അടിച്ചപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു. "എന്ത് പറഞ്ഞു ദേവു അവൾ?" "നമുക്കിനി അവളെ ശല്യപ്പെടുത്താൻ പോകണ്ടടാ..നീ അവളെ മറന്നേക്ക്." "എന്താ ദേവു നീ ഇങ്ങനെ പറയുന്നേ?" "അവളുടെ വീട്ടുക്കാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്. ജാതിയും ആചാരവും ഒക്കെ നോക്കി ജീവിക്കുന്നവർ.. നീ അവളുടെ പിന്നാലെ നടക്കുന്നു എന്ന് അറിഞ്ഞാൽ തന്നെ അവർ അവളുടെ പഠിത്തം നിർത്തും.. നമ്മളായിട്ട് എന്തിനാ അവളുടെ ഭാവി നശിപ്പിക്കുന്നെ?" ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. എനിക്ക് ചിന്തിക്കാനുള്ള സമയം നൽകാനാകണം ദേവു തിരിച്ച് വിളിച്ചതും ഇല്ല. ഞാൻ മനസിരുത്തി ചിന്തിച്ചു. മായയെ വിളിച്ച് അവളുടെ അഭിപ്രായവും തേടി. ദേവുവിന്റെ അഭിപ്രായം തന്നെയായിരുന്നു മായയ്ക്കും. പിന്നെ എനിക്ക് മറിച്ചൊരു ആലോചന ഇല്ലായിരുന്നു. അന്ന് തൊട്ട് കോളേജ് കഴിയുന്നവരെയും ക്ലാസ്സിൽ അഞ്ജലി എന്നൊരു പെണ്ണ് ഉണ്ടെന്നു പോലും ഞാൻ കണക്ക് കൂട്ടിയിരുന്നില്ല.. എങ്കിലും ആദ്യ പ്രണയം മനസ് വിട്ടു പോകൂല്ലല്ലോ.. മനസിനുള്ളിൽ ഇന്നും ഉണങ്ങാത്ത ഒരു നീറ്റലായി അവൾ ഉണ്ട്. അഞ്ജലിയെ പാടെ അവഗണിച്ചപ്പോൾ ദേവികയുടെയും മായയുടെയും
സൗഹൃദം തന്നെയാണ് പ്രണയത്തേക്കാൾ നല്ലതെന്ന് എനിക്ക് തോന്നി. അതാകുമ്പോൾ ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഉപദേശങ്ങളും പിടിവാശികളും ആയി സന്തോഷത്തോടെ മുന്നോട്ടുപോകും. കോളേജിലെ അവസാന വർഷ പഠനം കഴിയുന്നവരെയും മായ എനിക്കൊപ്പം തന്നെയായിരുന്നു കോളജിലേക്ക് പോകുന്നതും വരുന്നതും. ഞാൻ കോളേജിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അവധി ദിവസങ്ങളിൽ അവൾ ഒന്നെങ്കിൽ എന്റെ വീട്ടിൽ വരും അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ പോകും.ദിവസവും ഉള്ള ഫോൺ വിളി ഇന്നും തുടരുന്നുണ്ട്. ഇടക്കൊക്കെ അവൾക്ക് എന്നോട് ചെറിയൊരു പ്രണയമുണ്ടോന്ന് എനിക്ക് തോന്നാറുണ്ട്.. അത് മനസ്സിനുള്ളിലെ ഒരു സംശയം ആയി ഇന്നും അവശേഷിക്കുന്നു. സത്യത്തിൽ ഞാൻ മായയോടുള്ള സൗഹൃദത്തേക്കാൾ ദേവികയോടുള്ള സൗഹൃദത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.അത് ചിലപ്പോൾ ഞങ്ങളുടെ പ്രായം ഒന്നായതിന്റെയും ഞങ്ങളുടെ ചിന്തകൾ പലതും ഏകദേശം ഒന്നായതിനാലും ആയിരിക്കാം. ദേവിക എല്ലാ ദിവസവും വിളിക്കാറില്ല. പക്ഷെ വിളിക്കുന്ന ദിവസം മുഴുവൻ വിശേഷങ്ങൾ പറഞ്ഞ് തീർത്ത ശേഷമേ ഫോൺ വയ്ക്കാറുള്ളു. ഞങ്ങൾ തമ്മിലുള്ള സംഭാഷങ്ങൾക്ക്