നിൽക്കുമ്പോൾ ഒന്ന് പതറും ..അത് ആസ്വദിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല …രവിയെ ഞാൻ കുറ്റപ്പെടുത്തില്ല ..കാരണം എനിക്ക് പുരുഷന്റെ പ്രകൃതമറിയാം …സാഹചര്യം പുരുഷന്റെ സദാചാരത്തെ ഇല്ലാതെയാകും എന്ന് തിരിച്ചറിയാനുള്ള വിവേകമെനിക്കുണ്ട്…പക്ഷെ…"
സന്ദീപ് ലത്തീഫയെ നോക്കി.
"പക്ഷെ?"
അവൻ ചോദിച്ചു.
"പക്ഷെ …അവിടെയാണ് എനിക്ക് എന്നോട് തന്നെയും ഞാൻ തെരഞ്ഞെടുത്ത രവിയോടും എനിക്ക് അഭിമാനം തോന്നിയത്…ഒരു നിമിഷത്തെ പതർച്ചയിൽ നിന്നും അവൻ പെട്ടെന്ന് ഫ്രീയായി…അവൻ ആ മുറിയിൽ നിന്നും
ഓടിയിറങ്ങി…അപ്പോൾ ഇന്ദ്രാണി വിളിച്ചു പറയുന്നുണ്ടായിരുന്നു…രവി പോകരുത് പോകരുത് ..രവിയുടെ നന്മയ്ക്ക് വേണ്ടിയാണ് എന്നൊക്കെ …അന്ന് നൈറ്റിൽ തന്നെ അവൻ വണ്ടികയറി മുംബൈയിലേക്ക് വന്നു എന്നോട് കാര്യം പറഞ്ഞു…"
സന്ദീപ് ശ്രദ്ധിച്ചു കേട്ടു.
"പിറ്റേ ദിവസം രവിയെ ‘അമ്മ നേരിട്ട് വിളിച്ചു…"
ലത്തീഫ തുടർന്നു.
‘അമ്മ ഒന്നും ഒളിച്ചു വെക്കാതെ അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു…അവന്റെ ജാതകത്തിൽ കണ്ടതും വിവാഹത്തിന് മുമ്പ് മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യണമെന്നും അല്ലെങ്കിൽ ചെറുപ്പത്തിൽ
തന്നെ മരിച്ചുപോകുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇന്ദ്രാണിയുടെ ഒരു സമാഗമത്തിന് മനപ്പൂർവ്വം അവസരമുണ്ടാക്കി തന്നതെന്നും ‘അമ്മ രവിയെ ധരിപ്പിച്ചു…"
ലത്തീഫ ഒരു നിമിഷം നിർത്തി ചുവരിൽ നിന്ന് തങ്ങളെ നോക്കി പുഞ്ചിരിക്കുന്ന രവിയുടെ ചിത്രത്തിലേക്ക് നോക്കി.
"എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്കെന്തോ അരുതായ്ക തോന്നി…"
ലത്തീഫ തുടർന്നു.
"അൽപ്പം ഭയവും ..ഞാൻ പറഞ്ഞു രവീ ..അങ്ങനെയാണെങ്കിൽ …എങ്കിൽ അമ്മയുടെ ഇഷ്ടത്തിന് ..അമ്മയുടെ ഭയം മാറ്റാൻ ആരുമായെങ്കിലും …അപ്പോൾ രവി പൊട്ടിച്ചിരിക്കുകയാണുണ്ടായത് …എന്റെ അന്ധവിശ്വാസത്തെ പരിഹസിച്ച് …എന്നെ ഒരുപാട് കളിയാക്കി …അപ്പോഴാണ് പെട്ടെന്ന് ഒന്ന് രണ്ടു മാസങ്ങൾക്ക് ശേഷം ദീവാലി അവധി വരുന്നത്…അന്ന് പോയതാണ് രവി…"
സന്ദീപ് അവളെ നോക്കി.
ലത്തീഫയുടെ മിഴികൾ നിറഞ്ഞിരുന്നു.
"തന്നെ ചവിട്ടിയരച്ച ദേഷ്യത്തിൽ ..തന്നെ തിരസ്ക്കരിച്ചതിനുള്ള പ്രതികാരമായി അവൾ…"
ലത്തീഫ തുടർന്നു.
"…അവൾ രവിയെ പാലിൽ വിഷം ചേർത്ത് കൊന്നു…"
"എന്നിട്ട് പോലീസ് കേസൊക്കെ…?"
സന്ദീപ് ചോദിച്ചു.
"കുറച്ചു കാലം റിമാൻഡ് പ്രതിയായി സബ്ജയിലിൽ