പോയി ഇരുന്നത്.. ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ച് ഇരുന്നു. അപ്പോഴാണ് അവനിൽ നിന്നും മദ്യത്തിന്റെ മണം എനിക്ക് കിട്ടിയത്.. പക്ഷെ ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ പാർക്കിലെ ആൾക്കാർ എല്ലാം ഒഴിഞ്ഞ് തുടങ്ങി." ഞാൻ നിശ്ശബ്‌ദനായ ഒരു കേൾവിക്കാരനായി. "എന്താണെന്ന് അറിയില്ല, അവൻ പെട്ടെന്ന് എന്റെ തോളിലേക്ക് തല ചായ്ച്ചു, ഞാൻ അവന്റെ ആ പ്രവർത്തിയിൽ ഞെട്ടിപ്പോയി.. അവരോടൊപ്പം നടക്കുമായിരുന്നെങ്കിലും ഞാൻ ഒരിക്കൽ പോലും ബിജുവിനെയോ സിജോയെയോ എന്റെ ശരീരത്ത് തൊടാൻ അനുവദിച്ചിരുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ കുറച്ച് അപ്പുറത്തേക്ക് നീങ്ങി മാറി, അതേ സമയം അവൻ എന്റെ ഇടുപ്പിൽ പിടിച്ച് അവനോട് അടുപ്പിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ എന്താ കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു… ഞാൻ അവളുടെ മുഖത്ത് നോക്കി. "അന്ന് നീ ചെന്നൈയിൽ വന്നപ്പോൾ ഞാൻ നിന്റെ തോളിൽ തല ചായ്ച്ചിരുന്നു നീ എന്റെ ഇടുപ്പിൽ പിടിച്ചു അതൊന്നും എനിക്ക് കുഴപ്പം ഇല്ലായിരുന്നല്ലോ, അവനും എന്റെ ഫ്രണ്ട് അല്ലെ.. അവൻ അങ്ങനെ ചെയ്യുന്നത് കൊണ്ടെന്താണ്
കുഴപ്പമെന്ന്.. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ഭാവിച്ചു. അപ്പോൾ അവൻ എന്റെ പിന്നിൽ കൂടി കൈ ഇട്ട് എന്റെ നെഞ്ചിൽ കൈ അമർത്തി. പെട്ടെന്ന് വന്ന ഒരു ധൈര്യത്തിൽ ഞാൻ അവനെ തള്ളിമറിച്ചിട്ട് റൂമിലേക്ക് ഓടുകയായിരുന്നു."
എന്റെ തോളിൽ തല ചായ്ച്ചിരിക്കുന്ന അവളുടെ മുടിയിലേക്ക് ഞാൻ എന്റെ കവിൾ ചേർത്ത് വച്ചു. "ഡാ.. ഞാനിങ്ങനെ നിന്റെ തോളിൽ ചായ്ച്ചിരിക്കുമ്പോഴോ നിന്റെ കൈ ദാ ഇതുപോലെ എന്റെ മടിയിൽ വച്ചിരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ ഇടുപ്പിൽ പിടിച്ച് നീ എന്നെ അടുപ്പിച്ചിരുത്തുമ്പോഴോ എനിക്കൊന്നും തോന്നാറില്ല.. സത്യം പറഞ്ഞാൽ പലപ്പോഴും നീ എന്റെ ശരീരത്ത് തൊട്ടിരിക്കുകയാണെന്ന് പോലും ഞാൻ അറിയാറില്ല. പക്ഷെ അവൻ അന്നെന്റെ ശരീരത്ത് തൊട്ടപ്പോൾ.." അവളുടെ തൊണ്ട ഇടറി തുടങ്ങിയത് ഞാൻ അറിഞ്ഞു. അവളുടെ കവിളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. "അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. അതൊക്കെ മറന്ന് കളഞ്ഞേക്ക്.. നമുക്കിപ്പോൾ നിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാം." "എന്റെ കല്യാണ കാര്യം എടുത്തിടാനാണോ നിന്റെ ഭാവം?" "പിന്നല്ലാതെ എന്താ നിന്റെ ഭാവി പരിപാടി?" "ഞാനെന്റെ പഴയ