ഇപ്പോൾ .ഈ വെക്കേഷൻ ഒരിക്കലും തീർന്നു പോകരുതേ എന്ന് അവൻ ആഗ്രഹിച്ചു അന്നും അത് പോലെ തന്നെ അവളുടെ സംസാരം മൂളി കേട്ടു കൊണ്ടു അവൻ ഇരുന്നു .ഷീല എന്തൊക്കെയോ സംസാരിക്കുന്നു " ഷീലേച്ചി !!! " അവൻ ആർദ്രമായി വിളിച്ചു " എന്താടാ " അവൾ ചോദിച്ചു അഖിൽ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേച്ചിയോട് ഷീല : അതിനെന്താ ,പറഞ്ഞോളൂ . " അത് , …. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം " പെട്ടന്ന് ഇത് കേട്ട ഷീല ഒന്ന് ഞെട്ടി പക്ഷെ അപ്പോ തന്നെ പൊട്ടി ചിരിച്ചു … " പോടാ ചെക്കാ …കളിയാക്കാതെ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു " സത്യം ആയിട്ടും …എനിക്ക് ചേച്ചി ഇല്ലാതെ ജീവിക്കാൻ പറ്റില്ല " അഖിലിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി … ഷീല ആകെ പേടിച്ചു .. "അയ്യേ കരയല്ലേ … നീ എന്നേക്കാൾ താഴെ അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിക്കും " അവൾ അവന്റെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു " പ്ലീസ് എന്നെ ഒഴിവാക്കല്ലേ ..എനിക്ക് ചേച്ചി ഇല്ലാതെ പറ്റില്ല " അവന്റെ അവളെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു . ഷീല ആകെ പരിഭ്രമിച്ചു …അവൾ അവനെ ബലമായി അകറ്റി . വേണ്ട …നീ വീട്ടിലോട്ടു ചെല്ല് ..ഇതൊന്നും
നടക്കില്ല " അവൾ അവിടെ നിന്നും എണീറ്റു പോയി , അഖിൽ ആകെ തകർന്ന അവസ്ഥയിൽ എത്തി . പിന്നെ കശുമാവിൻ തോട്ടത്തിൽ ഒന്നും പോയില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മു വന്നു " ഉണ്ണിയേട്ടാ …ഉണ്ണിയേട്ടൻ നാളെ കളിക്കാൻ വരണം എന്ന് ഷീലചേച്ചി പറഞ്ഞു " അവൾ വന്നു പറഞ്ഞു പോയി എന്ത് പിണ്ണാക്കിനു ആവോ ചെല്ലാൻ പറയുന്നേ …സോറി പറയാൻ ആകും ..എന്നാലും ചെന്നു നോക്കാം " അടുത്ത ദിവസം അവൻ കുട്ടികളുടെ കൂടെ തോട്ടത്തിൽ പോയി ,ഷീല അവിടെ ഇരിപ്പുണ്ട് ..ഇവനെ കണ്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു " നീ എന്തേ രണ്ടു ദിവസം ഇങ്ങോട്ട് വരാഞ്ഞത് " "എനിക്ക് ഒരു മൂഡ് ഉണ്ടായില്ല " അവനും കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു " നിനക്ക് എന്നോട് ഇത്ര ഇഷ്ടം ആണോ ???" അവൾ ചോദിച്ചു " അതെ …" അവൾക്കു ചിരി വന്നു .. "ഡാ പൊട്ടാ അടുത്ത കൊല്ലം എന്റെ കല്യാണം നടത്തും വീട്ടുകാർ ..നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ മിനിമം 5 കൊല്ലം എടുക്കും…പിന്നെ നീ എങ്ങനെ എന്നെ കല്യാണം കഴിക്കും " " അതൊന്നും എനിക്കറിയില്ല …എനിക്ക് ചേച്ചീനെ ജീവൻ ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം " അവൻ മുഖത്തു നോക്കാതെ പറഞ്ഞു " ആണോ ശരി …എന്നാ എനിക്കും