അവളെയും അമ്മയെയും നോക്കി, എന്നിട്ട് പറഞ്ഞു. "അങ്ങനെ ഒരു ഔധാര്യം എനിക്ക് വേണ്ട." ഞാൻ അവരോടു യാത്ര പോലും പറയാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ‘അമ്മ അവളോട് പറയുന്ന വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞു. "എല്ലാ പ്രവിശ്യവും നീ ഓരോന്ന് കാണിച്ച് കൂട്ടി അവസാനമിരുന്ന് കരയുമ്പോൾ അവനെ നിനക്കൊപ്പം ഉണ്ടായിരുന്നുള്ളു. ഈ ഒരു പ്രാവിശ്യം അവനും കാണണമെന്നില്ല." .
. നിലത്തു കിടന്നിരുന്ന ദേവുവിന്റെ അമ്മയുടെ ശവ ശരീരത്തിലേക്ക് ഞാൻ നോക്കി. ഒരാഴ്ചക്ക് മുൻപ് ഒരു യാത്രപോലും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ അമ്മയെ ഇനി ഇങ്ങനെ ഒരവസ്ഥയിൽ ആണ് കാണേണ്ടി വരികയെന്ന് ഞാൻ കരുതിയിരുന്നില്ല. ശവ ശരീരത്തിനടുത്തായി കരഞ്ഞു തളർന്ന ദേവിക അവരുടെ ബന്ധുവിന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയാണ്. വീട്ടിൽ കിടക്കുന്ന സമയത് ഹാർട്ട് അറ്റാക്ക് വന്നതാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ആരും വീട്ടിൽ ഇല്ലായിരുന്നു. വൈകുന്നേരം ദേവു വീട്ടിൽ വരുമ്പോഴാണ് ‘അമ്മ മരിച്ച കിടക്കുന്നത് അറിഞ്ഞത്. ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. ആ ഐശ്വര്യം അതേപോലെ ഇപ്പോഴും ഉണ്ട്. എന്നും ദുഃഖങ്ങൾ
മാത്രം പേറി നടക്കാൻ വിധിക്കപെട്ട സ്ത്രീ.. ആദ്യം ഭർത്താവിനെ നഷ്ടമായി. അതിനെ അതിജീവിച്ച ജീവിക്കാൻ ശ്രമിച്ചപ്പോൾ പിന്നീട് ദേവുവിനെ കുറിച്ചുള്ള ദുഃഖങ്ങൾ മാത്രമായിരുന്നു അവരെ കാത്തിരുന്നത്. എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആ മുഖത്തു സദാസമയം ഒരു പുഞ്ചിരി കാണുമായിരുന്നു. ഞാനും ദേവുവും ആയുണ്ടായിരുന്ന ബന്ധത്തെ ഒരിക്കൽ പോലും ‘അമ്മ തെറ്റായി കണ്ടിരുന്നില്ല. ചിലപ്പോൾ അവരുടെ ഒരു മകനായി ദേവുവിന്റെ ഒരു സഹോദരൻ ആയിട്ടാകും അവർ എന്നെ കണ്ടിരുന്നത്. അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കുറച്ച് കണ്ണുനീർ താഴേക്കൊഴുകി. ദേവുവിനെ ഒന്നും കൂടി നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു. ഒരു മാസത്തോളം കഴിഞ്ഞാണ് ദേവു പിന്നും ജോലിക്ക് പോയി തുടങ്ങിയത്. അതിനിടയിൽ ചില ദിവസങ്ങളിൽ ഞാൻ അവളെ കാണാൻ പോയിരുന്നു. ഞങ്ങൾക്ക് ഇടയിൽ സംസാരിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തോ പഴയ പോലൊരു അടുപ്പം ഞങ്ങൾക്കിടയിൽ ഇല്ലെന്ന് ഞാൻ മനസിലാക്കി തുടങ്ങി. അവൾ ജോലിക്ക് പോയി തുടങ്ങിയ ശേഷം വീട്ടിലേക്ക് വരാറില്ലായിരുന്നു. സ്ഥിരം ഹോസ്റ്റലിൽ തന്നെയാണ്. ഞാൻ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്..