kambi story, kambi kathakal

Home

Category

അവിഹിത ബന്ധങ്ങൾ

By aparan
On 05-10-2022
877290
Home1/36Next
ആരോ തോളത്തു തട്ടിയപ്പോഴാണ് ആനി കണ്ണു തുറന്നത്. മുമ്പിൽ സനൂപ്. " ഇറങ്ങാറായോ സനൂപേ " " ആകുന്നു. ഏറ്റുമാനൂര് കഴിഞ്ഞു. ഇനി പത്തു മിനിട്ടു മതി " ആനി എഴുന്നേറ്റു പോയി മുഖമൊക്കെ കഴുകി മുടിയൊതുക്കി ഫ്രഷ് ആയി വന്നു തിരികെ ഇരുന്നു. അപ്പോഴേക്കും സനൂപ് ലഗ്ഗേജൊക്കെ ട്രെയിനിന്റെ വാതില്ക്കലേക്ക് എടുത്തു വച്ചിരുന്നു. സ്റ്റേഷനിലെത്തി ട്രെയിൻ ഞരക്കത്തോടെ നിന്നു. ഇടദിവസം ആയതു കൊണ്ടാകണം വലിയ തിരക്കൊന്നുമില്ല. പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ തൂണിൽ സ്ഥാപിച്ചിരുന്ന ഡിസ്പ്ലേ ടിവിയിൽ നിന്നും അനൗൺസ്മെന്റ്… " വെൽക്കം റ്റു ദി ലാൻഡ് ഓഫ് ലേക്ക്സ്, ലെറ്റേഴ്സ് ആൻഡ് ലാറ്റക്സ്. കേരളാ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ വെൽകംസ് യൂ റ്റു കോട്ടയം " സനൂപിനൊപ്പം പുറത്തേക്കു കടന്നു. ഒരു ചെറുപ്പക്കാരൻ ഓടിയെത്തി… " ലേറ്റായി അല്ലേടാ " " ഇന്ത്യൻ റെയിൽവേ അല്ലേ. ഇത്രേമല്ലേ ലേറ്റായുള്ളൂ " സനൂപ് മറുപടി പറഞ്ഞു. " ങാ ചേച്ചീ. ഇത് സൂരജ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ " സനൂപ് വന്ന ചെറുപ്പക്കാരനെ ആനിക്കു പരിചയപ്പെടുത്തി. സൂരജിനും സനൂപിന്റെ അതേ പ്രായം തോന്നിക്കും. ലേശം പൊക്കം
കൂടുതലുണ്ടെന്നു മാത്രം. " എടാ ഞാൻ വണ്ടിയെടുത്തോണ്ടു വരാം " സൂരജ് പോയി. " അവനാ എന്റെ അടുത്ത സുഹൃത്ത്. അവിടെ ഒരു സ്പെയർപാർട്സ് കട നടത്തുകാ. കാര്യം എംബിഎ കഴിഞ്ഞതാണെങ്കിലും ആശാൻ നാട്ടിൽത്തന്നെ ചുറ്റിപ്പറ്റി കഴിയുകാ. പിന്നെ ജോലിക്കു പോകേണ്ട ആവശ്യമൊന്നുമില്ല. അച്ഛന് റബ്ബർ എസ്റ്റേറ്റൊക്കെയുണ്ടേ. കാര്യം എന്റെ വീട്ടിലൊരു കാർ ഉണ്ടെങ്കിലും ശാലിനിക്ക് ഓടിക്കാനൊന്നും അറിയില്ല. ഒട്ടു പഠിക്കാൻ താല്പര്യോമില്ല. അതു കൊണ്ട് ഇതു പോലെ വരുമ്പോഴും പോകുമ്പോഴും ഞാൻ സൂരജിനെ വിളിക്കും. അവൻ കാറെടുത്ത് വരും " സനൂപ് വിശദീകരിച്ചു. അപ്പോഴേക്കും സൂരജ് കാറുമായെത്തി. " ചേച്ചി പുറകിൽ കയറിക്കോ. ഞാൻ മുന്നിലിരുന്നോളാം " സനൂപ്. സൂരജും സനൂപും കൂടി ലഗേജൊക്കെ ഡിക്കിയിലാക്കി. പിന്നെ ഇരുവരും മുന്നിൽ കയറി. " മാഡത്തിന് എന്തേലും വാങ്ങുകയോ മറ്റോ വേണോ " റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്കു കയറവേ സൂരജ് ചോദിച്ചു. " അയ്യോ ! എന്നെ മാഡമൊന്നും വിളിക്കേണ്ടാ… ചേച്ചീന്നു വിളിച്ചാ മതി " " ഞാനൊരു റെസ്പക്റ്റിനു വിളിച്ചതാ…" സൂരജ്. " എടാ ഇതു കളക്ടറൊന്നുമല്ല മാഡമെന്നു

© 2024 KambiStory.ml