അദൃശ്യനായി നിന്ന് ആരോ പറയുന്നത് പോലെ…
"…. ഹീ ഈസ് നോ മോർ.."
ശിശിരത്തിലെ വിറങ്ങലിച്ച ഒരു ഭൂവിഭാഗത്തിൽ പൊഴിഞ്ഞടരുന്ന ഇലകൾക്ക് മുമ്പിൽ നിന്ന് ആ വാക്കുകൾ വീണ്ടും വീണ്ടും അവിടേക്ക് കടന്നു വരുന്നു,പ്രതിധ്വനിക്കുന്നു.
"….ഹീ ഈസ് നോ മോർ.."
സന്ദീപ് കണ്ണുനീർ നിറഞ്ഞ കവിളുകളിലേക്ക് നോക്കി. അവന് അവളെ തൊട്ടാശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായി. സ്പര്ശനം സാന്ത്വനമാണ്. അവൻ അവളെ തൊട്ടു. തോളിൽ…
"മിസ് …ഐ ആം സോറി ..ഞാൻ അറിഞ്ഞിരുന്നില്ല…"
ലത്തീഫ ആ സാന്ത്വനത്തിൽ നഷ്ട്ടപ്പെട്ടു. അവന്റെ നെഞ്ചിലേക്ക് സ്വയമറിയാതെ ചാരി. അവളുടെ ഉടലിന്റെ മൃദുത്വവും സൗരഭ്യവും അവനിലലിഞ്ഞു. സ്വയമറിയാതെ അവനും അവളുടെ ഉടലിനെ തന്റെ നെഞ്ചോട് ചേർത്ത് സാന്ത്വനിപ്പിച്ചു.
"മിസ്…"
"ആ … രവി…"
"മിസ് ഞാൻ സന്ദീപ്…"
"ഓക്കേ ..സന്ദീപ് …"
" ..പറയൂ… മിസ് ……എങ്ങനെയാണ്…? എങ്ങനെയാണ് രവി സാർ ?"
"അവന്റെ പപ്പയ്ക്ക് രാജസ്ഥാനിൽ ഉദയ്പ്പൂരിൽ ഒരു റിസോർട്ടുണ്ട് ..അവിടെ പിച്ചോളാ ലേക്കിന്റെ കരയിൽ …അവിടെ അവൻ …. രവി എന്നെ ക്ഷണിച്ചു…ഒരു ഓഫ് സീസൺ സമയത്ത്…ഞാൻ അന്ന് ഫറൂഖിലായിരുന്നു തറവാട്ട് വീട്ടിൽ …
എന്റെ മമ്മി കാര്യം ഡോക്റ്ററായിരുന്നെകിലും ഒരു ടിപ്പിക്കൽ കൺസർവേറ്റിവ് മുസ്ലീമിനപ്പുറം പോകാത്ത ആളായിരുന്നു …പക്ഷെ പപ്പാ ..ഫോർ ഹിം റിലീജിയൻ വാസ് നതിങ് ബട്ട് എ ബുൾഷിറ്റ്…പപ്പാ സമ്മതിച്ചു …പോകാൻ അനുവാദം തന്നു…മമ്മി കരഞ്ഞെങ്കിലും പപ്പാ മമ്മിയെ ആശ്വസിപ്പിച്ചു …നീ പേടിക്കുന്ന പോലെയൊന്നും സംഭവിക്കില്ല …നമ്മുടെ മോളാണ് …എന്നിട്ട് എന്നോട് പറഞ്ഞു…മോളിപ്പോൾ പോകുന്നത് ഒരു ഫ്രണ്ട് മറ്റൊരു ഫ്രണ്ടിനെ കാണാൻ പോകുന്ന പോലെയേ പോകാവൂ …ഒരു പെൺകുട്ടി അവളുടെ ലവറിനെ കാണാൻ പോകുന്ന പോലെ പോകരുത്…ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു …കരഞ്ഞു ..പറഞ്ഞു ..പപ്പാ യൂ ക്യാൻ ട്രസ്റ്റ് മീ …ഐ വിൽ ബി യുവർ ഡിയർ ഡാർലിംഗ് ഡോട്ടർ…."
ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ഗായത്രി ചന്ദൻ ആണ് .ക്‌ളാസ് മേറ്റ്.
"ലത്തീഫാ.."
"ഹാ..ഗായത്രി …"
"എവിടെയാ നീ?"
"കേരളത്തിൽ..വീട്ടിൽ …എന്താടീ?"
"എടീ …"
ഗായത്രി ഒരു നിമിഷം നിർത്തി.
"ആ പറ! നിന്റെ വോയ്സിന് എന്ത് പറ്റി?"
"ലത്തീഫ രവിയ്ക്ക് …ഒരു ആക്സിഡന്റ്റ് …നീ…"
"ങ്ഹേ!!"
ദേഹം നിറയെ വൈദുതി പൊള്ളിക്കുന്ന ഒരനുഭവമുണ്ടായി. അടുത്ത് നിന്ന