ചെയ്തിരിക്കും …എന്നാണോ പറഞ്ഞെ?"
ഹേമന്ത് ചോദിച്ചു.
അവർ ആകാംക്ഷയോടെ ലത്തീഫായുടെ ഉത്തരത്തിന് കാത്തു.
"അതേ…"
ലത്തീഫ പറഞ്ഞു.
"… അതുകൊണ്ട് നിന്റെ കൂടെ ജീവിക്കുന്നതിന് മുമ്പ് അവനുമായി സെക്സിൽ ഏർപ്പെടാൻ പോകുന്നത് ഞാനായിരിക്കും എന്ന് അവൾ പറഞ്ഞു…"
"എന്നുവെച്ചാ മാഡവും ഇവനുമൊരുമിച്ച് ജീവിക്കുന്നേനു മുമ്പ് ആ എന്തിരവൾ അവനുമായി …അങ്ങനെ ഉണ്ടാവുമെന്ന് അല്ലേ?"
ലത്തീഫ തലയാട്ടി.
"നടന്നത് തന്നെ!"
ഒരു വെല്ലുവിളിയുടെ സ്വരത്തിൽ സന്ദീപറഞ്ഞു.
"അത്കൊണ്ട് സന്ദീപിന്റെ മനസ്സ് മാറ്റാൻ വേണ്ടി അവൾ എക്‌സോർസിസം നടത്താൻ പോകുവാ..അതിഭയങ്കര ശക്തിയുള്ള എക്‌സോർസിസം…"
"അതി ഭയങ്കരം എന്നൊക്കെ പറഞ്ഞാൽ നമ്മുടെ ഈ ഓലപ്പടക്കത്തിന്റെ അത്രേം ശക്തി ഒക്കെ കാണുമാരിക്കും അല്ലെ?"
സന്ദീപ് ചോദിച്ചു.
"സന്ദീപ്!"
താക്കീതിന്റെ സ്വരത്തിൽ ലത്തീഫ വിളിച്ചു.
"അങ്ങനെ പുച്ഛിച്ച് തള്ളണ്ട! അവളുടെ എക്‌സോർസിസം ഒക്കെ അത്ര നിസ്സാരമല്ല!"
"ശ്ശ്യേ!"
ഹേമന്ത് പുച്ഛത്തോടെ പറഞ്ഞു.
"മാഡവും അതൊക്കെ വിശ്വസിക്കുന്നുണ്ടോ…യൂ ആർ എ ലക്ച്ചറർ…എന്നിട്ടും!"
"സ്നേഹമുള്ളവരുടെ കാര്യത്തിൽ ചില കാര്യങ്ങളൊക്കെ
ഇഷ്ടമില്ലെങ്കിലും നമ്മൾ വിശ്വസിച്ചു പോകും ഹേമന്ത്!"
ഹേമന്ത് അൽപ്പ സമയം ആലോചനാമഗ്നനായി.
"അവളൊറ്റയ്ക്കാണോ വന്നത്?"
അവൻ ചോദിച്ചു.
"ഒറ്റയ്ക്കാണ്..അത് ടാക്സി വണ്ടിയാണ്…"
ലത്തീഫ പറഞ്ഞു.
"അപ്പോൾ മാഡത്തിനെ അവൾ ഉപദ്രവിക്കാനോ അങ്ങനെ എന്തെങ്കിലും പ്ലാനുമായി…?"
ലത്തീഫ ഒന്നും പറഞ്ഞില്ല.
"അതെന്ത് ചോദ്യമാ ഹേമന്ത്?"
സന്ദീപ് ചോദിച്ചു.
"രവിസാറിനെ വിഷംകൊടുത്ത കൊന്ന രാക്ഷസിയാണ് അവൾ …കാര്യം നടക്കാതെ വരുമ്പോൾ അവൾ മാഡത്തിനെ…!"
ഹേമന്ത് അൽപ്പം ആലോചിച്ചു.
പിന്നെ അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"മാഡം…"
അവൻ ഗൗരവം നിഴലിച്ചു സ്വരത്തിൽ പറഞ്ഞു .
അവർ ഇരുവരും അവനെ നോക്കി.
"മാഡം ഒരാഴ്‌ച്ചത്തെ ലീവിന് അപ്ലൈ ചെയ്യണം ..ഇപ്പോൾ ..ടെലിഫോണിക് ആയി.."
അവർ ഹേമന്തിനെ നോക്കി.
"ഞാനും മാഡവും ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങുന്നു…"
"എങ്ങോട്ട്?"
"എടാ നമ്മുടെ മണിക്കുട്ടനില്ലേ?"
ഹേമന്ത് ചോദിച്ചു.
"ഏഹ്? ലിസി ആന്റീടെ വീട്ടിലെ പണിക്കാരനോ?"
ലത്തീഫയും ഹേമന്തിനെ നോക്കി.
"എടാ പൊട്ടാ അവൻ വെറും ഒരു പണിക്കാരൻ മാത്രമല്ല.."
ഹേമന്ത് പറഞ്ഞു.
"പിന്നെ?"
"ഒരു വലിയ കളരി അഭ്യാസികൂടെയാ!"
"നീ