കൊഴപ്പമില്ല. അയൽവക്കത്ത് ഒരു ചേച്ചിയുണ്ട്. നല്ല സ്നേഹമാ. ചേച്ചീം മോനും വൈകിട്ട് കൂട്ടുകിടക്കാൻ വരും. പിന്നെ പകലാണേൽ ജോലിക്കാരത്തിയുണ്ട് "
" സനൂപ് ലഞ്ചു കഴിച്ചോ"
" ഇല്ല കഴിക്കാൻ പോകുകാ. ചേച്ചി കഴിച്ചോ"
" ഞാനിതേ കൈ കഴുകി ഇരിക്കാൻ തുടങ്ങുവാരുന്നു"
" എന്നാ ഞാനൊരു കാര്യം കൊണ്ടു വന്നിട്ടുണ്ട്"
സനൂപ് കൈയിലിരുന്ന പാത്രം നീട്ടി.
" കൊറച്ചു മീൻ കറിയാ. ശാലിനി ചേച്ചിക്കു വേണ്ടി പ്രത്യേകം തന്നയച്ചതാ"
ആനി പാത്രം വാങ്ങി തുറന്നു നോക്കി. കുടംപുളിയിട്ടുവച്ച നല്ല മീൻകറിയുടെ ഗന്ധം മൂക്കിലേക്കിരച്ചു കയറി.
" ആഹാ! നല്ല കോട്ടയം മീൻകറിയുടെ ഗന്ധം. ഇതു കൊറേയുണ്ടല്ലോ സനൂപേ "
" ചേച്ചി വീട്ടിൽ കൊണ്ടു പൊയ്ക്കോ. തേങ്ങായരയ്ക്കാത്തതു കൊണ്ടു വളിച്ചൊന്നും പോകത്തില്ലാ. പാത്രം നാളെ തന്നാ മതി "
" താങ്ക്സ് ഉണ്ട് കേട്ടോ. കൊറേ നാളായി കോട്ടയം മീൻകറി കൂട്ടണം എന്നു വിചാരിക്കാൻ തുടങ്ങീട്ട്. അതു കോട്ടയംകാരു തന്നെ വച്ചാലേ ശരിയാകത്തുള്ളൂ. ശാലിനി നല്ല കുക്കാണല്ലേ "
" അടിപൊളി പാചകമാ ചേച്ചീ. കപ്പപ്പുഴുക്കും കൊണ്ടു വരണമെന്നു വിചാരിച്ചതാ. പക്ഷേ ഇവിടെത്തുമ്പോഴേക്കും വളിച്ചു
പോകും "
" മീൻകറി തന്നെ ധാരാളം…"
" എന്നാ ചേച്ചി കഴിക്ക്. ഞാനും കഴിക്കാൻ പോകട്ടെ "
സനൂപ് പോയി…
ക്രമേണ സൗഹൃദം വളർന്നു. എന്നും സംസാരിക്കുന്നതു കൂടാതെ രാത്രി ഫോണിലും ഇടയ്ക്കിടെ വിളിക്കാൻ തുടങ്ങി.
സനൂപിന്റേയും ശാലിനിയുടേയും പ്രേമവിവാഹമായിരുന്നു എന്നും രണ്ടു വീട്ടുകാർക്കും ആദ്യമൊക്കെ കല്യാണത്തിനു സമ്മതം അല്ലായിരുന്നു എന്നും പിന്നീട് ഇരുവരും രഹസ്യമായി രജിസ്റ്റർ മാര്യേജ് കഴിച്ചതോടു കൂടി പിന്നെ വീട്ടുകാർ കല്യാണം നടത്തി കൊടുത്തതാണെന്നുമൊക്കെ ആനിക്കു മനസ്സിലായി. കല്യാണം നടത്തിയെങ്കിലും ശാലിനിയെ അംഗീകരിക്കാൻ സനൂപിന്റെ അമ്മയ്ക്ക് മടി ആയിരുന്നു എന്നും അക്കാരണത്താൽ ആണ് അമ്മ സഹോദരിയോടൊപ്പം വിദേശത്തു പോയതെന്നുമൊക്കെ സനൂപ് പറഞ്ഞു.
പലപ്പോഴും കടന്നു വരുന്ന ഏകാന്തത സൃഷ്ടിക്കുന്ന പ്രശ്നങ്ങളേയും മറ്റു വ്യാകുലതകളേയും ആനി സനൂപിനോടു പങ്കു വച്ചു…
" ഇക്കണക്കിനു പോയാൽ എനിക്കു ചേച്ചിയോടു പ്രേമം തോന്നും…"
ഒരു ദിവസം സനൂപ് പറഞ്ഞു.
" ഓ… നീ ഒരു പ്രേമിയാണെന്നതു ഞാൻ മറന്നു… ഒരു കാര്യം ചെയ്യടാ. നീ പ്രേമിച്ചോ…
ദിവസം ഒരു പത്തു മിനിട്ട്… അതിൽ