തോന്നി .. അപ്പോഴേക്കും ടോമിയും എത്തിയിരുന്നു .അനില്‍ യാത്ര പറഞ്ഞിറങ്ങി ..
” രാത്രി കിടക്കാന്‍ നേരം മറിയത്തിന്‍റെ മെസ്സേജ് വന്നു ” ഗുഡ്നൈറ്റ് ..സ്വീറ്റ് ഡ്രീംസ് ” അനിലതിനു റിപ്ലെ അയച്ചില്ല .. ആരെ കണ്ടാലും അവളുടെ മുഖമാണ് നിറഞ്ഞു നില്‍ക്കുന്നത് .. അത് കൊണ്ട് വേറെയൊരു പെണ്ണിന്‍റെ മുഖവും ഒന്നോ രണ്ടോ നിമിഷത്തില്‍ കൂടുതല്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല … ടീച്ചര്‍ എന്ന് വിളിച്ചിരുന്ന തന്നെ അവരാണ് നിര്‍ബന്ധിച്ചു ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞത് .. എന്നിട്ടും താന്‍ ടീച്ചര്‍ എന്നെ വിളിച്ചിട്ടുള്ളൂ ..ചില സമയത്തോഴികെ.. ഗായുവെന്നു പിന്നെ വിളിച്ചു ശീലിച്ചു … തന്‍റെ ഗായത്രി .. തന്‍റെ സുന്ദരിക്കുട്ടി …അവളിപ്പോള്‍ എവിടെയായിരിക്കും …
ഒരാഴ്ച കൂടി പിന്നിട്ടു …
RDOയെ കാണാന്‍ വേണ്ടി മാനേജ്മെന്റിലെ ഒരാളുമോത്ത് ടൌണിലേക്ക് പോയതായിരുന്നു അനില്‍ .. .
അവിടെ എത്തിയപ്പോള്‍ RDO മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നറിഞ്ഞു
” സാറെ ..ജോണ്‍ സാറിപ്പോ എത്തും .. നമുക്കൊരുമിച്ചു കാണാം ..അതാ നല്ലത് ” ജെയിസന്‍ എന്നാണു കൂടെ വന്നആളിന്‍റെ പേര് .. അദേഹം ഗള്‍ഫില്‍ ബിസിനെസ്
നടത്തുന്നു .. ജോണ്‍ സാര്‍ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവും അബ്കാരിയും .
മൂന്നു മണി ആയപ്പോള്‍ ജോണ്‍ സാറുമെത്തി ..ഓഫീസ് ടൈം കഴിഞ്ഞും നോക്കിയിട്ടും RDO എത്തിയില്ല ..മന്ത്രിയുടെ മീറ്റിംഗ് .. ആറുമണി കഴിഞ്ഞപ്പോള്‍ അവരിറങ്ങി
” ജെയിസാ .. ഇനിയിപ്പോ സ്കൂളിലേക്ക് പോകാന്‍ പറ്റത്തില്ല … വലിയ മരമെന്തോ വീണു റോഡ് ബ്ലോക്കാണെന്നാ പറഞ്ഞെ …അല്ലെങ്കിലും ഇനി പോയിട്ട് നാളെ വരാനും ബുദ്ധിമുട്ടല്ലേ ” വന്ന കോള്‍ കട്ടാക്കി ജോണ്‍ സാര്‍ പറഞ്ഞു ..
” എങ്കിലിവിടെ വല്ലയിടത്തും ഹാള്‍ട്ട് ചെയ്യാം .. ജോണ്‍ സാറിന്‍റെ വല്ല ഹോട്ടലുമുണ്ടോ ഇവിടെ ?’
പല സ്ഥലത്തും ബിസിനെസ് നടത്തുന്നവരുടെ ഒരു കൂട്ടായ്മയിലാണ് സ്കൂള്‍ .. പല വിഭാഗങ്ങളിലും പെട്ടവരുണ്ടതില്‍ .. പലരും പരസ്പരം അധികമറിയുകയും ഇല്ല .. ആനുവല്‍ മീറ്റിങ്ങിനു വരുമ്പോള്‍ ഒക്കെയാണ് കാണുക
ഏയ് ..നമ്മുടെ സാമ്രാജ്യം ഇവിടെയല്ലല്ലോ … എന്നാലും ഞാന്‍ വരുമ്പോ തങ്ങുന്നയോരിടം ഉണ്ട് … പക്ഷെ അനിലുള്ളതാ പ്രശ്നം?’ ജോണ്‍ സര്‍ തിരിഞ്ഞു ബാക്കിലേക്ക് നോക്കി പറഞ്ഞു
” എനിക്ക് കുഴപ്പമൊന്നുമില്ല സാര്‍ .. എവിടെയാണേലും ഞാന്‍