പോലെയൊക്കെ സ്വാപ്പിംഗ് മോഡല്‍ .. ഉധ്യോഗസ്ഥന്‍മാരൊക്കെ കസ്റ്റമറായി ഉള്ളത് കൊണ്ട് സേഫാ … “
ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ അനിലിന്‍റെ ഉള്ളൊന്നു പിടഞ്ഞു ,,,ഇതൊരു പക്ഷെ മറിയം പറഞ്ഞ ബോട്ടിക് ആവുമോ ?’
‘ എന്തായാലും നമുക്ക് പോയി നോക്കാം ..ടോമിച്ചാ …നമുക്ക് നേരായ വഴി മതി … വളഞ്ഞ വഴിയിലൂടെ പോകുന്നവര്‍ക്കല്ലേ സ്മെല്‍ ഉണ്ടാവൂ ..” .
അനിലത് പറഞ്ഞപ്പോള്‍ ടോമി വഴി പറഞ്ഞു കൊടുത്തു .. കാര്‍ ഒരു മൂന്നു നില കെട്ടിടത്തിന്‍റെ വലതു ഭാഗത്തായുള്ള പാര്‍ക്കിങ്ങിലേക്ക് കയറി . നഗരത്തിന്‍റെ ഒരു സൈഡിലായാണ് ആ കെട്ടിടം .. വലത് വശത്തെ പാര്‍ക്കിങ്ങിനും മുന്നിലെ റോഡിനും അഭിമുഖമായുള്ള ഒരു കൊഫെ ഹൌസിലെക്കാണ് ടോമിച്ചന്‍ കയറിയത് . വൃത്തിയുള്ള ഒരു കോഫീ ഹൌസ് … അതിന്‍റെ ഗ്ലാസ് ഭിത്തിക്കപ്പുറം റെഡിമെയ്ഡ് ചുരിദാറും മറ്റും തൂക്കിയിട്ടിരിക്കുന്നത് കാണാം … ഒരു സൈഡില്‍ തടിയുടെ ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്ന ബുക്കുകള്‍ കണ്ടു അനില്‍ അങ്ങോട്ട് നടന്നു .. രണ്ടും നാലും ചെയറുകള്‍ ഉള്ള ഇരിപ്പടങ്ങളില്‍ മിക്കതിലും ആളുകള്‍ ഉണ്ട് .. കോഫിയും ബുക്കുമായി … വളരെ മാന്യമായി
വസ്ത്രം ധരിച്ചവര്‍ … കുലീനതയുള്ളവര്‍ … ടോമിച്ചന്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്തപ്പോള്‍ അനിലിന് തന്നോട് തന്നെ പുച്ഛം തോന്നി ..വെറുതെ ജനങ്ങള്‍ പറയുന്നത് കേട്ട് അപഖ്യാതി പ്രചരിപ്പിക്കുന്നവര്‍ ..
” സാര്‍ .. എന്താ വേണ്ടത് ?’
പുറകിലൊരു കിളി നാദം കേട്ടപ്പോള്‍ അനില്‍ തിരിഞ്ഞു .. ചുരിദാറിട്ട ഒരു പെണ്‍കുട്ടി ..രണ്ടു സൈഡിലും പോക്കറ്റുള്ള ഒവര്‍കോട്ടും വേഷം ..
” കോഫി …പിന്നെയെനിക്കൊരു ബുക്കും നോക്കണം ..”
” വരൂ സാര്‍ .. കൊഫിയെതാ വേണ്ടത് ? ” അവള്‍ പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റില്‍ നിന്നൊരു കാര്‍ഡ് എടുത്തു നീട്ടി …അതില്‍ നിന്ന് രണ്ടു മസാല കോഫി പറഞ്ഞു അനില്‍ ഷാഹിന EK യുടെ “പുതുമഴ ചൂരുള്ള ചുംബനങ്ങൾ ” എന്ന ബുക്കെടുത്ത് ടോമിയുടെ പുറകെ ചെന്നു .അപ്പോഴാണ് ആ ഷെല്‍ഫിനു പുറകില്‍ നിരയായി വേറെയും കുറെ ഷെല്‍ഫുകള്‍ ഉണ്ടെന്നു മനസിലായത് .. പഴകിയ മണമല്ല അനുഭവപ്പെട്ടത് , കുന്തിരക്കവും പനിനീരും മിക്സായ ഒരു നേരിയ സ്മെല്‍ … ബുക്കുകള്‍ നന്നായി അടുക്കിയിരിക്കുന്നു .. രണ്ടു മൂന്നു പേര്‍ ഷെല്‍ഫില്‍ ബുക്ക്സ് തിരയുന്നുണ്ട് ..
‘ സാറെ … ഞാന്‍ ഒന്ന് തപ്പട്ടെ