ഒരു ചിട്ടയൊക്കെ വന്നതായിരുന്നു. പിന്നിട്ട് വീണ്ടും അതു താളം തെറ്റിത്തുടങ്ങിയിരുന്നു. എന്റെ ഭാര്യപോലും വിളമ്പിത്തന്നിട്ടില്ല എനിക്ക്…
സീഫുഡ് ആണല്ലേ ഇഷ്ടം. പിന്നെ മട്ടണും…. സീഫുഡില്‍ ഇഷ്ടം ചെമ്മീനും ചാളക്കറിയും.. അല്ലേ.. ചോദ്യം രാഖിയുടേതാണ്>
താനാരാ. ഷെര്‍ലക്ക് ഹോംസോ. എനിക്ക് അതിശയത്തേക്കാള്‍ പേടിയാണ് തോന്നിയത്. സിനിമകളിലും മറ്റും കണ്ടിട്ടുള്ള പോലെ എന്നെ അറിയുന്ന ആരോ, ഒരു പക്ഷെ എന്റെ ബിസിനസ് എതിരാളികള്‍ വല്ലതും എന്നെക്കുടുക്കാന്‍ ചെയ്യുന്നതാണോ എന്നായിരുന്നു എന്റെ മനസ്സില്‍
എന്താ ആലോചിക്കുന്നത്. ഞാന്‍ പറഞ്ഞത് ശരിയല്ലേ? ആദ്യ ചോദിത്തിനു ഇനി ഉത്തരം വേണ്ട. ഇപ്പോള്‍ ചോദിച്ചതിനു മതിയാകും
അതെ. ഞാന്‍ തോല്‍വി സമ്മതിച്ചു.
അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം മിസ് ചെയ്യുന്നുണ്ടല്ലേ.?
അതെ. 10 വര്‍ഷമെങ്കിലും കഴിഞ്ഞു കാണും അമ്മ മരിച്ചിട്ട്. അന്നു മുതല്‍ ഞാന്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചിട്ടില്ല എന്നു പറയാം.
"ഇത്രയധികം സൈഡ് ഡിഷുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എനിക്ക് തോന്നി. ഏത് ഡിഷിനാണ് രുചി എന്ന് തിട്ടമില്ലാതെ വരുമ്പോള്‍
ചിലര്‍ ചെയ്യുന്ന ട്രിക്കാണ്. കാശുള്ളവര്‍. ‘
അവസാനത്തെ വാചകം എനിക്കുള്ള ഒരു കുത്തായിരുന്നു. എല്ലാ കാശുള്ളവരും ഇങ്ങനെയാണ്, ധാരാളികള്‍. ഭക്ഷണം ആവശ്യമില്ലാതെ നശിപ്പിക്കുന്നവര്‍..
ഇത് മുഴുവനും തിന്നേക്കണം. ബാക്കി വക്കരുത്. അവള്‍ എന്റെ ചേച്ചിയെപ്പോലെയായി അതു പറഞ്ഞപ്പോള്‍.
ഞാന്‍ അനുസരിച്ചു. കുറേ കാലത്തിനു ശേഷം ഭക്ഷണം ആസ്വദിച്ചു കഴിച്ചു. അത്ര സ്വാദുള്ളതായിരുന്നില്ല എങ്കിലും രാഖിയും നന്നായി കഴിച്ചു എന്നു തോന്നി.
ഹോട്ടലിനു പുറത്തിറങ്ങുമ്പോള്‍ മഴ നിന്നിരുന്നു. അവളോട് ചേര്‍ന്ന് നില്‍കാനുള്ള എന്റെ ഒരു ആഗ്രഹം മഴ കെടുത്തിക്കളഞ്ഞു.
ഇനി എന്താ പരിപാടി, തെല്ല് നിരാശയോട് ഞാന്‍ ചോദിച്ചു,
എനിക്കറിയില്ല. ഞാന്‍ ആറു മണിവരെ ഫ്രീ ആണ്. എന്തു വേണമെന്ന് പറഞ്ഞോളൂ, ഞാന്‍ റെഡിയാണ്.
ആ വാക്കില്‍ ഒരു കീഴ്‌പ്പെടലിന്റെ സൂചനയായിരുന്നു എന്നു എനിക്കു തോന്നി. ഇനി അവള്‍ എന്തിനും തയ്യാറാണെന്നു വെളിപ്പെടുത്തുകയാണോ. അവളുടെ യജമാനന്‍ഊനി ഞാന്‍ ആണെന്നാണോ. ശരിയായിരിക്കാം അവള്‍ എന്നെ അറിഞ്ഞു കാണണം. മനസ്സു വായിക്കുന്നയാളല്ലേ. അധികം ചോദ്യങ്ങള്‍ ഒന്നും വേണ്ടായിരിക്കും
എന്തും?