മുതല്‍ എല്ലാവരേയും ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു, ഇന്നലെ കിട്ടിയ രണ്ട് പടങ്ങള്‍ ആണ് ആകെയുള്ള അടയാളങ്ങള്‍. എന്നെ ഏതായാലും അറിയില്ലല്ലോ അതു കൊണ്ട് എനിക്ക് ധൈര്യമായി തിരയാം. എന്നൊക്കെയുള്ള കണക്കുകൂട്ടലായിരുന്നു.
കുറച്ചുള്ളിലേക്കായി ഒരു കാന്റീനും അതിനു വശത്തായിട്ട് ഹോസ്റ്റലുമുണ്ട്. അതിനുമപ്പുറത്താണ് മൈതാനം. വലത്തു ഭാഗത്ത് ബദാം മരങ്ങല്‍ പന്തല്‍ വിരിച്ചു നില്കുന്നു. അവയുടെ നിഴലിന്റെ കുളിരേറ്റ് കുറച്ച് പടികള്‍. താഴെ പുല്‍ വിരിച്ച മൈതനത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന ബദാമിന്റെ ഇലകള്‍ക്കിടയില്‍ ഒന്നു രണ്ട് യുവമിഥുനങ്ങള്‍ തങ്ങള്‍ക്കു ചുറ്റും നോക്കിന്റെ മതിലുകള്‍ കെട്ടിയടച്ച് അവരവരുടെ ദ്വീപുകളില്‍. ഇടക്ക് ഒരു പെണ്ണ്. പക്ഷെ അവള്‍ ഞാന്‍ കണ്ട പടങ്ങളിലേതു പോലയൊന്നുമല്ല. ചന്ദനമരത്തിന്റെ നിറമാണ്. നീണ്ട കറുത്തമുടികളില്‍ കാറ്റ് കുസ്തൃതി കാണിക്കുന്നു. കാറ്റിനോടു പരിഭവം പറഞ്ഞ് മുടി ഇടക്ക് മാടി ഒതുക്കുന്നു. ഇടക്കിടെ മൊബൈലില്‍ നോക്കുന്നുണ്ട്.
ഞാന്‍ ചുറ്റും ഒന്നു പരതി നോക്കി. ദൂരെയായി ഒരു പെണ്‍കുട്ടി
ഫോണില്‍
സംസാരിക്കുന്നുണ്ട്. അവള്‍ ഞാന്‍ നില്‍കുന്നയിടത്തേക്ക് നടന്നു വരികയാണ്. അവള്‍ അടുത്തുവരുന്നതും കാത്ത് ഞാന്‍ നിന്നു. അത് രാഖിയാവാന്‍ വഴിയില്ല. അവര്‍ ഉച്ചത്തില്‍ ഫോണില്‍ ആരെയോ വഴക്കു പറഞ്ഞു കൊണ്ട്കടന്നു പോയി.
എനിക്ക് ക്ഷമ കെട്ടു തുടങ്ങി. അപ്പോള്‍ ഞാന്‍ രാഖിയുടെ അവസ്ഥ ആലോചിച്ചു ഒന്നര മണിക്കൂറായിരിക്കണം അവള്‍ എന്നെയും പ്രതീക്ഷിച്ച് അവിടെ നില്കുന്നു. എന്നോട് ദേഷ്യം തോന്നിത്തുടങ്ങിയിട്ടുണ്ടാവാണം. ഞാന്‍ പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. ഫോണ്‍ എടുത്തു കുത്തി. രണ്ട് സെക്കന്റ് കഴിഞ്ഞില്ല. ആ ചന്ദനനിറമുള്ള കോലന്‍ മുടിക്കാരിയുടെ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ അല്പം പുറകിലേക്ക് മാറി നിന്നു, അവള്‍ കാണാതിരിക്കാന്‍.
ഹലോ, ങാ, എവിടയാണു? വരുന്നില്ലേ? . അവള്‍ പരിഭവം കലര്‍ന്ന ഭാഷയില്‍. ആദ്യമായിട്ടാണ് ആ ടോണ്‍…
ഗുഡ് മോണിങ്ങ്…ഞാന്‍ ഇവിടെ ഉണ്ടല്ലോ. കുറേ നേരമായി തിരയുന്നു. ഇന്നലെ വാട്‌സാപ്പ് ചെയ്ത മുഖങ്ങള്‍ തപ്പി നടക്കുകയായിരുന്നു.
ഹ. ഹ. ഹ.. അവള്‍ടെ ചിരി കുപ്പിവളകള്‍ തട്ടി ചിതറിയ ശബ്ദം പോലെ…
അവരെ കാണാനൊന്നും പറ്റില്ല. ഞാന്‍