അവള്‍ക്ക് ആദ്യം കഴിഞ്ഞില്ല. അമ്മായിഅമ്മ പ്രതിരോധം തീര്‍ത്തു. സ്ത്രീധനത്തുക തിരിച്ചു തരാതിരിക്കാനായി അവര്‍ സകല അടവുകളും പയറ്റി. ഒടുവില്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹയാത്തോടെ തെളിവുകള്‍
ശേഖരിച്ചിട്ടാണ്വി വാഹമോഹനം സാധ്യമായത്. അത്രകാലം അയാള്‍ തൊടുക പോലും ചെയ്തില്ല അത്രെ. അതിനു ശേഷം വീണ്ടും ഒരു വിവാഹം കൂടെ കഴിച്ചു. ഇപ്രാവശ്യം അതൊരു വിവാഹ തട്ടീപ്പുവീരനായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അതു ചെയ്തത്. അതും കൂടി സംഭവിച്ചതോടെ അച്ചന്‍ വയ്യതെയായി. അധികം താമസിയാതെ ഹൃദയ സ്തംഭനം വന്നു മരിച്ചു. ഇപ്പോള്‍ രണ്ടു വര്‍ഷമായി അമ്മയും രാഖിയും തനിച്ചാണു താമസം. മൂത്ത സഹോദരന്‍ വിവാഹശേഷം ബറോഡയില്‍ ജോലി ചെയ്യുന്നു അദ്ദേഹം വലിയ സഹായമൊന്നുമില്ല. കുറച്ചു കാാലം ജോലിക്കു പോയെങ്കിലും അവിടെയെല്ലാം പീഢനശ്രമങ്ങള്‍ ഉണ്ടായതോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഒരു സുഹൃത്താണ് എന്റെ പരസ്യം കണ്ട് രാഖിക്കുവേണ്ടീ വെബ്‌സൈറ്റില്‍
മറുപടി ഇട്ടത്തത്രെ.
എനിക്ക് കേട്ടിടത്തോളം എല്ലാം ശരിയാണെന്നുന്നു തോന്നി. എങ്കിലും സുഹൃത്താണ് പരസ്യത്തിനു മറുപടി അയച്ചതെന്ന കാര്യം എനിക്ക് വിശ്വസനീയമായി തോന്നിയില്ല. എങ്കിലും ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചില്ല.
ആദ്യം പിടിച്ചു പിടിച്ചാണു സംസാരിച്ചിരുന്നതെങ്കിലും പോക പോകെ ഒരുറ്റ ചങ്ങാതിയോടു സംസാരിക്കുന്ന മട്ടിലായി രാഖിയുടെ സംഭാഷണങ്ങള്‍.
ഇടക്ക് മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ രാഖിയുടെ സംഭാഷണം നന്നായി ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു. എതെങ്കിലും ബാല്‍കണിയില്‍ ഇരുന്ന് കേള്‍ക്കണ്ട കാര്യങ്ങള്‍ ആണിത്. കൂടെ ഒരു ചായയും കൂടിയാവാം. വേണമെങ്കില്‍ ഒരു സിഗരറ്റ്.
രണ്ടാമത്തെ കല്യാണം സഹോദരന്റെ ഇഷ്ടതത്തിനെ.തിരായിട്ടായിരുന്നു, അതില്‍ അയാള്‍ പങ്കെടുത്തതുമില്ല. ആ കല്യാണത്തിനു ശേഷം രാഖിയെപ്പറ്റി അന്വേഷിക്കാനോ മറ്റോ അയാള്‍ ശ്രദ്ധിച്ചിട്ടില്ല. അച്ചന്റെ മരണത്തിനു ശേഷക്രിയ ചെയ്തശേഷം ബറോഡയിലേക്ക് പോയ അയാള്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അമ്മയെ ഇടക്കു ഫോണ്‍ വിളിക്കുകയും എന്തെങ്കിലും നക്കാപ്പിച്ച അയച്ചു കൊടുക്കുകയും മാത്രം