തിരികെ വരുമെന്ന് കരുതിയാവും അവര്‍ പോയതെന്ന് ലാലിയാന്റി പറഞ്ഞപ്പോള്‍ താന്‍ പൊട്ടി കരഞ്ഞു പോയി …
ഒരിക്കലും അവരുടെ കുടുംബത്തില്‍ ഒരു ബാധ്യതയാവില്ലായിരുന്നു താന്‍ … ഒന്ന് ..അകലെ നിന്നെങ്കിലും കണ്ടാല്‍ … മെയിലില്‍ കൂടെ എങ്കിലും സുഖ വിവരം അറിഞ്ഞാല്‍ …അത് മതിയായിരുന്നു തനിക്ക് … പക്ഷെ എന്തൊക്കെയോ ലാലിയാന്റിയും സാറും മറച്ചു വെക്കുന്നത് പോലെ തോന്നി തനിക്ക് ..
അമ്മയുടെ മരണസമയത്ത് നാട്ടില്‍ വന്നപ്പോള്‍ എഴുതി കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് , തന്‍റെ ഗായുവിന്‍റെ ഓര്‍മ വേട്ടയാടിയപ്പോള്‍ ആണ് .അവരുടെ ഓര്‍മ്മകള്‍ മനസില്‍ നിന്ന് പറിച്ചെറിയാന്‍.. തിരിച്ചു മദ്രാസില്‍ വന്നു , അവിടെ ഒരു സ്കൂളില്‍ ജോയിന്‍ ചെയ്തു .. പിന്നെ ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും …
ചേച്ചിയും മറ്റും വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ചായ കപ്പുമായി വന്നു നില്‍ക്കുന്ന പെണ്‍കുട്ടികളില്‍ ഗായുവിന്‍റെ മുഖം ആണ് കാണാന്‍ കഴിഞ്ഞത് … ഒരിക്കലുമാ മുഖം മനസ്സില്‍ നിന്ന് മറയില്ല എന്ന് മനസിലായപ്പോള്‍ വിവാഹശ്രമം അവിടെ ഉപേക്ഷിച്ചു …
ജോലി നേടിയതിന് ശേഷം
കിട്ടിയ ഒരു മാസത്തെ ലീവിന് വന്നപ്പോള്‍ നേരെ പോയത് ചരല്‍ കുന്നിലെക്കാണ്
VRS എടുക്കുകയായിരുന്നു ജയേട്ടന്‍ .. പിന്നെ അടുത്തുള്ള ടൌണിലെക്ക് പോയി .. സാധനങ്ങള്‍ കയറ്റി പോയ ലോറിയുടെ ഡ്രൈവറെ പിടിച്ചു അവിടെയും പോയി അന്വേഷിച്ചു .. അവിടെയും മൂന്നാല് മാസമേ താമസിച്ചുള്ളൂ എന്നറിയാന്‍ കഴിഞ്ഞു ..അതും വാടകക്ക് ..അവിടെ നിന്നെങ്ങോട്ടു പോയെന്നു അയല്‍വക്കക്കാര്‍ക്കും അറിയില്ല ..സാധനങ്ങള്‍ കയറ്റാന്‍ സാധ്യതയുള്ള ലോറിത്താവളത്തില്‍ അന്വേഷിച്ചിട്ടും അവര്‍ക്കും അറിയില്ല ..അവര്‍ പറഞ്ഞതനുസരിച്ചു യൂണിയന്‍ പണിക്കാരുടെ അടുത്തും അന്വേഷിച്ചു … ഒരു രക്ഷയുമില്ല …അതില്‍ നിന്നൊരു കാര്യം മനസിലായി ..ആരും തിരക്കി വരാത്ത മാതിരി എവിടെയോ ഒളിച്ചു താമസിക്കുന്നു .
പിന്നീട് കാണുന്നിടത്തെല്ലാം അന്വേഷിച്ചു ഗായുവിന്‍റെ മുഖം ..ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം
ബിയര്‍ ബോട്ടില്‍ ഒഴിഞ്ഞതും അനില്‍ ടെറസില്‍ നിന്നും താഴേക്കിറങ്ങി . അവന്‍ എഴുന്നേറ്റപ്പോള്‍ തന്നെ വാതില്‍ക്കല്‍ ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടിരുന്നു … സ്റെയര്‍കേസ് ഇറങ്ങി വരുന്നത് മുന്‍