വലിച്ചു വാരിയിട്ട്, കണ്ണാടിയില്‍ പോയി ദേഹത്ത് ചേര്‍ത്ത് വച്ച് ചേര്‍ച്ച ഉറപ്പു വരുത്തി. ഇടക്ക് എന്റെ അടുക്കല്‍ വന്ന് ഒരോന്നിന്റെയും വില കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കൂളിങ്ങ് ഗ്ലാസ് എടുത്തു വച്ചു ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി.
എന്റെ കയ്യില്‍ അത്യാവശ്യം പണമുണ്ട്. ഇല്ലാത്തത് അതാണ്, സൗഹൃദവും സെക്‌സും. റോസാപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അത് കടയില്‍ നിന്നു വാങ്ങിക്കുന്നവരും അവയെ വളര്‍ത്തി ഉദ്യാനം സൃഷ്ടിക്കുന്നവരുമുണ്ട്. ഈ പനിനീര്‍പൂ വിരിഞ്ഞ ശേഷമാണ് ഞാന്‍ അത് ചട്ടിയോടെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നത്.
ഒരു മണിക്കൂറു നേരത്തെ താണ്ഡവത്തിനുശേഷം ഒന്നു രണ്ട് കവറുകളുമായി ഞങ്ങള്‍ കൗണ്ടറില്‍ എത്തി. മനേജര്‍ ഇടക്ക് വന്ന് മാഡത്തിനു ഒരു കവറില്‍
ഗിഫ്റ്റും കൊടുത്തു. മാഡം വളരെയധികം സന്തോഷവതിയായി. ഇത്രയും നേരം പണിയെടുത്തതിന്റെ കൂലിയായിട്ട് സമ്മാനം കിട്ടിയല്ലോ. ഗിഫ്റ്റ് ബോക്‌സ് എന്നെ കാണിച്ച്, ഇതെനിക്ക് എന്ന് മുഖം കൊണ്ട് വക്രിച്ചു കാണിച്ചു. ഞാന്‍ ചിരിച്ചു തലയാട്ടി. അപ്പോള്‍
ഈ വാങ്ങിയതെല്ലാം അവള്‍ക്കാണെന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കുമെന്ന് ആലോച്ചിച്ച് ഊറി ച്ചിരിക്കുകയായിരുന്നു ഞാന്‍.
പുറത്തിറങ്ങി, പെര്‍ഫ്യൂം ഷോപ്പില്‍ നിന്ന് ബള്‍ഗാരിയുടെ ചാനല്‍ എന്ന പെര്‍ഫ്യൂമും വാങ്ങി. അതു ഞാന്‍ തന്നെ സെലക്റ്റ് ചെയ്തു. ആ ഡിപാര്‍ട്‌മെന്റില്‍ അധികം പരിചയ സമ്പന്നത രാഖിക്കില്ല എന്നെനിക്കു മനസ്സിലായിരുന്നു. പൊട്ടനാട്ടം കാണുന്ന പോലെ സകല ടെസ്റ്ററുകളും മണത്ത് മണത്ത് സമയം കളയുകയായിരുന്നു അവള്‍. പിന്നെ ഡമാസില്‍ നിന്ന് ഒരു ചെറിയ പെന്‍ഡന്റും. അതു അവള്‍ തന്നെ സെലക്റ്റ് ചെയ്തു.
എല്ലാം കഴിഞ്ഞ് തിരിച്ച് കാറില്‍ കയറുമ്പോള്‍ മണി ഒന്നരയായിരുന്നു. ഇനി ഭക്ഷണം കഴിക്കേണ്ടെ.. ഞാന്‍ ചോദിച്ചു.
വേണോ, ഇപ്പോള്‍ തന്നെ വയറു നിറഞ്ഞിട്ടുണ്ടാവില്ലേ ബില്ല് കണ്ടിട്ട്.
ഹേയ് നല്ല വിശപ്പുണ്ട്.. ബില്ല് തിന്നാല്‍ പറ്റില്ലല്ലോ…
രണ്ടു പേരും ചിരിച്ചു. കാര്‍ വയനാട് റോഡില്‍ ചീറിപ്പാഞ്ഞു.
കാറിന്റെ പിന്‍ സീറ്റില്‍ കവറുകള്‍ താളം ഇല്ലാതെ ആടിയുലഞ്ഞു കൊണ്ട് താഴെ വീണു. രാഖി അത് എടുത്ത് വെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു