കാണാത്തതു കൊണ്ട് കടയിൽ അയാള് കൊണ്ട് തന്ന പേപ്പർ ആണിത് … നാളെ വീണ്ടും വരാം എന്ന് പറഞ്ഞിട്ടാ പോയത് "
അവന്റെ കയ്യിൽ നിന്നും പേപ്പർ മേടിച്ചു നോക്കിയ ഞാൻ ഒന്ന് ഞെട്ടി. ലളിത ചേച്ചിയുടെ എന്തോ ആവശ്യം പ്രശാന്ത് ഏട്ടനെ വിളിച്ച് പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞിട്ടാണ് ഒരു വർഷം മുൻപ് എന്റെ സ്വർണം പണയം വെച്ച് ചേച്ചിക്ക് ഞാൻ പൈസ കൊടുത്തത്. ഇപ്പോൾ പലിശ അടയ്ക്കാനുള്ള നോട്ടീസാണ് വന്നിരിക്കുന്നത്. അന്ന് കൊടുത്ത കാശ് തിരികെ കിട്ടിയതുമില്ല അതും പോരാത്തതിന് തൊട്ടു മുന്നിൽ ഒരു കോഴിക്കടയും അവർ തുടങ്ങിയിരിക്കുന്നു.
ഓരോന്ന് ചിന്തിച്ച് ദേഷ്യം പിടിച്ച മുഖ ഭാവത്തോടെ ഞാൻ ശരത്തിനെ നോക്കി … എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന അവനോട് ആയി ഞാൻ ചോദിച്ചു ,
"നീ എന്താ എന്നെ ആദ്യമായിട്ട് കാണുന്നതു പോലെ നോക്കുന്നത് "
"ചേച്ചിക്ക് … ഇന്ന് എന്തോ മുഖത്തിന് ഒരു പ്രത്യേകത പോലെ തോന്നുന്നുണ്ട്… ചേച്ചീ …. ചേച്ചി മൂക്കുത്തി ഇട്ടോ … ? "
ഒരു വലിയ കണ്ടുപിടുത്തം നടത്തിയ ഭാവത്തിൽ എന്റെ മുഖത്ത് തന്നെ നോക്കി അവൻ ചോദിച്ചു.
"ഉം … എങ്ങനെയുണ്ട് കൊള്ളാമോ ?"
"അടിപൊളി ആയിട്ടുണ്ട്
ചേച്ചി .. അഴിച്ചിട്ട മുടിയും ആ മൂക്കുത്തിയും കാണുമ്പോൾ കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട് "
"ആണോ … അപ്പോൾ നിനക്ക് കാവിലെ ഭഗവതിയെ നേരത്തെ കണ്ട പരിചയം ഉണ്ടോ ? … വെറുതെ നിന്ന് ആറാം തമ്പുരാനിലെ ഡയലോഗ് പറയാതെ ഈ ചോര പുരണ്ട ഡ്രസ്സ് ഒക്കെ മാറ്റി പോയി കുളിക്കാൻ നോക്ക് ചെറുക്കാ …"
തമാശയോടെ ഞാനത് പറഞ്ഞപ്പോൾ അവന്റെ ചമ്മിയ മുഖം എനിക്ക് മുൻപിൽ അനാവൃതമായി. തൊട്ട് മുൻപിൽ കിട്ടിയ ചരക്കിനെ കുറച്ചു നേരം കൂടി കൺ കുളിർക്കെ കാണാനുള്ള അവസരം നഷ്ടമായതിൽ വിഷമിച്ചു പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവനോടായി ഞാൻ ചോദിച്ചു,
"നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് കുറച്ചു നാളായി വിചാരിക്കുന്നു, കോഴിയെ അറുക്കാൻ പോകുമ്പോൾ നീ എന്തിനാണ് ഈ വെളുത്ത ഡ്രസ്സ് ഇട്ട് കൊണ്ടു പോകുന്നത് ഇതിൽ പറ്റുന്ന ചോരക്കറ ഒക്കെ കഴുകി കളയാൻ വല്ല്യ പ്രയാസമല്ലേ ?"
"അത് ചേച്ചി … ഞാൻ കുഞ്ഞ് ആയിരുന്നപ്പോൾ തന്നെ അച്ഛൻ മരിച്ചു പോയി , മറ്റ് വീടുകളിൽ പോയി പണി എടുത്താണ് അമ്മ എന്നെ വളർത്തിയത് … മറ്റു കുട്ടികളെപ്പോലെ എന്നും മാറി മാറി ധരിക്കുവാനുള്ള ഡ്രസ്സ് ഒന്നും എനിക്ക് അന്നേ ഇല്ലായിരുന്നു