എന്നു ആദ്യം വിചാരിച്ചു എങ്കിലും അത് അവളുടെ ആത്മാഭിമാനത്തിനു ക്ഷതം വരുത്തിയാലോ എന്നു കരുതി ഒന്നും പറഞ്ഞില്ല.
അയ്യോ, അതൊന്നും വേണ്ടായിരുന്നു…
എന്ത്?
ഫോണ്‍ റീചാര്‍ജ്ജ് ചെയ്തത്.
ഓ, അതോ, അത് വേണം. നമ്മള്‍ടെ ഇടക്ക് ഇനി ഒരു പ്രതിബന്ധവും പാടില്ല. ഒരോരോ കാരണങ്ങള്‍ക്കായി, അതായത് എനിക്കു വേണ്ടി രാഖി അലയുന്നതും എനിക്കിഷ്ടല്ല. എനിക്കു വേണ്ടി ഫോണ്‍ ഡാറ്റ ചാര്‍ജ്ജ് ചെയ്യേണ്ട.
ശരി. ഞാന്‍ ലൊക്കേഷന്‍ അയച്ചു തരാം.
രാഖി താമസിക്കുന്ന സ്ഥലത്തെ ലൊക്കേഷന്‍ എനിക്ക് വേണ്ട. തല്‍കാലം അതൊക്കെ ഡിസ്‌ക്രീറ്റ് ആയി ഇരിക്കട്ടേ. പിന്നീട് വേണമെങ്കില്‍ അതൊക്കെ തന്നാല്‍ മതി.. നമുക്ക് മീറ്റ് ചെയ്യേണ്ട സ്ഥലം ആലോചിച്ച് പ്ലാന്‍ ചെയ്ത് അതിന്റെ ലൊക്കേഷന്‍ അയച്ചാല്‍ മതി.
അല്ല. ഞാന്‍ അതു തന്നെയാണ് ഉദ്ദേശിച്ചത്. ഇവിടെ അടുത്തുള്ള ഒരു കോളേജിന്റെ മൈതാനം ഉണ്ട്. അവിടെ നല്ല തണല്‍ മരങ്ങളും ഇരിക്കാനുമുള്ള സ്ഥലമുണ്ട്. അവിടെ മതിയോ…
എനിക്ക് എവിടെയായാലും കുഴപ്പമില്ല. രാഖി കംഫട്ടബിള്‍ ആയ സ്ഥലം പറഞ്ഞാല്‍ മതി. എനിക്ക് എങ്ങനെയെന്‍കിലും കണ്ടാല്‍ മതി എന്നായിരുന്നു.
അവളുടെ സൗകര്യമായിരുന്നു എനിക്ക് പ്രധാനം.
ശരി. ഞാന്‍ അയച്ചു തരാം
പിന്നെ ഒരു സെല്‍ഫി കൂടെ അയച്ചു തരൂ. രാത്രി കണ്ടോണ്ടിരിക്കാമല്ലോ.
ശരി. ഗുഡ് നൈറ്റ്. അവള്‍ ഫോണ്‍ കട്ട് ചെയ്തു.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ ബീപ് ചെയ്തു. അവള്‍ടെ മെസ്സേജ് വന്നിരിക്കുന്നു. വാട്‌സാപ്പിലെ പഴയ കോണ്ടാക്റ്റുകളൊക്കെ ഞാന്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്.
ആദ്യം ഒരു മാപ്പ് ആണു വന്നത് . ഗൂഗിളിന്റേത്. അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍, ഫാറൂഖ് കോളേജിന്റെ ഗ്രൗണ്ട്., ഹാ, ഇത് തിരക്കുള്ള സ്ഥലമാണല്ലോ. എന്താണാവോ ഈ പെണ്ണ് ഇത് തെരഞ്ഞെടുത്തത്?
അല്പം കഴിഞ്ഞു രണ്ടു പടങ്ങളും അവള്‍ അയച്ചു തന്നു. രണ്ടും വ്യത്യസ്തമായ പടങ്ങള്‍ ഒന്ന് അല്പ വസ്ത്രധാരിയായ ഒരു മോഡേണ്‍ പെണ്ണിന്റേതും മറ്റൊന്നു ഹെല്‍മറ്റ് വച്ച് ബുള്ളറ്റ് ഓടിക്കുന്ന ഒരു പെണ്ണിന്റേതും അതില്‍ മുഖം വ്യക്തമല്ല.
കൂടെ ഒരു ചോദ്യം, ഇതില്‍ ഏത് പെണ്ണിനെയാണ് മനുവിനു ഇഷ്ടം.
എനിക്ക് സത്യത്തില്‍ രണ്ടു പടങ്ങളും ഇഷ്ടമായില്ല. ഞാന്‍ ഉള്ളതു പറഞ്ഞു.
ഞാന്‍ അങ്ങോട്ടു വിളിച്ചു, എന്താണ് പടങ്ങള്‍ടെ പിന്നിലുള്ള കാര്യം തിരക്കി. അവള്‍