kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 27-09-2022
623710
Back3/24Next
അവർ ഇൻജെക്റ്റ് ചെയ്ത മരുന്നിന്റെ എഫക്ട് ആവണം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. റൂമിലെ ഈ കിടപ്പുമായി ഞാൻ അജസ്റ്റ് ആയി. ഇടക്ക് അമ്മ വരും ഫുഡ്‌ തരും കുറച്ചു നേരം കരഞ്ഞു പതം പറയും, പിന്നെ ആ നേഴ്‌സ് വരും, ഡ്രിപ് ചെക്ക് ചെയ്യും മരുന്ന് തരും, പിന്നെ കുറെ ചീത്തയും പറയും. അഞ്ചു പറയുന്ന പോലെ ഒരു ഭദ്രകാളി തന്നയാണ് അവർ. അഞ്ചു അഞ്ജലി. ഒരു വായാടി ആണ്, ഇപ്പൊ ഡിഗ്രിക്ക് പഠിക്കുന്നു. ഇനി ഒരു പെണ്ണിനോടും ഒരു അടുപ്പവും ഉണ്ടാവില്ലന്ന് തീരുമാനിച്ചിരുന്ന ഞാനുമായി ഒറ്റ ദിവസം കൊണ്ട് അവൾ കമ്പനി ആയി. സത്യത്തിൽ എനിക്ക് വേറെ ഒരു ചോയ്സ് ഇല്ലായിരുന്നു എന്ന് പറയുന്നതാണ് സത്യം. അവൾ ഇങ്ങോട്ട് ഇടിച്ചു കയറുകയായിരുന്നു. ഒരുതരത്തിൽ ഒരുപാട് സംസാരിക്കാൻ ഇഷ്ട്ടമുള്ള അവൾ, അവളെ പറ്റി പറഞ്ഞും പട്ടു പാടി തന്നും എന്റെ ഉള്ളിലെ മുറിവ് ഉണക്കുകയായിരുന്നു. അവൾ ഇല്ലായിരുന്നേൽ ഈ കിടപ്പിൽ കഴിഞ്ഞത് എല്ലാം ആലോചിച്ചു ഞാൻ വീണ്ടും വല്ല കടുംകൈയ്യും ചെയ്തേനെ. എനിക്ക് വിഷമം ആവും എന്ന് തോന്നിയത് കൊണ്ടാവാം അവൾ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല,
അവൾക്ക് അവളെ പരിചയപെടുത്തുന്ന തിൽ ആയിരുന്നു താല്പര്യം. ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്, അച്ഛൻ ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ ഉണ്ട് അമ്മ ഹൌസ് വൈഫ് ആണ് ഒറ്റ മോള്, അവളുടെ വാക്കുകളിൽ നിന്ന് തന്നെ അവൾ അവളുടെ കുടുംബത്തിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാൻ സാധിച്ചു. പിന്നെ അവൾ നല്ല പോലെ പാടും. ഒരു പാട്ടുകാരി ആവണം എന്നാണ് അവളുടെ ആഗ്രഹം. ഇത്ര ഒക്കെ പറഞ്ഞിട്ടും അവളുടെ അസുഖം എന്താണ് എന്ന് മാത്രം അവൾ എന്നോട് പറഞ്ഞില്ല, ഞാൻ ചോദിക്കാനും പോയില്ല. " ചേട്ടായിയെ, ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ?? " അവൾ പതിവില്ലാതെ ഒരു മുഖവുര ഒക്കെ ഇടുന്ന കണ്ട് ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി. " പറ ചേട്ടായി, ദേഷ്യപ്പെടുവോ?? " അവൾ ചിണുങ്ങി. " ഇല്ല പെണ്ണെ നീ വളച്ചു കെട്ടാതെ പറ " " ചേട്ടായി, എങ്ങനെയാ ആത്മഹത്യ ചെയ്യാൻ സാധിക്കുക, ഈ ഭൂമി വിട്ട്, അച്ഛനേം അമ്മയേം കൂട്ടുകാരെയും ഒക്കെ വിട്ട് എങ്ങനെയാ അറിഞ്ഞോണ്ട് പോവാൻ പറ്റുക, എനിക്ക്….  " ആ ചോദ്യം അവൾക്ക് പൂർത്തി ആക്കാൻ പറ്റിയില്ല, എന്തോ ഓർത്തിട്ടെന്നോണം ആ വാക്കുകൾ മുറിഞ്ഞു, കണ്ണുകളിൽ ഒരു ഭയം

© 2024 KambiStory.ml