കൊണ്ടുവന്നു തരും തുണികൾ കൃത്യമായി ദോബിയുടെ കൈയിൽ കൊടുക്കും.തിരിച്ചു വാങ്ങും. എല്ലാ മാസവും ഞാനൊരു തുക അയാളെ ഏൽപ്പിക്കും. കൃത്യമായി ചെലവുകളുടെ കണക്കും ബാക്കി കാശും തിരിച്ചേൽപ്പിക്കും.
ബീഡിയുണ്ടോ.ഞാനാരാഞ്ഞു ബോലാറാം ബീഡിക്കെട്ട് നീട്ടി ഒരു ബീഡി കത്തിച്ച അതുവഴിപോയ ചായക്കാരന്റെ കൈയിൽ നിന്നും രണ്ടു ചായ്വാങ്ങി. ഞങ്ങൾ രണ്ടുപേരും മൊത്തി.
പിനേ..ഒരെഴുത്തുണ്ട് ഭായി.ഇതാണെനിക്കിഷ്ട. ബോലാറാം ഒരിക്കലും ഒന്നിനും ധ്യതി കൂട്ടാറില്ല. എല്ലാം മുന്നിലൊഴുകുന്ന പുഴ പോലെ അതിന്റേതായ താളത്തിൽ. ഒരിൻലൻറു നീട്ടി.
അത്ര പരിചയമില്ലാത്ത കൈപ്പട, അല്ല.പരിചയമുണ്ട്, ഓർമ്മ കിട്ടുന്നില്ല. മറിച്ചുനോക്കി. ആരാ സെൻഡ്?
ദൈവമേ.നിഖിൽ. നിഖിൽ, സെൻ.അവനെ എങ്ങിനെ മറന്നു? ആദ്യവർഷത്തിൽ ഞങ്ങളൊരുമിച്ചായിരുന്നു. ഹോസ്റ്റലിലെ ഭീകരമായ റാഗിങ് ഒരഗ്നിപരീക്ഷചോലെ ഞങ്ങൾ ഒരുമിച്ചനുഭവിച്ചു. ആ വർഷം മുഴുവന്നും പിരിയാത്ത സുഹൃത്തുക്കളായിരുന്നു.
അടുത്ത വർഷം അച്ഛനു സുഖമില്ലാതായപ്പോൾ അവൻ തിരികെ കൽക്കത്തയിൽ ഒരു കോളേജിൽ ചേർന്നു. വല്ലപ്പോഴും എഴുത്തുകുത്തുകൾ ഉണ്ടായിരുന്നു
കൽക്കത്തയിലേക്കുവൻ
ക്ഷണിച്ചതായിരുന്നു. എന്തുകൊണ്ടോ പോകാനൊത്തില്ല. കാണണമെന്നാഗ്രഹമുള്ള സ്ഥലമായിട്ടും.
കത്തുപൊട്ടിച്ചു.ഹരി ബാബു. അവന്റെ പഴയ കളിയാക്കിയുള്ള വിളി.ചിരി വന്നു. എടാ.ഞാനും മമ്മിയും വാരാണസിയിലേക്കു വരുന്നു. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി കഴിഞ്ഞ വർഷം മമ്മിയുടെ ഭാഭയും (എന്റെ ഗ്രാൻഡ് ഫാദർ) മരിച്ചു മമ്മിയോടു പറയണ്ട.കിഴവൻ ചാവേണ്ട സമയം എന്നേ കഴിഞ്ഞുപോയിരുന്നു! ഏതായാലും ഡാഡിയുടെ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിനോടൊപ്പം കിഴവന്റേതും. മമ്മിയ്ക്ക് കാശിയിൽ വന്ന് കർമ്മങ്ങൾ നടത്തണമെന്ന് നിർബ്ബന്ധം. ഇവിടത്തെ ഹുഗ്ലി ഗംഗ തന്നെയാണെന്നു പറഞ്ഞിട്ടൊന്നും ഏശുനില്ല. ഏതായാലും എനിക്കു കാശി വലിയ പിടിയില്ല എന്നു നിനക്കറിയാമല്ലോ. ഫസ്റ്റ് ഇയറിൽ ഹോസ്റ്റലിൽ നിന്നിറങ്ങാൻ തന്നെ ഭയമായിരുന്നു. പിന്നെ വെള്ളത്തിലിറങ്ങിയാൽ എനിക്കു പനി പിടിക്കും. അപ്പോഴാ നീ അവിടെ എം.ടെക്ക് ചെയ്യുന്നു എന്ന് നമ്മുടെ പഴയ മഞ്ചൻ (ഓർമ്മയില്ലേ അവനെ) ഇന്നാൾ കോഫീഹൗസിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞത്.
നീ ഏതാണ്ടൊരു കാശി വിശ്വനാഥന്റെ ഭൂതഗണത്തിൽ ഇതിനകം