എനിക്ക് നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു. "എനിക്ക് ചേട്ടനെ തന്നെ കെട്ടണം.." "എന്താ നിനക്കിത്ര വാശി ഇതിൽ." കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു. "ഞാൻ ഇപ്പോൾ വെർജിൻ അല്ല.." ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്. "എന്താ നീ പറഞ്ഞത്?" "ഞാൻ രാജീവേട്ടനുമായി സെക്സ് ചെയ്തിട്ടുണ്ട്." എന്റെ മനസ്സിൽ ആകെ ഇരുട്ട് കയറി. ദേവുവിൽ നിന്നും അങ്ങനെ ഒന്ന് ഞാൻ പ്രധീക്ഷിച്ചിരുന്നില്ല. "ഏതോ ഒരു സാഹചര്യത്തിൽ അറിയാതെ…" അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. അടിയുടെ ശബ്‌ദം കേട്ട് ‘അമ്മ പെട്ടെന്ന് തന്നെ വാതിക്കൽ വന്ന് നോക്കി. കവിൾ പൊത്തികൊണ്ട് അവൾ അമ്മയോട് പറഞ്ഞു. "‘അമ്മ പൊയ്ക്കൊള്ളൂ.. ഇത് ഞാൻ ഇവനിൽ നിന്നും പ്രധീക്ഷിച്ചത്.. അല്ല എനിക്ക് കിട്ടേണ്ടത് തന്നെയാണ്." പക്ഷെ ‘അമ്മ അവിടെ നിന്നും പോയില്ല. ഞങ്ങളെ തന്നെ നോക്കി അവിടെ നിന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു അധികം സമയം ആകാതെ തന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി. ആ കരച്ചിലിനിടയിൽ അവൾ എന്നോട് പറഞ്ഞു. "ഈ കല്യാണം വേണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം.
നീ വേണ്ട എന്ന് പറയുകയാണെങ്കിൽ എനിക്കും വേണ്ട." അവളുടെ കരച്ചിലിന് മുന്നിൽ ഞാൻ തകരുകയായിരുന്നു.. അതേ സമയം മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യവും. എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ അമ്മയോട് പറഞ്ഞു. "അവളുടെ ഇഷ്ട്ടം അതാണെങ്കിൽ നടത്തി കൊടുത്തേക്ക്." . . പിന്നീട് വളരെ പെട്ടെന്നായിരുന്നു എല്ലാം നടന്നത്. രണ്ടാഴ്ചക്കുളിൽ കല്യാണ നിച്ഛയം നടന്നു. ആറു മാസം കഴിയുമ്പോൾ കല്യാണം എന്നും തീരുമാനമായി. ആറു മാസം എത്ര പെട്ടെന്നാണ് പോയതെന്ന് എനിക്കറിയില്ല. പക്ഷെ ഈ ആറു മാസത്തിനിടയിൽ ഞാൻ വിചാരിക്കാത്ത ഒരു കാര്യം നടന്നു. ദേവു കല്യാണം പ്രമാണിച്ച് ഒരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങി എന്റെ കോളേജിലെ അടുത്തറിയാവുന്ന സുഹൃത്തുക്കളെ അംഗമാക്കി. അതിൽ ഞാനും അഞ്ജലിയും ഉൾപ്പെട്ടിരുന്നു. ഞാൻ ഗ്രൂപ്പിൽ നല്ല ആക്റ്റീവ് ആയിരുന്നു. അഞ്ജലിയുടെ മെസ്സേജുകൾ ഞാൻ ഗ്രൂപ്പിൽ കണ്ടിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കാൻ പോയില്ല. കല്യാണ നിച്ഛയം കഴിഞ്ഞതിൽ പിന്നെ ഞാൻ ദേവുവുമായി മാനസികമായി ഒരു അകൽച്ചയിലായിരുന്നു. അവൾ എന്നെ വിളിക്കുകയൊക്കെ ചെയ്യും.. അപ്പോഴൊക്കെ