കാഴ്ച്ചകളത്രയും വീക്ഷിക്കുന്നുണ്ടായിരുന്നു.
അയൽക്കാരി ഹേമലത.
************************************
ഹേമലത ടി വിയിൽ നിന്ന് കണ്ണുകൾ മാറ്റി ഗേറ്റിലേക്ക് നോക്കി.
ചോക്കലേറ്റ് നിറമുള്ള ഒരു കാർ ഗേറ്റിനു വെളിയിൽ നിൽക്കുന്നു. അതിൽ നിന്ന് നീല ജീൻസും ചുവന്ന ടീ ഷർട്ടുമിട്ട ഒരു ചെറുപ്പക്കാരനിറങ്ങുന്നു. അവൻ ഗേറ്റ് തുറക്കുന്നു.
കാറിനുള്ളിൽ മറ്റാരൊക്കെയോ ഉണ്ട് എന്ന് ഹേമലത കണ്ടു.
ആ ചെറുപ്പക്കാരനെ ഗേറ്റിന് മുമ്പിൽ ഇറക്കിയ ശേഷം കാർ ഓടിച്ചു പോയി.
ആരായിരിക്കാം?
അവൾ എഴുന്നേറ്റ് വാതിൽക്കലേക്ക് ചെന്നു.
ഗേറ്റ് മുതൽ മുറ്റം വരെ നിരനിരയായി വളർന്നു നിന്നിരുന്ന അശോക മരങ്ങൾക്കിടയിലൂടെ ഗാർഡന്റെ മുമ്പിലെത്തിയിരുന്നു ആ ചെറുപ്പക്കാരൻ, അപ്പോഴേക്കും.
"ഹായ് ആൻറ്റി…"
അവൻ അത്യാഹ്ലാദത്തോടെ അവളുടെ നേരെ കൈ ഉയർത്തി.
"ഹായ്…"
സംശയിച്ചാണെങ്കിലും അവളും കയ്യുയർത്തി ആവേശമൊട്ടുമില്ലാത്ത സ്വരത്തിൽ തിരികെ അഭിവാദ്യം ചെയ്തു.
ഇതിന് മുമ്പ് ഇവരെ കണ്ടിട്ടില്ലല്ലോ…
അവരും ഹേമലതയെ നോക്കി കയ്യുയർത്തി.
"ഹായ് ആന്റ്റി…"
അവർ അവളെ നോക്കി അത്യാഹ്ലാദത്തോടെ ചിരിച്ചു.
ഹേമലത അവരെയും തിരികെ അഭിവാദ്യം
ചെയ്തു.
"ആന്റ്റി ഹേമന്ത് എവിടെ?"
അപ്പോഴാണ് ഹേമലതയ്ക്ക് കാര്യം മനസ്സിലായത്.
തന്റെ മകൻ ഹേമന്തിന്റെ കൂട്ടുകാരനാണ്.
ഹേമന്ത് വിളിച്ചു പറഞ്ഞിരുന്നു.
അവൻ മംഗലാപുരത്ത് ആശുപത്രിയിൽ ആക്സിഡന്റ്റ് പറ്റിയ ഒരാൾക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുവാൻ പോയിരിക്കുകയാണ്.
രാത്രിയോ നാളെ രാവിലെയോ മാത്രമേ തിരിച്ചവരുകയുള്ളൂ.
ഹേമലതയുടെ മുഖത്തെ സംശയവും ആകാംക്ഷയും മാറി. അവൾ അവരെ നോക്കി ഹൃദ്യമായി ചിരിച്ചു.
"മോൻ സന്ദീപല്ലേ?"
ഹേമലത ചോദിച്ചു.
അവന്റെ വശ്യ സുന്ദരമായ മുഖത്ത് സന്തോഷവും അമ്പരപ്പും അൽപ്പം ജാള്യതയും നിറഞ്ഞു.
"ആൻറ്റിക്കെന്നെ …എങ്ങനെ അറിയാം?"
"ഹേമന്ത് കാണിച്ചു തന്നിട്ടുണ്ട്…മൊബൈലിൽ…"
ഹേമലത ചിരിച്ചു.
" പിന്നെ അൽപ്പം ഫേമസ് ആണല്ലോ ഇപ്പോൾ…വിശേഷങ്ങൾ ഒക്കെ കൂട്ടുകാരൻ എന്നോട് പറയാറുണ്ട് ,"
ഹേമലത അവനെ അർത്ഥഗർഭമായി നോക്കി.
അവന്റെ കണ്ണുകളിലേക്ക് നോക്കി അർത്ഥഗർഭമായ സ്വരത്തിൽ അങ്ങനെ പറഞ്ഞപ്പോൾ സന്ദീപ് ശരിക്കും ഒന്ന് പതറി. അവൻ കണ്ണുകൾ താഴ്ത്തി. ലജ്ജയും കുറ്റബോധവുമൊക്കെ അവന്റെ മുഖത്ത് നിഴലിച്ചു. അവൻ വാതിൽക്കലേക്ക് നോക്കി.
"ആൻറ്റി..ഞാൻ ..ഞാൻ ഹേമന്ത്