വന്നു നിറഞ്ഞു, പിന്നെ അത് തുളുമ്പി ഒഴുകി. അന്നേരം വേദനിച്ചിട്ടെന്നോണം അവൾ നെഞ്ചിൽ കൈ വെച്ചു. അവൾ പറഞ്ഞത് കേട്ടപ്പോ എനിക്കും എന്തോ പോലെ ആയി.
"അത് ഒരു നിമിഷത്ത എടുത്തുചാട്ടം ആണ് മോളെ, ഓരുത്തിയോട് തോന്നിയ സ്നേഹം മൂലം എനിക്ക് എന്റെ ചുറ്റിനും ഉള്ള, എന്നെ സ്നേഹിക്കുന്ന വരെ കാണാൻ സാധിക്കാഞ്ഞ ഒരു വിഡ്ഢി ആയിരുന്നു ഞാൻ. അവൾ ചതിച്ചു എന്ന് മനസ്സിലായപ്പോ കൈ വിട്ടു പോയി " ഞാൻ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുവോ. അവളെ ഓർത്ത് കരയില്ലന്ന് തീരുമാനം എടുത്തവൻ ആണ് ഞാൻ. പക്ഷെ ഇപ്പൊ…
" സോറി ചേട്ടായി ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ"
" ഏയ് അത് സാരമില്ല " ഞാൻ അവൾക് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
" അപ്പൊ നമ്മുടെ നേഴ്‌സ് നേരത്തെ പറഞ്ഞത് ശരിയാണ്, നിരാശ കാമുകൻ ആണല്ലേ " കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ നോർമൽ ആയി എന്ന് തോന്നിയപ്പോൾ അവൾ ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു. ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.
" കഥ പറ "
" പിന്നെ ഒന്ന് പോയെടി " ഞാൻ ഇത്തിരി ജാഡ ഇട്ടു.
" പറ ചേട്ടായി പ്ലീസ് " അവൾ ചിണുങ്ങി.
" വേണോ " എന്ന ചോദ്യതിന് വേണം എന്ന രീതിയിൽ അവൾ തല ആട്ടി.
ഒന്ന് ഓർത്താൽ എല്ലാം ആരോടെങ്കിലും തുറന്നു പറയുന്നതാണ് നല്ലത്, മനസ്സിലെ ഭാരം എങ്കിലും കുറയും. ഓർമ്മകൾ ശരവേഗം ഏഴു കൊല്ലം പുറകിലേക്ക് പാഞ്ഞു.
" ഞാൻ അന്ന്, പത്താം ക്ലാസ്സ് എക്സാം കഴിഞ്ഞു നിൽക്കുവായിരുന്നു. Exam ടെൻഷൻ ഒക്കെ കഴിഞ്ഞു സ്കൂൾ അടച്ചതിന്റെ ത്രില്ലിൽ ആയിരുന്നു, പോരാത്തതിന് ഞങളുടെ കരനാഥന്റെ അമ്പലത്തിലെ ഉത്സവവും. കസിൻസ് എല്ലാരും ഒരാഴ്ച മുന്നേ തന്നെ എത്തിയിരുന്നു. മൊത്തത്തിൽ ഒരു ആഹ്ലാദ തിമിർപ്പിൽ ആയിരുന്നു ഞങ്ങൾ എല്ലാരും. ഉത്സവതിന് ഞങ്ങൾ പിള്ളേർ ഏറ്റവും നല്ല പോലെ ആഘോഷിക്കുന്നത്, മഹോത്സവത്തിന്റെ തലേന്നാൾ ആണ്, അന്ന് ഞങ്ങളുടെ കരഭാഗത്ത് നിന്ന് അമ്പലത്തിലേക്ക് താലം ഉണ്ട്, താലം പിടിച്ച് നിൽക്കുന്ന തരുണി കളെ വായ്യിനോക്കിയും ചെണ്ടമേളത്തിന് ഒത്ത് തുള്ളിയും അമ്പലത്തിൽലേക്ക് പോകുന്ന ഞങ്ങൾ അന്ന് ഫുൾ അമ്പലത്തിൽ ആയിരിക്കും, ആനയുടെ പുറകെ നടന്നും മാമന്മാരെ സോപ്പിട്ടു ബജ്ജിയും ഐസ് ക്രീം ഒക്കെ വാങ്ങി തിന്നും ഗാനമേള ക്ക് ഒത്തു തുള്ളിയും രാത്രി ഏറെ വൈകി അമ്പലത്തിലെ തിരക്ക് ഒഴിയുമ്പോൾ അവിടെ നിന്ന് ഐസ് ക്രീം പന്ത് തപ്പി