ഞാൻ കേട്ട് പുറത്തിറങ്ങി വന്നപ്പോഴേക്കും …അത് കോമ്പൗണ്ടീന്ന് വിട്ടുപോയി,"
"ങ്‌ഹേ!"
ഹേമന്തും സന്ദീപും പരസ്പ്പരം നോക്കി.
"മിക്കവാറും ഇന്ദ്രാണി പുരോഹിത് ആയിരിക്കണം!"
ലത്തീഫ പറഞ്ഞു.
അവർക്ക് എന്ത് പറയണമെന്ന് ഒരു രൂപവും കിട്ടിയില്ല.
എന്ത് ചെയ്യണമെന്നും.
അവർക്ക് അത്രമേൽ അവിശ്വസനീയമായിരുന്നു ആ വിവരം.
"അവരിപ്പോൾ ഇവിടെ? ഈശ്വരാ?"
സമീപംകിടന്ന കസേരയിൽ ഇരുന്ന് ഹേമന്ത് പറഞ്ഞു.
"എന്തിനാ വന്നേ അവരിവിടെ?"
തീർത്തും അക്ഷമനായി സന്ദീപ് ചോദിച്ചു.
"അത്…"
ലത്തീഫ അവർക്കെതിരെ ഇരുന്നു.
"സംഗതി അൽപ്പം പാനിക്കിങ് ആണ്…"
ലത്തീഫ് അവരുടെ മുഖത്തേക്ക് നോക്കി.
"ആ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞാൻ ഇങ്ങനെ ഒരു കാര്യം ..നിങ്ങളെ അപകടത്തിലാക്കുന്ന രീതിയിലേക്ക് …അങ്ങനെ ഞാൻ വിചാരിച്ചിരുന്നില്ല ഹേമന്ത്..ഇതിപ്പോൾ …"
"മാഡം …"
ഹേമന്ത് ലത്തീഫയുടെ നേരെ അൽപ്പം കൂടി അടുത്തിരുന്നു.
"ഞങ്ങളുടെ അപകടത്തെ പറ്റി ഓർത്ത് മാഡം വിഷമിക്കണ്ട…ഞങ്ങളിവിടെ യുള്ളപ്പോൾ മാഡത്തിനും എന്തെങ്കിലും അപകടം ഉനാവുമെന്നും വിചാരിക്കണ്ട…അവർ ഇവിടെ എന്തിനാ വന്നേ? അത് ക്ലിയർ ആയി പറ!"
"ഇന്ദ്രാണി ജസ്റ്റ്
പത്ത് മിനിറ്റായതെ ഉള്ളൂ വന്നിട്ട് ഇവിടെ…"
ലത്തീഫ പറഞ്ഞു.
"എന്റെ എഫ് ബി പ്രൊഫൈലിൽ സന്ദീപിന്റെ ഫോട്ടോ കണ്ടിട്ട് വന്നതാണ്…കണ്ട നിമിഷം തന്നെ ഉദയ്‌പ്പൂരിൽ നിന്ന് അവൾ ഇങ്ങോട്ട് പറന്നു…"
ഹേമന്തും സന്ദീപും അവളെ ഉറ്റുനോക്കി.
"നിങ്ങള് പാനിക്കാവരുത് …"
ലത്തീഫ ശാന്തയായി പറഞ്ഞു.
"മാഡം കാര്യം പറയൂ,"
"എനിക്ക് തോന്നുന്നത്,"
ഇരുവരെയും മാറി മാറി നോക്കി ലത്തീഫ തുടർന്നു.
"ഒരു രവി പോയപ്പോൾ മറ്റൊരു രവിയുടെ കൂടെ ജീവിക്കാം എന്ന് നീ കരുതണ്ട …രവിയുടെയും സന്ദീപിന്റെയും ജനനം ഒരേ നക്ഷത്രമാണ് …ഒരേ രാശിയിലാണ് …അവരുടെ ജനന സമയത്തെ പ്രത്യേകതകൾ ഒക്കെ സിമിലർ ആണ് …അതുകൊണ്ട് എന്നൊക്കെ അവൾ മുറ്റത്ത് നിന്ന് വിളിച്ചു പറയുന്നത് പോലെയൊക്കെ എനിക്ക് തോന്നി ! ഉറക്കെ!"
അവർ പരിഭ്രമത്തോടെ ലത്തീഫയെ നോക്കി.
"ഈ രവിയെ എങ്കിലും നിനക്ക് വിട്ടുതരില്ല …ഈ രവിയെ നിനക്ക് കിട്ടുകയെങ്കിലും അവനോട് ആദ്യം സെക്സ് ചെയ്യുന്ന ആദ്യത്തെ പെണ്ണ് ഞാനായിരിക്കുമ് എന്നൊക്കെ അവൾ വിളിച്ചു പറഞ്ഞു ഈ മുറ്റത്ത് നിന്ന് ..ഞാൻ അകത്ത് നിന്ന് വരുന്നതിന് മുമ്പ്…"
"ഇന്ദ്രാണി സന്ദീപുമായി സെക്സ്