മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ് ആട്ടി പായിച്ചത്.
ഞാൻ ഹോസ്പിറ്റലിന് മുന്നിൽ കാർ നിർത്തുമ്പോൾ അഞ്ജലി എന്നെയും കാത്ത് വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. അഞ്ജലിക്കൊപ്പം ഹോസ്പിറ്റലിന് അകത്തേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടുപ്പു ചെറുതായി കൂടി. ഒരു വർഷമായി യാതൊരു വിധ ബന്ധവും ഇല്ലാതിരുന്നിട്ട് അവളെ ഇപ്പോൾ വീണ്ടും കാണുകയാണ്. "നിന്നെ ഒരിക്കലും വിളിച്ച് വരുത്തരുതെന്ന് അവൾ പറഞ്ഞിരുന്നു. കാരണം നിന്നെ അത്രയേറെ അവൾ വേദനിപ്പിച്ചിട്ടുണ്ടെന്ന്." ഞാൻ ചെറുതായി പുഞ്ചിരിച്ചു. റൂമിനു മുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു. "ഇപ്പോൾ പേടിക്കാനൊന്നും ഇല്ല, നാളെ ഡിസ്ചാർജ് ആകും.. നിന്നോട് സംസാരിക്കുമ്പോൾ തന്നെ അവളുടെ പാതി പ്രശ്നങ്ങൾ മാറും." ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.അഞ്ജലി പുറത്തു തന്നെ നിന്നതേ ഉള്ളു. ദേവിക ബെഡിൽ ഇരുന്നു ചാനലിലെ അഴികളിൽ മുഖം ചേർത്ത് പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു. ഞാൻ അകത്തേക്ക് കയറിയത് അവൾ അറിഞ്ഞിട്ടില്ല. ഞാൻ അവൽക്കരികിലേക്ക് ചെന്ന് കൈയിലെ മുറുവിലെ കെട്ടിൽ പിടിച്ച് കൊണ്ട് വിളിച്ചു. "ദേവു.." അവൾ പെട്ടെന്ന് ഞെട്ടി
തിരിഞ്ഞു. കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു. "നീ വരുമെന്ന് എനിക്കറിയാമായിരുന്നു.. പക്ഷെ നീ വരരുതെന്ന് ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു." അവളുടെ അലക്ഷ്യമായി കിടന്ന മുടിയിൽ ഞാൻ തലോടി. "വീണ്ടും എന്റെ മുന്നിൽ തല കുനിച്ചിരിക്കാൻ വയ്യാത്തത് കൊണ്ടാണോ ഞാൻ വരരുതെന്ന് നീ ആഗ്രഹിച്ചത്." അവൾ തല താഴ്ത്തി. അവളുടെ കവിളിൽ പിടിച്ച് തല ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു. "ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താ ഉണ്ടായത്?" "ബിബിന്റെ കാര്യത്തിലും നീ തന്നായിരുന്നു ശരി." "എന്തുണ്ടായി?" "അവൻ എന്നോട് സെക്സ് ചെയ്യണമെന്ന് ആവിശ്യപെടുമായിരുന്നു. പക്ഷെ ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറി. അവൻ കൂടുതൽ നിർബന്ധിച്ചപ്പോൾ ഞാൻ തീർത്തു പറഞ്ഞു കല്യാണത്തിന് ശേഷമേ അത് നടക്കുള്ളെന്ന്.. അതിന് ശേഷം അവൻ എന്നോട് ചെറുതായി അകൽച്ച കാണിച്ച് തുടങ്ങി..ഞാൻ അത് സമ്മതിക്കാത്തതിന്റെ പിണക്കമാണെന്ന് കരുതി ഞാൻ അത് മൈൻഡ് ചെയ്തില്ല. പിന്നീട് അഞ്ജലി പറഞ്ഞാണ് ഞാൻ അറിഞ്ഞത് അവൻ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ കൊടുത്തിരിക്കയാണെന്ന്. ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ കാര്യം അവൻ