ആ ചേച്ചി ചോദിച്ചു
ഇത് ജോസ് ചേട്ടന്റെ മോന്‍ ഇന്നലെ വന്നതാ
ആ മോനെ നീ അങ്ങു വളര്ന്നല്ലോ എന്താ നിന്‍റെ പേര്
ഞാന്‍ സിബി
മം എന്നെ മനസ്സിലായിക്കാനില്ല അല്ലെ ഞാന്‍ ലില്ലി ഇവിടെ നിന്നും മൂന്നാല് വീടിന്റെ അപ്പുറത്താണ് താമസം
എടാ ഈ ചേച്ചിക്ക് ടൌണില്‍ ഒരു തയ്യല്‍ സ്ഥാപനം ഉണ്ട് ഞാന്‍ അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത് – സോഫി പറഞ്ഞു
ഓക്കേ
മോന്‍ ഇപ്പൊ എന്തു ചെയ്യുന്നു – ലില്ലി ചോദിച്ചു
ഞാന്‍ ഇപ്പൊ കമ്പ്യൂട്ടര്‍ സയന്‍സില്‍ പീ ജീ ചെയ്യുന്നു
മം മോനെ ഞാന്‍ വളരെ കുഞ്ഞിലെ ഒരിക്കല്‍ കണ്ടിട്ടേയുള്ളൂ ..അയ്യോ മോനെ നീ കമ്പ്യൂട്ടര്‍ ആണെന്നല്ലേ പറഞ്ഞത് ഈ സംസന്ഗ് ഫോണില്‍ നിന്നും ഡേറ്റ എല്ലാം ഐ ഫോണിലേക്ക് മാറ്റാന്‍ അറിയാമോ .. കേട്ടോടീ സോഫി ഒരു ഐ ഫോണ്‍ ചേട്ടന്‍ അവിടുന്ന് കൊടുത്തു വിട്ടു എന്‍റെ പഴയ ഫോണ്‍ ബിജുമോന് കൊടുക്കാന്‍ പറഞ്ഞു അതിന്‍റെ ഡേറ്റ എങ്ങനെ മാറ്റും എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു ഇരിക്കുക ആയിരുന്നു..
അതിനെന്താ ചേച്ചി ഇവന്‍ ശരിയാക്കി തരും അല്ലേടാ – സോഫി ചോദിച്ചപ്പോ അവന്‍ തലയാട്ടി
ഒത്തിരി സമയം എടുക്കുമോ മോനെ
അല്‍പ സമയം എടുക്കും
ചേച്ചി ഫോട്ടോസും വീടിയോസും ഒക്കേ മാറ്റെണ്ടേ
അതു വേണം അതിലുള്ളത് മുഴുവന്‍ പുതിയതിലാക്കി പഴയ ഫോണ്‍ മുഴുവന്‍ ക്ലീന്‍ ആക്കി എടുക്കണം
അതിനു അല്‍പ സമയം എടുക്കും ചേച്ചി
എന്നാല്‍ ഇപ്പൊ സമയം ഇല്ല മോനെ ഞാന്‍ വൈകിട്ട് വരാം ഇപ്പൊ ഇവനെ സ്കൂളില്‍ വിടണം എനിക്ക് രാവിലെ ഒരു കല്യാണ പാര്‍ട്ടിയുടെ ഡ്രസ്സ് കൊടുക്കാന്‍ ഉണ്ട് ഞാന്‍ ഇന്ന് അല്‍പ നേരത്തെ കടയില്‍ നിന്നും വരാം മോന്‍ വൈകിട്ട് എന്തേലും പരിപാടി ഉണ്ടോ
ഇല്ല ചേച്ചി ഞാന്‍ ഇന്ന് ഫ്രീ ആണ്
അപ്പൊ ശരി മോനെ ഞാന്‍ ഒരു രണ്ടു മണി ആകുമ്പോഴേക്കും വരാം
ഓക്കേ ചേച്ചി
പിശുക്കിന്റെ ആശാട്ടി ആണ് ഏതേലും കടയില്‍ കൊടുത്താല്‍ കാശു കൊടുക്കണമല്ലോ എന്നോര്‍ത്ത് വിഷമിച്ചു ഇരിക്കുമ്പോഴാ നിന്നെ കണ്ടത്, പക്ഷേ ആള് പാവം ആണ് കേട്ടോ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് – ലില്ലി സ്കൂട്ടി ഓടിച്ചു പോയതും ചിരിച്ചു കൊണ്ട് സോഫി പറഞ്ഞു
ആ സ്കൂളില്‍ പഠിക്കുന്ന കൊച്ചിന് എന്തിനാ ചേച്ചീ ഫോണ്‍
ആ കൊച്ചിന് അല്ലടാ അവരുടെ മൂത്ത മകന്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുവാ അവന്‍ കുട്ടിക്കാനത് ആണ് പഠിക്കുന്നത്
അപ്പൊ ഈ