ചേച്ചീ പിള്ളാരു ഹോളിഡേ ഒന്നും വരത്തില്ലേ "
സെറ്റിയിലിരുന്ന് സനൂപ് ചോദിച്ചു.
"അങ്ങനെ വരവൊന്നുമില്ലെടാ. രണ്ടോ മൂന്നോ മാസം കൂടുമ്പം വരും. അവധി കിട്ടുമ്പം കൂട്ടുകാരുടെ കൂടെയാ. ഇപ്പഴത്തെ പിള്ളാരല്ലേ… പറഞ്ഞിട്ടു കാര്യമില്ല. ങാ… നീയവരുടെ ഫോട്ടോ കണ്ടിട്ടില്ലല്ലോ…"
" ഒരെണ്ണം ചേച്ചി ഫോണിൽ കാണിച്ചു തന്നതേയുള്ളൂ"
" ഞാൻ ആൽബം എടുത്തിട്ടു വരാം "
ആനി പോയി രണ്ട് ആൽബങ്ങളുമായെത്തി.
സനൂപിന്റെ അടുത്തിരുന്ന് ഫോട്ടോകൾ കാണിച്ചു കൊടുക്കാൻ തുടങ്ങി.
കഴിച്ച സ്കോച്ചിന്റെ പ്രവർത്തനം രണ്ടു പേരിലും തുടങ്ങിയിരുന്നു…
ആൽബത്തിന്റെ പേജുകൾ മറിക്കുന്നതിനിടെ ആനി ഒരു കൈയെടുത്ത് അവന്റെ തോളിൽ വച്ച് ചേർന്നിരുന്നു.അവളുടെ ദേഹം മെല്ലെ അവന്റെ ഭുജത്തിലമരുന്നുണ്ടായിരുന്നു…
ഫാനിന്റെ കാറ്റേറ്റ് പാറിപ്പറന്ന അവളുടെ മുടിയിഴകൾ മുഖത്തു ഉരസിയപ്പോഴാണ് എത്ര ചേർന്നാണ് അവളിരിക്കന്നതെന്ന് അവനു മനസ്സിലായത്…
ആനി മുഖം തിരിച്ചപ്പോൾ അവളുടെ ഉഛാസ്വം അവന്റെ കവിളിൽ തട്ടി…
ഒരു നിമിഷം…
അവരുടെ കണ്ണുകളിടഞ്ഞു…
ആനിയുടെ മുഖത്ത് കാതരമായൊരു ഭാവം പോലെ…
അവളുടെ ചുവന്ന ചുണ്ടുകൾ
നേരിയതായി വിറ കൊള്ളുന്നതു പോലെ അവനു തോന്നി…
ഒരു നിമിഷം അങ്ങനെ…
പെട്ടെന്ന് ആനി ബോധവതിയായി…
" എടാ ഒരു പെഗ് കൂടി വേണമെന്നുണ്ടോ…"
" അതു കൊള്ളാം… എനിക്കു തിരിച്ചു പോകാനുള്ളതാ…"
" അതിനെന്താ നീ വണ്ടിയൊന്നും ഓടിക്കാൻ പോകുന്നില്ലല്ലോ…"
" അതു നേരാ… പക്ഷേ ചേച്ചിക്കും വണ്ടിയെടുക്കാൻ പറ്റത്തില്ലല്ലോ. പിന്നെ വല്ല ടാക്സീം വിളിക്കണം."
" അതു ശരിയാണല്ലോടാ. ഞാനതാലോചിച്ചില്ല… അല്ലാ നിനക്ക് ഇന്നു തന്നെ പോണമെന്നുണ്ടോ. രാവിലെ പോയാ മതിയെങ്കിൽ ഗസ്റ്റ് റൂം ശരിയാക്കാം "
" ഡ്രസ്സൊന്നും ഇല്ലാതെങ്ങനാ ചേച്ചീ…"
" ഉടുക്കാൻ മുണ്ടു തരാം. ഷർട്ടു തരത്തില്ല. അഡ്ജസ്റ്റു ചെയ്യാമോ…"
" എന്നു ചോദിച്ചാൽ…"
" നിക്കെടാ… നാളെ രാവിലെ പോകാം. ഞാനിവിടെ ഒറ്റയ്ക്കു ബോറടിച്ചിരിക്കുവാ. നമുക്ക് വല്ലതും സംസാരിച്ചിരിക്കാം…"
സനൂപ് അല്പം സംശയിച്ചു.
" പ്ലീസ്…ഡാ…"
ആനി കെഞ്ചി.
" ചേച്ചിക്കു പ്രശ്നമില്ലെങ്കിൽ…"
" എനിക്കെന്തു പ്രശ്നം… നിനക്ക് ഫുഡ് തന്നാൽ പോരേ… ചോറ് വച്ചാൽ പോരേ. മീൻകറിയും തോരനുമുണ്ട്. പിന്നെ ബിരിയാണി മിച്ചമിരിക്കുന്നു. അല്ലാ നിനക്ക് വൈകിട്ട് ചപ്പാത്തി മതിയെങ്കിൽ