മുൻപെപ്പോഴും ചിരിച്ച് കളിച്ച് പാറിപ്പറക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്. ഞാൻ നിശബ്തനായി ഇരുന്ന് അവൾക്ക് കരഞ്ഞ് സങ്കടം തീർക്കാനുള്ള അവസരം കൊടുത്തു. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. "അവൻ പറഞ്ഞതൊക്കെ നീയും വിശ്വസിക്കുന്നുണ്ടോ?" എന്റെ വിരലുകൾ അവളുടെ കരങ്ങളിൽ അമർന്നു.
"ഈ കോളേജിൽ വന്ന സമയങ്ങളിൽ ഞാനും അതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ നിന്നെ അടുത്തറിഞ്ഞപ്പോൾ എനിക്ക് മനസിലായി അതൊക്കെ വെറും കള്ളങ്ങൾ മാത്രമായിരുന്നെന്ന്." "നീയും ഇങ്ങനത്തെ കഥകൾ കേട്ടിരുന്നെങ്കിൽ എന്തുകൊണ്ടാ അതിനെകുറിച്ച് ഒരിക്കലെങ്കിലും എന്നോട് ചോദിക്കാഞ്ഞത്?" "എന്തിനാ നിന്നെ വിഷമിപ്പിക്കുന്നതെന്ന് വിചാരിച്ചാണ് ചോദിക്കാഞ്ഞത്." "നീ എന്നെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇവന്മാരുടെ മനസ്സിൽ എന്നെ കുറിച്ച് ഇങ്ങനാണെന്ന് പറയണമായിരുന്നു… ഇതിപ്പോൾ ഞാൻ അവന്മാരോടൊപ്പം നടക്കുമ്പോൾ അവന്മാരുടെ ഉള്ളിൽ ഞാൻ വെറുമൊരു ….." അവളുടെ മുഴുവിപ്പിക്കാത്ത വാക്കുകൾ എന്റെ ഉള്ളിൽ കത്തിയായി ആഴ്ന്നിറങ്ങി. ശരിയായിരുന്നു. എനിക്കവളോട്
പറയാമായിരുന്നു.. ഞാൻ വലിയൊരു തെറ്റ് തന്നെയാണ് ചെയ്തത്. പിന്നെ ഒരാഴ്ചയോളം ഞാൻ അവളെ കോളേജിൽ കണ്ടില്ല. പലപ്പോഴും ഫോൺ വിളിച്ച് നോക്കിയെങ്കിലും സ്വിച്ച്ഓഫ് ആണെന്നായിരുന്നു മറുപടി. ഇതിനിടയിൽ പലപ്പോഴും അഞ്ജലി വന്ന് ദേവികയെ കുറിച്ച് തിരക്കിയിരുന്നു. സത്യത്തിൽ ദേവിക ഇല്ലാത്ത ക്ലാസ് റൂം വളരെ വിരസമാണെന്ന് എനിക്കും തോന്നി തുടങ്ങിയിരുന്നു. ദേവിക വരാറായി ഒരഴ്ച തികയറായ ഒരു ദിവസം ഉച്ചക്ക് ഞാൻ ക്ലാസ്സിൽ ചുമ്മാ ഇരിക്കുമ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ദേവിക ക്ലാസ്സിലേക്ക് കയറി വന്നത്. ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവളെ ശ്രദ്ധിച്ചു. അവൾ എനിക്ക് സംസാരിക്കാൻ ഒരവസരം തരാതെ എന്റടുത്ത് വന്ന് ചോദിച്ചു. "എന്നെയൊന്ന് വീടുവരെ ട്രോപ് ചെയ്യാമോ?" പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛന്റെ കാല് പിടിച്ച് ഞാൻ ഒരു ബൈക്ക് ഒപ്പിച്ചിരുന്നു. അതിലാണ് കോളജിലേക്ക് വരുന്നത്. അത് ദേവികയ്ക്കും അറിയാം. ഞാൻ ഒരക്ഷരം മിണ്ടാതെ അവളോടൊപ്പം ഇറങ്ങി പുറത്തേക്ക് നടന്നു. അവൾ എന്റെ ഒപ്പം ബൈക്കിൽ കയറി ഇരുന്നപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. ബൈക്ക് കോളേജ് കവാടം കഴിഞ്ഞപ്പോൾ