അച്ഛൻ ഗേറ്റിനടുത്തേക്ക് ടോർച്ച് അടിച്ച് തന്നു. ഗേറ്റിനടുത് എത്തിയ ഞാൻ അതിന്റെ അഴികളിൽ കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് ഒരു വെള്ള ചുരിദാറിൽ മഴയിൽ നനഞ്ഞ് കുളിച്ച് നിൽക്കുന്ന ദേവുവിനെ ആണ്. കൈയിൽ ഒരു ബാഗും ഉണ്ട്. എനിക്ക് അദ്‌ഭുതം ആയിരുന്നു. ഇവളെന്താ ഒറ്റക്ക് അതും ഈ രാത്രിയിൽ ഇവിടെ. "ദേവു നീ എന്താ ഇവിടെ?" അവൾ ഒന്നും മിണ്ടിയില്ല.. ഒന്ന് അനങ്ങിയത് പോലും ഇല്ല. എന്തോ പ്രശ്നം ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞു. ഞാൻ ഗേറ്റ് തുറന്ന് അവളുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. അവളെ ആ സമയത് കണ്ടതിൽ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അദ്‌ഭുതം ആയിരുന്നു. "മോളെന്താ ഇവിടെ?" അച്ഛന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടി ഒന്നും ഇല്ലെന്ന് കണ്ട ‘അമ്മ അകത്തേക്ക് പോയി ഒരു തോർത്തുമായി വന്നു. "മോള് ആദ്യം തല തോർത്ത്." അവൾക്ക് അനക്കമൊന്നും ഇല്ല. ഞാൻ അവളുടെ മുഖത്തു സൂക്ഷിച്ച് നോക്കി. ആ കവിളിൽ കൂടി മഴത്തുള്ളികൾക്കൊപ്പം കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നോ? അമ്മയ്ക്കും അത് മനസിലായി. ഞാൻ അമ്മയുടെ കൈയിൽ നിന്നും തോർത്ത് വാങ്ങി അവളുടെ കൈയും പിടിച്ച് റൂമിലേക്ക്
നടന്നു.
റൂമിലെത്തി ഞാൻ അവളുടെ ബാഗ് വാങ്ങി താഴെ വച്ച ശേഷം അവളെ എന്നിലേക്ക് അടുപ്പിച്ച് തല തോർത്തി കൊടുത്തു. അവളുടെ കണ്ണുനീരിന് അപ്പോഴും ഒരു ശമനം ഉണ്ടായിരുന്നില്ല. "എന്താ ദേവു ഉണ്ടായത്?" ഒരു പൊട്ടിക്കരച്ചിലിലൂടെ അവൾ പറഞ്ഞു. "എന്റെ ജീവിതം ഇല്ലാതായെടാ." "എന്താ ഉണ്ടായതെന്ന് പറ നീ." "ഓഫീസിൽ നിന്നും ഒരാഴ്ചത്തെ അവധി കിട്ടിയപ്പോൾ രാജീവേട്ടന് ഒരു സർപ്രൈസ് കൊടുക്കാൻ ആരോടും പറയാതെ സന്തോഷത്തോടെ വീട്ടിലേക്ക് വന്നതാണ് ഞാൻ. പക്ഷെ വീട്ടിലേക്കെത്തിയ ഞാൻ കണ്ടത് ഒരു പെണ്ണിനോടൊപ്പം കിടക്ക പങ്കിടുന്ന ഏട്ടനെ ആണ്." എനിക്ക് കാര്യം മനസിലായി. കിട്ടിയ അവസരത്തിൽ ഭർത്താവിനെ കാണാൻ ഓടിയെത്തിയ അവളെ കാത്തിരുന്നത് ഒരു പെണ്ണിനോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ നിൽക്കുന്ന രാജീവിനെ ആണ്. പരസ്ത്രീ ബന്ധം. എനിക്കവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. അമ്മയ്ക്കും അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. എങ്കിലും ‘അമ്മ അവളെ അമ്മയുടെ