ആരോടൊ
കയർത്തു സംസാരിക്കുന്നത് കേട്ടപ്പോൾ ഭയം
കൂടി വന്നു…
അകത്തിരിക്കുന്നവർ ഇറങ്ങുന്നത് വരെ കാത്തിരുന്നു..
ഓഫീസിൽ വന്നു മടങ്ങുന്നവർ ,തടവ് ചാടി പിന്നെയും പിടിക്കപ്പെട്ട ഒരു
കുറ്റവാളിയെന്നപോലെ തന്നെ ഉറ്റ്
നോക്കുന്നുണ്ടായിരുന്നു…
എന്തിനായിരിക്കും തന്നെ കാണാൻ സാർ
ആവിശ്യപ്പെട്ടത്. എന്ത് തെറ്റാണ് താൻ ചെയ്തത് ?
ഒരു കാര്യവുമില്ലാതെ എന്തായാലും ഹെഡ്മാസ്റ്റർ ആരെയും ഓഫീസിലേയ്ക്കു വിളിക്കില്ല ..
അകത്തിരുന്നവർ ഇറങ്ങിയപ്പോൾ പതിയെ
ഓഫീസിലേയക്ക് കയറി…
തന്നെ കണ്ട് സാർ ഒന്നു ചിരിച്ചു….
ആ ചിരി കണ്ടപ്പോൾ മനസ്സ് ഒന്നു തണുത്തു ..
"വിനയകുമാർ ഇരിക്കൂ .."
മുന്നിലെ കസേര ചൂണ്ടി സാറ് പറഞ്ഞപ്പോൾ അത് തന്നോട് തന്നെ ആണോ എന്ന് സംശയം തോന്നി…
തന്റെ യഥാർത്ഥ പേര് അങ്ങിനെ ആരും വിളിക്കാറില്ല…
എല്ലാവർക്കും താൻ ‘അച്ചു’ ആണ്…
വിനയകുമാർ എന്ന പേര് താൻ പോലും മറന്നു തുടങ്ങി….
"വേണ്ട സാർ,നിന്നോളാം.." വിനയത്തോടെ പറഞ്ഞു…..
"എന്നെ വിളിപ്പിച്ചത് .."
സാർ ശബ്ദം നേരെയാക്കിയ ശേഷം തുടർന്നു ..
തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ
വിനയാ…
അത് കേട്ട് ഞാൻ ഞെട്ടിപ്പോയി….
"എന്ത്
പരാതി സാർ ,ആരാണ് സാർ..?" പരിഭ്രമത്തോടെ
ചോദ്യങ്ങളുടെ കെട്ടഴിച്ചിട്ടു….
"അത് വഴിയെ അറിയാം. അതിനുമുൻപ്
ഞാനൊരു കഥ പറയട്ടെ .. ?"
തോമസ് സാർ ചിരിയോടെ ചോദിച്ചു…
"എന്ത് കഥയാണ് സാർ " എന്റെ ശബ്ദം നേർത്തി
രുന്നു…
"ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു…..
പഠിക്കാൻ മിടുക്കിയും ,സുന്ദരിയുമായിരുന്നു അവൾ…..
കുറച്ച് ദിവസമായി മകളുടെ മുഖത്ത് ഒരു
വാട്ടം ശ്രദ്ധയിൽപെട്ട അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങി…
അവൾക്ക് ദിവസവും രാവിലെ നൽകുന്ന ബ്രേക്ക്
ഫാസ്റ്റ് അവൾ കഴിക്കാതെ അതൊരു പാത്രത്തിലാക്കി സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നത് അവർ മനസ്സിലാക്കി.. സ്കൂളിൽ കൊണ്ട് പോയാലും അവൾ അത് കഴിക്കുന്നില്ല..പിന്നെ ആർക്ക് കൊടുക്കുന്നു ..? അത് അന്വേക്ഷിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി .. "
സാർ ഒന്നു നിർത്തി..
കാര്യങ്ങൾ ഏകദേശം വ്യക്തമായി..
കറങ്ങുന്ന വലിയ ഫാനിന്റെ അടിയിലിരുന്ന്, ഞാൻ വിയർത്തു…
"ഞാൻ അന്വേക്ഷിച്ചു. ഒടുവിൽ കണ്ടെത്തു
കയും ചെയ്തു .. "
സാർ പതിയെ ചിരിച്ചു….
"അത് സാർ .. ക്ഷമിക്കണം അറിയാതെ "
വിറയലോടെ പറഞ്ഞു തുടങ്ങിയ തന്നെ
കയ്യുയർത്തി തടഞ്ഞു കൊണ്ട്