kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
142370
Back46/59Next
പുള്ളിക്കാരന്റെ മുഖം കാണണം.. കടന്തൽ കുത്തിയപോലെ വീർത്തിരിക്കും. അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. "ഞാൻ ചെന്നൈയിൽ വച്ച് ബിജുവിന്റെ ഭാഗത്തു നിന്നും ഒരു മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞു. ഉടൻ തന്നെ ചേട്ടൻ എന്റെ ഫോൺ വാങ്ങി ബിജുവിന്റെയും സിജോയുടെയും നമ്പർ ഡിലീറ്റ് ചെയ്തു." "ബിജുവിന്റെ കാര്യം ഓക്കെ.. പക്ഷെ സിജോയുടെ നമ്പർ എന്തിനാ ഡിലീറ്റ് ചെയ്തത്.. അവൻ നിന്നോട് ഒന്നും ചെയ്തില്ലല്ലോ." "പുള്ളിക്കാരൻ പറയുന്നത് സിജോയെ ഇനി കാണുന്നത്പോലും ഇല്ലല്ലോ, പിന്നേ എന്തിനാണ് അവനുമായി ഒരു കോണ്ടാക്ട്.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ആണ് അനാവശ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതെന്ന്. ആണുങ്ങളുമായി ഞാൻ ഇനി ആവശ്യകാര്യങ്ങൾക്കല്ലാതെ വേറെ സംസാരം വേണ്ടെന്ന് പറഞ്ഞു. ചിന്തിച്ചപ്പോൾ അതാണ് നല്ലതെന്നു എനിക്ക് തോന്നി. എന്തിനാ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ തലയിലേക്ക് വലിച്ചിഴക്കുന്നത്." എനിക്ക് ഇപ്പോൾ തന്നെ ബിബിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം മനസിലായി കഴിഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് തന്നെ ഒരു സ്നേഹത്തിന്റെ പുറത്ത് ദേവുവിനെ ഒരു


കൂട്ടിലിട്ട തത്ത ആക്കി മാറ്റുകയാണ്, അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ.. അവൾ ആരുമായി സംസാരിച്ചാലും ഒരു സംശയത്തോടെ അല്ലെ അവളെ നോക്കുകയുള്ളു. ഈ പൊട്ടിക്ക് ഇപ്പോൾ അതൊന്നും എത്ര പറഞ്ഞാലും മനസിലാകില്ല.. പറയുന്നവരെ അവിശ്വസിക്കാതെ ഉള്ളു. ഒരു ചിരിയോടെ അവൾ പറഞ്ഞു. "നിന്നോടും അകലം പാലിക്കാണെന്ന് ഏട്ടൻ പറഞ്ഞു.. ഞാൻ അപ്പോഴേ പറഞ്ഞു നിന്റെ കാര്യത്തിൽ കൈ കടത്തിയത് കൊന്നു കളയുമെന്ന്." ഞാൻ അത് കേട്ട് ചെറുതായി പുഞ്ചിരിച്ചു. എനിക്കറിയാമായിരുന്നു കുറഞ്ഞു നാളുകൾ കൊണ്ട് എല്ലാരേയും അവളിൽ നിന്നും അകറ്റിയ അവന് എന്നെയും അവളിൽ നിന്നും അടർത്തി മാറ്റാൻ അധികം നാളുകൾ വേണ്ടി വരില്ലെന്ന്. അവർ ഒരേ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.. അതുകൊണ്ട് അവർ തമ്മിൽ അടുക്കുവാനുള്ളതും ഞാനുമായി അകലുവാനും ഉള്ള അവസരം വളരെ കൂടുതൽ ആണ്. "നിങ്ങളുടെ കല്യാണം എന്നത്തേക്ക് നടത്താമെന്നാണ് ബിബിൻ പറയുന്നത്?" "രണ്ട് അനിയത്തിമാരുടെയും കല്യാണം നടത്താനായി ഒരു നാല് വർഷത്തെ സാവകാശമാണ് എന്നോട് ചോദിച്ചിട്ടുള്ളത്." "ദേവു.. ഈ നാല് വർഷമെന്ന് പറയുമ്പോൾ നിനക്ക് വയസ് എത്ര ആകുമെന്ന്


© 2025 KambiStory.ml