്യം ചേച്ചി തന്റെ സാരി തെറുത്തു മുട്ടിന്റെ മുകളിലേക്ക് കയറ്റി ഇരുന്നു. നല്ല കൊഴുത്ത കാലുകളില്‍ വെള്ളി പാദസരം എന്നെ ഹരം കൊള്ളിച്ചു. ചേച്ചിയുടെ സാരിത്തലപ്പു മാറില്‍ നിന്നും എടുത്തു മാറ്റി. എന്റെ നോട്ടം ചേച്ചിയുടെ മാറിലേക്ക് പലവട്ടം പോയെങ്കിലും ചേച്ചി മാറ് മറക്കാനോ എന്നെ വിലക്കാനോ തുനിഞ്ഞില്ല. മാത്രമല്ല ചേച്ചിയുടെ വിയര്‍പ്പു തുള്ളികള്‍ മാറിലും നെറ്റിയിലും ഒക്കെ അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഞാന്‍ അവ നോക്കി ആനന്ദ
നിര്‍വൃതിയടഞ്ഞു.
അപ്പോളാണ് ഒരു മെലിഞ്ഞുണങ്ങിയ ആള് മദ്യപിച്ചു ആടിയാടി അവിടെ എത്തിയത്. അയാള്‍ എന്നെ രൂക്ഷമായി നോക്കി. ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. അയാള്‍ അതോടെ ചേച്ചിയുടെ നേരെ തിരിഞ്ഞു . ചേച്ചിയും അയാളെ രൂക്ഷമായി തന്നെ നോക്കി. ഇയാള്‍ ആരായിരിക്കും, ഏതായാലും ഭര്‍ത്താവാകാന്‍ വഴിയില്ല. കാരണം അയാളെ കണ്ടാല്‍ ഒരു തെരുവ് തെണ്ടിയുടെ കോലമാണ്. കാലില്‍ ഒരു ചെരുപ്പുപോലുമില്ല. കാലു പൊട്ടി വൃണമായി അതില്‍ നിന്നും ചോരയൊലിക്കുന്നു. ഒരു മാതിരി കരി ഓയിലിന്റെ നിറം. ചെമ്മരിയാടിന്റെ രോമം പോലെയുള്ള താടി. ചുക്കിച്ചുളിഞ്ഞ ഒരു ഷര്‍ട്ട്. ഒരു കൂറ മുണ്ട്. നല്ല വെളുത് അത്തിപ്പഴം പോലിരിക്കുന്ന ചേച്ചിയുടെ വീട്ടിലെ ജോലിക്കാരന്റെ ലുക്ക് പോലുമില്ല.
അയാള്‍ പിന്നെയും നോട്ടം തുടരുകയാണ്. അതോടെ എന്റെ ക്ഷമ നശിച്ചു. " താന്‍ എന്ത് വൃതികെടാടോ ഈ കാണിക്കുന്നത് ?" ഞാന്‍ ചോദിച്ചു. അതോടെ അയാള്‍ എന്റെ നേരെ തിരിഞ്ഞു, " നിനക്ക് നോക്കി രസിക്കാന്‍ എന്റെ ഭാര്യയെ തന്നെ വേണം അല്ലേട?" എന്നും പറഞ്ഞു അയാള്‍ എന്നെ അടിക്കാനായി കയ്യോങ്ങി. ഞാന്‍ ആ മെലിഞ്ഞുണങ്ങിയ കൈ പിടിച്ചു