kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
215911
Back40/40END
പണിപ്പെട്ടാനെങ്കിലും ആ കൃത്യം നിര്‍വഹിച്ചു. ഏതോ കണക്കു പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍. അവള്‍ തിരിഞ്ഞ് നേരെയിരുന്നു. മുടിയും ചൂടിയ പൂവും ഒതുക്കിയിട്ടും കണ്ണാടിയില്‍ നോക്കി എല്ലാം ശരിയായിട്ടുണ്ട് എന്നു റപ്പുവരുത്തി. "പോവാം" ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്ന എന്നോടായി.. "എങ്ങോട്ട്?" "എങ്ങോട്ടെങ്കിലും…. ഈ ലോകത്തിന്റെ അവസാനത്തിലേക്കാണെങ്കിലും.. ഞാന്‍ റെഡി" " ഉറപ്പാണോ? അവസാനം മാറ്റി പ്പറയുമോ? " ഹേയ് ഒരിക്കലുമില്ല" ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. " എന്നാല്‍ ഞാനും റെഡി., പോയ്ക്കളയാം അല്ലേ…." എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്നു ചേര്‍ന്നു. സിറ്റിയിലെ മറ്റു മുരളുന്ന കാളകളെ പിന്നിട്ട്, ഉയര്‍ന്ന കോണ്‍ക്രീറ്റ് സ്മാരകങ്ങളെ പിന്നിട്ട്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളിലൂടെ അവര്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിളെക്ക് യാത്രയായി. അവര്‍ക്ക് കൂട്ടായി ആ ജര്‍മ്മന്‍ കാളയും. അതിനു പക്ഷെ മനസ്സു വായിക്കാനറിയില്ലായിരുന്നു. അവസാനിച്ചു.




© 2025 KambiStory.ml