എന്തായാലും ഞാൻ നടത്തും." "അതെങ്ങനെ?"
ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു. "ഏതെങ്കിലും പണക്കാരൻ ചെക്കനെ കറക്കി വീഴ്ത്തി കെട്ടിയാൽ മതിലോ." ആ സമയത് അവളുടെ മറുപടി എന്നിൽ ചിരി ഉണർത്തിയെങ്കിലും പിന്നീട് അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ എന്ന് തോന്നാതിരുന്നിട്ടില്ല. . . ആ ഒരു കൂടിക്കാഴ്ചക്ക് ശേഷം ഞാൻ അവളെ മാസങ്ങളോളം കണ്ടിരുന്നില്ല. ഒരു വിവരവും ഇല്ലായിരുന്നു അവളെ കുറിച്ച്.. ആദ്യമൊക്കെ അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ചെറിയൊരു വേദന തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ ഞാൻ അവളെയങ്ങ് മറന്നു. ദേവികയുടെ അഭാവത്തിൽ ഞാൻ അഞ്ജലിയുമായി കുറച്ച് കൂടി അടുത്തെങ്കിലും പ്രണയമെന്താണെന്ന് പോലും അവൾക്കറിയില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. പ്രണയത്തിന്റേതായി ഞാൻ നൽകിയ സൂചനകൾ അവൾ പാടെ അവഗണിച്ചത് എന്നെ തെല്ലൊന്നും അല്ല വേദനിപ്പിച്ചത്. എന്നാൽ വാ തുറന്ന് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യവും എനിക്കില്ലായിരുന്നു. അതിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്ന് വന്നത്. മായ.. എന്റെ വകയിലൊരു അമ്മാവന്റെ മകളായിരുന്നു കക്ഷി. കുടുംബത്തിലുള്ള
ഏതെങ്കിലും ഫങ്ക്ഷന് കൂടുമ്പോൾ മായയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് വലിയ പരിചയമൊന്നും ഇല്ലായിരുന്നു. ഞാൻ കോളേജിൽ സെക്കന്റ് ഇയറിലേക്ക് കടന്നപ്പോൾ ആദ്യ വർഷ വിദ്യാർത്ഥി ആയി അവൾ അവിടേക്ക് കടന്നു വന്നു. ഒരുപാട് സംസാരിക്കുന്ന ആരുകണ്ടാലും നോക്കി നിന്നു പോകുന്ന ഒരു സുന്ദരി കുട്ടി ആയിരുന്നു അവൾ. കോളേജിലെ ആകസ്മികമായ കണ്ടുമുട്ടലുകളിലൂടെ ഞങ്ങളുടെ പരിചയം വളർന്നു. വളരെ അടുത്തതൊന്നും അല്ലെങ്കിലും കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം ഞങ്ങളുടെ അടുപ്പം വർധിപ്പിക്കുന്നതിൽ ആക്കം കൂടിയെന്ന് തന്നെ പറയാം. വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട് എന്നത് കോളേജിലേക്കുള്ള അവളുടെ പോക്ക് വരവ് എന്റെ ബൈക്കിന്റെ പിന്നിലാക്കി. അമ്മാവന്റെ ഒറ്റ മകളും ലാളിച്ച് വളർത്തിയതിനാലും അവളുടെ ഒരാഗ്രഹങ്ങൾക്കും അമ്മാവൻ എതിര് പറയില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് എന്റെകൂടെ കോളേജിൽ പോയി വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മാവൻ എതിർക്കാഞ്ഞത്. ഈ യാത്രക്കിടയിൽ സംസാര പ്രിയയായ അവൾ എന്നോട് കോളേജിൽ അവളുടെ പിറകെ നടക്കുന്ന ചെക്കന്മാരെ