കൂടുതൽ വേണ്ടാ. പിന്നെ പെർമനന്റും ആക്കേണ്ടാ…"
" അയ്യടീ ! പ്രേമിക്കാൻ പറ്റിയ ഒരു സാധനം…"
" എടാ…എടാ… എനിക്കെന്താടാ ഒരു കുറവ്…"
" അയ്യോ… കുറവൊന്നുമില്ലാ… ഇച്ചിരി കൂടുതലാണെങ്കിലേ ഉള്ളൂ…"
" അതു നീ എനിക്കിട്ടു താങ്ങിയതല്ലേ… എനിക്കു വണ്ണം കൂടുതലാണെന്നല്ലേ…"
" എന്നു ഞാമ്പറഞ്ഞോ… ചേച്ചി ഒരു കുട്ടിയാനെപ്പോലെ മെലിഞ്ഞിട്ടല്ലേ…"
" നീ കളിയാക്കിക്കോടാ. നിന്റെ കെട്ടിയോളില്ലേ…ആ ഒണക്കക്കൊള്ളി… നീ നോക്കിക്കോ മോനേ. ഒരു പ്രസവം കഴിയട്ടെ. അപ്പോ കാണാം…"
" അതന്നേരമല്ലേ… ഇപ്പം ഞാനിവിടല്ലേ…"
" രണ്ടാഴ്ച അവധിയെടുത്തു പോയി എല്ലാം ശരിയാക്ക്…"
" കണ്ടോ… മനുഷ്യനിവിടെ സുഖമായും സ്വസഥമായും കഴിയുന്നതു കണ്ടപ്പോ കണ്ണുകടി… "
" എന്നാൽ പിന്നെ എന്റെ വീട്ടിലേക്കു വാ. അവിടെ അടുത്ത് ഒരു കോട്ടയുണ്ട്. ബേഗൂർ ഫോർട്ട്. ആയിരം വർഷത്തിലധികം പഴക്കമുണ്ട്. ഭയങ്കര പ്രസിദ്ധമാ…"
" സമയം കിട്ടേണ്ടേ ചേച്ചീ "
" സൺഡേ വാടാ. അവധിയല്ലേ"
" ഈ ഞായറാഴ്ചയോ "
" ആ… നിനക്കെന്തെങ്കിലും പ്രോഗ്രാമുണ്ടോ"
" എനിക്കൊന്നുമില്ല. ചേച്ചി ഫ്രീയാണോ"
" ഞാൻ ഫ്രീയാ. ചേട്ടൻ രണ്ടാഴ്ചത്തെ ടൂറിലാ. ഞാൻ ഇവിടെ ബോറടിച്ചു
ചത്തു…"
" എന്നാ സൺഡേ വരാം "
ഞായറാഴ്ച…
സനൂപ് രാവിലെ ആനിയെ വിളിച്ചു.
" ചേച്ചീ എവിടാ എത്തേണ്ടത്. റൂട്ട് മാപ് ഒന്നു വാട്ട്സ്ആപ് ചെയ്യുമോ "
" നീയൊരു പത്തു മണിയാകുമ്പം ബാങ്കിന്റെ അവിടെ നിന്നാൽ മതി. എനിക്ക് ഓഫീസിൽ വരേണ്ട ഒരു കാര്യമുണ്ട്. ഞാൻ നിന്നെ പിക്ക് ചെയ്യാം"
പത്തു മണിക്ക് സനൂപ് എത്തിയപ്പോൾ ആനി കാത്തു നിൽപ്പുണ്ടായിരുന്നു. ആനിയുടെ കാറിൽ അവർ യാത്ര തിരിച്ചു.
മുക്കാൽ മണിക്കൂർ യാത്ര.
" ഇന്നു ട്രാഫിക്കൊന്നും അധികമില്ലാത്തതു കൊണ്ടാ. അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും എടുത്തേനേ"
ഫോർട്ടിലേക്കുള്ള തിരിവിൽ കാർ നിർത്തവേ ആനി പറഞ്ഞു.
ഒരു ചെറിയ കോട്ടയാണ് ബേഗൂർ കോട്ട. അവിടെ കണ്ടതിനു ശേഷം പിന്നീട് അവർ പഞ്ചലിംഗനാഗേശ്വര ക്ഷേത്രവും സന്ദർശിച്ചു. അപ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞു. സൈറ്റ്സീയിംഗ് മതിയാക്കി അവർ ആനിയുടെ താമസസ്ഥലത്തേക്കു തിരിച്ചു.
" ചേച്ചി എങ്ങനാ ഇവിടെ വന്നു പെട്ടത് "
" ഹസ് ബ്രാഹ്മിൻ ആണെന്നറിയാമല്ലോ. ഗൗഡസാരസ്വത ബ്രാഹ്മിൻസ്. അവര് മല്ലേശ്വരംകാരാ. പുള്ളിയുടെ ഒരമ്മാവൻ കൊച്ചിയിലുണ്ട്. ഇവരെല്ലാം കുടുംബമായി തുണി ബിസിനസ്സാ. അവർക്ക്