സമയത്തും ചോദിക്കാം..ഡിപ്പാർട്ട്മെന്റിൽ വെച്ചോ ..തമ്മിൽ കാണുമ്പോഴോ …"
താൻ തലയാട്ടി.
"ഇനി നൈറ്റിൽ ആണെങ്കിലും ചോദിക്കാം ..സന്ദീപിന്റെ നമ്പർ തരൂ.."
അവൻ സുഖം കൊണ്ട് ഞെട്ടിപ്പിടഞ്ഞു.
പിന്നെ നമ്പർ പറഞ്ഞു കൊടുത്തു.
"മിസ്സെവിടെയാ താമസം?"
സുവോളജി ലാബിബിന്റെ പിമ്പിലൂടെയുള്ള വഴിയില്ലേ..അവിടുന്ന് ഒരു അഞ്ച് മിനിറ്റ് സ്‌കൂട്ടി ഓടിച്ചാൽ ഒരു പഴയ വീടുണ്ട്..ഒരു റിട്ടയേഡ് …"
"റിട്ടയേഡ് പട്ടാളക്കാരൻ…അറിയാം മിസ്സ് ..അവിടെ ഒരു ലൈറ്റ് ബ്ലൂ പെയിന്റടിച്ച വീടുണ്ട്…അതിലാണോ?"
"അതെ…"
"തനിച്ച്?"
"അതെ തനിച്ച്.എന്താ തനിച്ചോ എന്ന് ചോദിച്ചത്? വല്ല യക്ഷിയും അവിടെ? നിഴലായി പാടിവരുന്നു ….ഹഹ!"
അവർ പൊട്ടിച്ചിരിച്ചു.
അവളുടെ മുത്തുചിതറുന്ന ചിരിയിലേക്ക് താൻ നോക്കിയിരുന്നു.
"അടുത്ത പീരിയഡ് ലാസ്റ്റ് അല്ലെ? എന്താ അത്?"
"മലയാളം,"
"ഇരിക്കുന്നുണ്ടോ?"
"ഇല്ല,"
"എന്റെ ഡ്യൂട്ടിയും കഴിഞ്ഞു…എന്നാൽ പോയാലോ അങ്ങോട്ട്?"
"മിസ്സിന്റെ വീട്ടിലേക്കോ?"
താൻ അദ്‌ഭുതപ്പെട്ടു. തിരസ്‌ക്കരിക്കാൻ മനസ്സ് വന്നില്ല.
"എന്താ ഇത്ര ആലോചിക്കാൻ സന്ദീപ്? ജസ്റ്റ് ഒന്ന് പോകുന്നു, ഒരു കപ്പ് കാപ്പി
കുടിക്കുന്നു ..വല്ല ബിസ്ക്കറ്റോ ചിപ്സോ കഴിക്കുന്നു …അല്ലാതെ ബിരിയാണി ഒക്കെ കഴിപ്പിച്ച് സന്ദീപിന്റെ വിലയേറിയ സമയം കളയാൻ ഒന്നും എനിക്ക് താൽപ്പര്യമില്ല..കമോൺ!!"
"സ്‌കൂട്ടി ഞാൻ ഓടിക്കണോ സന്ദീപ് ഓടിക്കുന്നോ?"
"മിസ്സോടിച്ചോ,"
"അപ്പോൾ എന്റെ പിമ്പിൽ ഇരിക്കാൻ നാണക്കേട് ഒന്നുമില്ല..കൊള്ളാം മെയിൽ ഷോവനിസ്റ്റ് ഒന്നുമല്ല അല്ലെ?"
"നോ മിസ്..മിസ്സെന്റെ ടീച്ചറല്ലേ..!"
അവർ ചിരിച്ചു.
അവർ സ്‌കൂട്ടിയിൽ കയറി.പിമ്പിൽ താനും. അടുത്ത് ഇരുന്നപ്പോൾ ജാതിമല്ലി പൂത്തമണം. അവരുടെ മൃദുമേനിയിൽ നിന്നൊഴുകുന്ന വശ്യമായ ഇളം സൗരഭ്യം തന്റെ അംഗോപാംഗത്തെ ഉണർത്തിയറിഞ്ഞു. വഴിയിലെ ചില ഒതുക്കുകളിൽ സ്‌കൂട്ടർ ഉലഞ്ഞപ്പോൾ അറിയാതെ അവരുടെ തോളിൽ പിടിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"ഐ ആം സോറി.."
കൈ വിട്ടുകൊണ്ട് അവൻ പറഞ്ഞു.
"താഴെ വീണ് എല്ലൊടിഞ്ഞ് ബ്ലഡ് പോയി കാലു മുറിഞ്ഞ് ആശുപത്രിയിൽ ഒക്കെ പോയി കിടക്കുന്നതിനേക്കാൾ ഭേദമല്ലേ സന്ദീപ് വീഴാതെ എന്റെ എന്റെ തോളിൽ പിടിക്കുന്നത്? ഐ ഡോണ്ട് മൈൻഡ്..ധൈര്യമായി പിടിച്ചോ! മോശം എന്ന് തോന്നിയാൽ പറയാൻ സോറിയുണ്ടല്ലോ…!"
അങ്ങനെ പറഞ്ഞില്ലെങ്കിലും ഇടയ്ക്ക്