ഞാന്‍ കണ്ണുകള്‍ തുറന്നു പിടിച്ച് ചോദിച്ചു,
എന്തും.. അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു പിടിച്ചു പറഞ്ഞു.
ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു. എന്റെ ഇടതു കയ്യില്‍ വച്ച് വലതു കൈകൊണ്ട് മൂടി.
ഇനി ഒരു കന്യാദാനം കൂടി നടത്താന്‍ ഒരാളുണ്ടെങ്കില്‍ ചടങ്ങു കഴിഞ്ഞു അല്ലേ..
ഞങ്ങള്‍ ചിരിച്ചു.
ആ കൈ പിടിച്ചു ഞാന്‍ കുറേ നേരം നിന്നു. സുന്ദരമായ് നീണ്ട വിരലുകള്‍. ചന്ദന മരച്ചില്ലയില്‍ ഞാവല്‍ക്കായകള്‍ തൂങ്ങിനില്‍കുന്നപോലെ.. നഖങ്ങളില്‍ വയലറ്റ് നിറമുള്ള നെയില്‍ പോളീഷ്. എന്റെ കാറിനു പോലും അത്രയും തിളക്കമില്ല എന്നെനിക്കു തോന്നി.
റോഡില്‍ സ്‌കൂള്‍ ബസുകളുടെ തിരക്ക്, സമയം നാലുമണി കഴിഞ്ഞിരിക്കും എന്നെനിക്ക് തോന്നി.
വരൂ പോകാം. ഞാന്‍ അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് അല്പം വിഷമം തോന്നിയോ.
മനുവിനെക്കുറിച്ച് പറഞ്ഞില്ലല്ലോ ഒന്നും.
രാഖി ചോദിച്ചില്ലല്ലോ..
ഞാന്‍ മനോജ്, വയസ് 40 ആവാറായിട്ടുണ്ട്. അത് കണ്ടാലറിയാമായിരിക്കും അല്ലേ.
അവള്‍ വിശ്വസിക്കാത്ത മട്ടില്‍ തലയാട്ടി. ദ ഫേമസ് ഇന്ത്യന്‍ നോഡ്! ഇംഗ്ലണ്ടിലെ എന്റെ സുഹൃത്തുക്കള്‍ ചിലര്‍ പറയാറുണ്ട്, ഇന്ത്യക്കാരുടെ
തലയാട്ടലിനെ പറ്റി. എന്തിനും ഉത്തരമായി തലയാട്ടി കാണിക്കും നമ്മളത്രെ. അവര്‍ക്ക് അതു കണ്ടാല്‍ പ്രാന്താവും. എന്തിനു അറബികള്‍ വരെ ഇന്ത്യക്കാരുടെ തലയാട്ടലിനെ പറ്റി കളിയാക്കും.
അവള്‍ വീണ്ടും കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തിരുന്നു.
ഒരു കല്യാണം കഴിച്ചു, 12 വയസ്സുള്ള മോളുണ്ട് എനിക്ക്. സുനയന. ഭാര്യയും ഞാനും വഴി പിരിഞ്ഞ് ഇപ്പോള്‍ വര്‍ഷങ്ങളായി. മോളെനിക്കു ജീവനാണ്.
എനിക്ക് കുറച്ചു ബിസിനസുകള്‍ ഉണ്ട്. പുതിയ സംരഭങ്ങള്‍ക്ക് ഏഞ്ചല്‍ ഫണ്ടിങ്ങും ചെയ്യാറുണ്ട്.
ഇനി.. വിവാഹം കഴിക്കുന്നില്ലേ? അവളുടെ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാ പെണ്ണുങ്ങളും എന്നെ പരിചയപ്പെട്ടാല്‍ ആദ്യം ചോദിക്കുന്ന അതായിരുന്നു.
എന്താ… രാഖിക്കു സമ്മതമാണോ? ….
ഞാന്‍ ഒരു തമാശക്കു ചോദിച്ചതാണെന്ന് അവള്‍ വിചാരിച്ചു.
ഹോ.. ഈ കിളവനെയോ… എനിക്കെങ്ങും വേണ്ട. അവള്‍ ഉരുളക്കുപ്പേരി പോലെ മറുപടി തന്നു.
സമയമായല്ലോ. ഇനി ഈ ട്രാഫിക്കില്‍ നമ്മള്‍ വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാവും കേട്ടോ.
കാറില്‍ കയറി കുറച്ചുനേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. ഞാനും.
ഐസ്