സോഡ മാത്രമേയുള്ളൂ സനൂപ്. നാരങ്ങ കാണുമെന്നാ കരുതിയത്. അതു തീർന്നു പോയി. ഇല്ലേൽ ലൈം എടുക്കാമായിരുന്നു "
" സോഡ മതി ചേച്ചീ"
ആനി ഫ്രിഡ്ജിൽ നിന്നും തണുത്ത സോഡയുമായി വന്നു.
" സോഡ ഗ്ലാസ്സിലൊഴിക്കണോടാ "
" അതു വേണ്ട. ഗ്യാസു പോകും. സോഡ മാത്രം ഗ്ലാസ്സിലൊഴിച്ചിട്ട് എന്നാ ചെയ്യാനാ…"
" എന്നാൽ സ്വല്പം കളറു കൂടി ചേർത്താലോ "
" എന്തു കളർ "
" ഗോൾഡൻ കളറാക്കിയാലോ. അന്നേരം തണുപ്പു പോകും "
" ജീരക വെള്ളമാണോ "
" പോടാ… പൊട്ടാ. അതു ഹോട്ട് ആക്കിയാലോന്ന് "
" സോഡാ ചൂടാക്കാനോ ?"
" ഹോ ! ഞാൻ മടുത്തു. എടാ കഴുതേ… അതിൽ വിസ്കിയോ ബ്രാണ്ടിയോ ചേർത്താലോ എന്ന്…"
" ങ്ഹേ! അതൊണ്ടോ "
" നിനക്കു വേണേൽ പറ "
" സ്കോച്ചാണോ "
" ഓ… നീ സ്കോച്ചേ കുടിക്കത്തൊള്ളൂ"
" ആ… എനിക്കിത്തിരി സ്റ്റാൻഡേർഡൊക്കെയുണ്ട്…"
" എന്നാ മോൻ കുടിക്കേണ്ട…"
" അയ്യോ! വെറുതേ പറഞ്ഞതല്ലേ. ചേച്ചി കൊണ്ടു വാ. ഇല്ലേൽ തിരിച്ചു ചെല്ലുമ്പം ഈ ദുഃഖം തീർക്കാൻ വല്ല കൂതറ റമ്മും കേറ്റേണ്ടി വരും"
" അങ്ങനെ വഴിക്കു വാ…"
ആനി പോയി ഒരു കുപ്പിയും ഐസ് ക്യൂബുകളുമായി വന്നു.
സനൂപ് കുപ്പി വാങ്ങി നോക്കി.
‘ വൈറ്റ് ഹോഴ്സ് "
" സ്കോച്ചാണല്ലോ ചേച്ചീ "
" ഉം… ചേട്ടൻ
കൊണ്ടു വച്ചിരിക്കുന്നതാ"
" പുള്ളിയെങ്ങനെ… നല്ല വീശാണോ…"
"അങ്ങനൊന്നുമില്ലെടാ. ഒക്കേഷണലി…"
" ചേച്ചി കൂടുമോ…"
" ചെലപ്പം…"
" ഇപ്പം കൂടുമോ… ഒരു കമ്പനിക്ക്…"
" ങാ… നീയൊഴിക്ക് "
സനൂപ് കുപ്പി പൊട്ടിച്ച് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു.
" സോഡാ വേണോ ചേച്ചിക്ക്."
" നീയെവിടുത്തുകാരനാടാ… ഓൺ ദി റോക്ക്സ് എന്നു കേട്ടിട്ടില്ലേ…"
" ഓ… നമ്മളൊക്കെ പാവങ്ങളല്ലേ… വല്ല ഓസിയാറോ മറ്റോ കൊണ്ടു തൃപ്തിപ്പെടും… വല്യവല്യ ബിസിനസ്സുകാരെപ്പോലെ സ്കോച്ചൊന്നും പറ്റത്തില്ല.. "
" എന്നാ പാവങ്ങളു പോയാട്ടെ… ഇതിവിടിരുന്നോളും…"
" പിന്നേ… എന്റെ പട്ടി പോകും… ഇതു കുടിക്കാതെ…"
" എന്നാ പട്ടിക്ക് ഐസ് ഇടട്ടേ…"
ആനി രണ്ടു ഗ്ലാസ്സുകളിലും ഐസ് ക്യൂബുകളിട്ടു. തണുക്കാൻ അല്പനേരം വച്ചു. പിന്നെ ചിയേഴ്സ് പറഞ്ഞു രണ്ടാളും മോന്തി.
" നല്ല ബിരിയാണിയാ…"
ബിരിയാണി കഴിച്ചു കൊണ്ട് സനൂപ് പറഞ്ഞു.
" ചേച്ചി വച്ചതാണോ…"
" അല്ലെടാ. മേടിച്ചതാ. രാവിലെ ഒന്നും വയ്ക്കാൻ നേരം കിട്ടിയില്ല.
വർത്തമാനം പറഞ്ഞുള്ള ഭക്ഷണത്തിനിടെ ഈരണ്ടു പെഗ് രണ്ടുപേരും അകത്താക്കി…
കഴിച്ചു കഴിഞ്ഞ് ആനി പാത്രങ്ങളൊക്കെയെടുത്ത വച്ചു.
"