വ്യാജേന കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുവാൻ വേണ്ടി വന്ന സോമൻ മാഷ് ആയിരിക്കുമോ ? ബാങ്കിലെ സ്വർണ്ണപ്പണയ കാര്യം ഓർമ്മിപ്പിക്കാൻ വേണ്ടി വന്ന ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കുമോ ? … നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അനന്തു ഇത് വരെ വന്നില്ലല്ലോ , സ്വന്തം മകനെ പറ്റിയുള്ള ചിന്ത ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും എന്റെ മനസ്സിലേക്ക് വന്നു. പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാൻ ഓർത്തു … ഒരു പക്ഷേ തുറിച്ചു നോക്കിയ ആ കണ്ണുകൾ , ഓടി മറഞ്ഞ ആ കാൽ ഒച്ചയുടെ ഉടമ അനന്തു ആണെങ്കിലോ .. അങ്ങനെയാണെങ്കിൽ ഇനിയുള്ള ജീവിതത്തിന് ഒരു അർത്ഥവും ഇല്ലാതെയാകും. ജീവിച്ചിരുന്നിട്ട് തന്നെ ഒരു കാര്യവും ഇല്ലാത്ത അവസ്ഥ. സ്വന്തം അമ്മയുടെ കാമ കേളികൾ കണ്ട് അവൻ ഓടി മറഞ്ഞത് ആയിരിക്കുമോ .. ചുറ്റിലും ഇരുട്ട് കൂടി വരുന്നത് ഞാൻ അറിയുന്നില്ല. പെട്ടെന്ന് ഗേറ്റ് തുറന്നു സൈക്കിളും ഉരുട്ടി അകത്തേക്ക് കടന്നു വരുന്ന അനന്തുവിനെ ഞാൻ കണ്ടു , അവന്റെ സൈക്കിൾ പഞ്ചർ ആണെന്ന് തോന്നുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ ഞാൻ ഭയപ്പെട്ടു. സൈക്കിൾ സ്റ്റാൻഡിൽ വെച്ച് പൂമുഖത്തേക്ക് കയറാൻ തുടങ്ങിയ നിമിഷം അവൻ
എന്നെ കണ്ടു ..
"അമ്മ എന്താ ഇരുട്ടത്ത് ഇരിക്കുന്നത് ലൈറ്റ് ഒന്നും ഇട്ടില്ലല്ലോ എന്തു പറ്റി ?"
മറുപടി പറയാൻ വാക്കുകൾ കിട്ടാതെയുള്ള എന്റെ പതർച്ച , അവൻ വൈകി എത്തിയതിൽ ഉള്ള എന്റെ ദേഷ്യം ആണെന്ന് തെറ്റിദ്ധരിച്ച് അനന്തു പറഞ്ഞു ,
"അമ്മേ .. സോറി .. സൈക്കിൾ പഞ്ചർ ആയിപ്പോയി , ഹർത്താൽ കാരണം ഒറ്റ കട പോലും തുറന്നില്ല .. രണ്ട് കിലോമീറ്റർ ഉരുട്ടി ആണ് വന്നത് .. പിണങ്ങല്ലേ , മേല് കഴികിയിട്ട് ഞാൻ പോയിരുന്നു പഠിച്ചോളാം "
അവന്റെ നിഷ്കളങ്ക സംസാരം കേട്ട് പാപിയായ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇരുട്ടിന്റെ മറവിൽ അവൻ ഒന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു എനിക്ക്. ഒപ്പം തെല്ലൊരു ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു , ഒളിഞ്ഞു നോക്കി ഓടി മറഞ്ഞ ആ കണ്ണുകൾ എന്റെ മകന്റെ ആയിരുന്നില്ല എന്നത്. ഇരുട്ടത്ത് കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവനോടായി പതിയെ പറഞ്ഞു ,
"വേഗം പോയി മേല് കഴുകി വാ .. എന്തെങ്കിലും കഴിക്കാൻ എടുത്ത് വെക്കാം "
അമ്മയ്ക്ക് പിണക്കം ഒന്നുമില്ല എന്ന ആശ്വാസത്തോടെ അകത്തേക്ക് നടന്ന അനന്തുവിന് പിന്നാലെ സിറ്റ് ഔട്ടിലെ ലൈറ്റും തെളിയിച്ചു കൊണ്ട് ഞാനും അകത്തേക്ക്