? ഒന്നും അറിയില്ല..
എന്നോ മനസ്സിൽ കൊരുത്തൊരു കുഞ്ഞു പ്രണയം. ഞാൻ പോലും അറിയാതെ മനസ്സിൽ ആഴത്തിൽ വേരുകൾ തീർത്തിരുന്നു.. എത്ര പിഴുതെറിഞ്ഞിട്ടും വേരുകളിൽ നിന്നും വീണ്ടും അത് പൊട്ടിമുളച്ചു കൊണ്ടിരുന്നു….
അവൾക്കു വേറെ ആരോ ഉണ്ടെന്നു അന്ന് പറഞ്ഞതുകൊണ്ട് തന്റെ പ്രണയത്തെകുഴിച്ചു മൂടി.. എങ്കിലും മൂടിയ കല്ലറയ്ക്കുള്ളിൽ ജീവൻ
തുടിക്കുക്കുന്നുണ്ടായിരുന്നു …..
മറക്കുവാൻ കഴിയട്ടെ എന്നു പലതവണ ഞൻ എന്നോട് തന്നെ പറഞ്ഞു നോക്കി..
ഇടക്ക് മറവി വിരുന്നെത്തി തിരികെയൊരു പോക്കുണ്ട്….
ഹോ..വല്ലാത്തൊരു ഫീലിംഗ്സ് ആണപ്പോൾ..
അടുത്ത ദിവസവും പതിവ് പോലെ അനു പാത്രവുമായി അരികിലെത്തി. വേണ്ടാ എന്ന് പറയാൻ നാവുയർത്തും മുന്നേ ..
"ഇത് എന്റെ ബ്രേക്ക് ഫാസ്റ്റല്ലച്ചൂ .
വീട്ടിൽ എല്ലാവരും അറിഞ്ഞു .. ഇത് നിനക്ക് തരാൻ അമ്മ തന്നു വിട്ടതാണ് .. "
അത് കേട്ട് വിശ്വാസം വരാതെ അവളെ നോക്കി,
പൂത്തുലഞ്ഞ കണിക്കൊന്നപോലെ പുഞ്ചിരി
യോടെ അവൾ മുന്നിൽ നിന്നു..
ആ വിടർന്ന കണ്ണുകളിൽ നോക്കി നിൽക്കെ, കൊഴിഞ്ഞ പൂക്കൾ തളിർത്തൊരു പൂമരമായ് വളരുന്നതും അതിലൊരു വസന്തം വിരിയുന്നതും കണ്ടു…
"നമ്മുടെ
ലീഡർ എന്താ ഇതുവരെ ഇവന്റെ
പേരു മാത്രം എഴുതാത്തത്..നമ്മൾ മൂന്നും കൂടിയല്ലേ സംസാരിച്ചത് ?"
ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന് മലയാളം മാഷിന്റെ അടിയുടെ ചൂട് വിട്ടുമാറാത്ത ,
ഒപ്പം ഇരിക്കുന്ന സജീദിന്റെ സംശയം ….
ഇവർ അയൽ വാസികൾ അല്ലെ ? ചിലപ്പോൾ
അവൾക്കു ഇവനോടു പ്രേമം ആയിരിക്കും.
സനീഷിന്റെ വാക്കുകളിൽ കോപം കലർന്നിരുന്നു…
പിറ്റേന്ന് ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ, തന്നെ
എതിരേറ്റത് കൂട്ടച്ചിരിയായിരുന്നു. ഒന്നും
മനസ്സിലാവാതെ സംശയത്തോടെ ഞാൻ ചുറ്റിനും നോക്കി…
പെട്ടെന്നാണ് ബോർഡിൽ കണ്ണുടക്കിയത്….
അതിൽ എഴുതി വച്ചിരിക്കുന്ന വാചകങ്ങൾ കണ്ടു തല കറങ്ങുന്ന പോലെ തോന്നി….
" അച്ചു + അനസൂയ "
ലൗ , ചിഹ്നത്തിനുള്ളിലായി
ഞങ്ങളുടെ പേരുകൾ വ്യക്തമായി കണ്ടു….
ചാടി എഴുന്നേറ്റു…ഡെസ്റ്ററെടുത്തു അതുമായിച്ചു..
എത്ര ശ്രമിച്ചിട്ടും അക്ഷരങ്ങൾ മായാതെ
നിൽക്കുന്ന പോലെ തോന്നി…
എന്റെ വെപ്രാളം കണ്ടാവണം, ക്ലാസ് വീണ്ടും
പൊട്ടിച്ചിരിച്ചു…ചിലർ ‘എല്ലാം മനസ്സിലായി, എന്ന ഭാവത്തിൽ തല കുലുക്കുന്നുണ്ടായിരുന്നു…
ഞെട്ടലോടെ തിരിഞ്ഞു അനുവിനെ നോക്കി,
അവൾ ഇതൊന്നും ശ്രദ്ധിക്കാതെ