ഒഴുകിയിറങ്ങി , നിമിഷങ്ങൾ കടന്നു പോയി…
"ഇതാ അമ്മേ.. ഞാൻ പറഞ്ഞ സമ്മാനം.."
തന്റെ ശബ്ദം കേട്ടു അമ്മ തിരിഞ്ഞു നോക്കുമ്പോൾ മുത്തച്ഛന്റെ കയ്യും പിടിച്ചുനിൽക്കുന്ന എന്നെ കണ്ടു…
മുത്തച്ചനെ കണ്ടതും അമ്മ ഒരു ഭ്രാന്തിയെ പോലെ ഓടി അടുത്തു വന്നു മുത്തച്ഛന്റെ കാലിൽ വീണു…
"അച്ഛാ..എന്നോട് ക്ഷമിക്കൂ.."
അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി.
മുത്തച്ഛൻ അല്പനേരം മൗനമായി നിന്നു….
"വഴിതെറ്റിപ്പോയാലും മക്കൾ എന്നും മക്കൾ
തന്നെയാണ്.. അവരോടു ക്ഷമിക്കാനെ
ഞങ്ങൾക്ക് കഴിയൂ.."
മുത്തച്ഛൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മയെ എഴുന്നേൽപ്പിച്ചു….
"ഇവൻ വന്നില്ലായിരുന്നുവെങ്കിൽ നിന്നെ
കാണാതെ ഈ വയസ്സനങ്ങുചെന്നു ചേർന്നേനെ."
മുത്തച്ഛൻ തന്നെ ചേർത്തു നിർത്തി……
അത് കേട്ടു അമ്മ കണ്ണുകൾ മിഴിച്ചു…..
"ഇതിനെല്ലാം കാരണം ഇവൻ ആണ്…..
ഇവൻ നിസാരക്കാരൻ അല്ല… തെറ്റു ചെയ്ത
അമ്മയ്ക്ക് വേണ്ടി അച്ഛന്റെ കാലിൽ
വീണു മാപ്പു ചോദിച്ചവനാ ഇവൻ.."
അമ്മാവന്റെ വാക്കുകൾ കേട്ട് അമ്മ
എന്നെ നോക്കി…..
എല്ലാ മുഖങ്ങളിലും സന്തോഷം
തിരതല്ലുന്നത് കണ്ടു… അമ്മാവന്മാരോട്
വാതോരാതെ സംസാരിക്കുന്ന അമ്മയെ
കണ്ടു
എനിക്ക് ആശ്ചര്യം തോന്നി….
പിണക്കങ്ങൾ ,കുറ്റപ്പെടുത്തലുകളായ്,
പതിയെ … പരിഭവങ്ങളും കഴിഞ്ഞ്
ഇണക്കങ്ങളിൽ ലയിച്ചു …
"എടാ…നിനക്കു വല്ല പ്രേമവുമുണ്ടോ..? ഉണ്ടെങ്കിൽ നേരത്തെ പറയണേ…!
അമ്മയെ പോലെ ഓടിപ്പോവാൻ നിക്കേണ്ട
ഞങ്ങൾ നടത്തി തന്നേക്കാം.."
ഇളയമ്മാവൻ ഒരു ചെറുചിരിയോടെ തന്നെ നോക്കി..
""ഉണ്ടോന്നോ""…..?
വർഷങ്ങൾ ആയി പ്രേമിക്കുന്നതാണ്…….
കുറച്ചു നാൾ മുന്നേയാണ് സെറ്റ് ആയത്……
സ്കൂളിലെ എഴുത്തുകാരൻ ആണ്….
ലൗ ലെറ്ററെഴുത്തുകാരൻ………..
അമ്മയുടെ വാക്കുകൾ കേട്ടു ഞെട്ടിപ്പോയി….
ഇതെല്ലാം അമ്മയെങ്ങനെ അറിഞ്ഞു..?
"ഇവൻ.. വല്യേട്ടനെപോലെയാണ്…..
പകൽ നടക്കുന്ന കാര്യങ്ങൾ എല്ലാം രാത്രിയിൽ
ഉറക്കത്തിൽ വിളിച്ചുപറയും.."
മൂത്തമ്മാവന്റെ കൈ പിടിച്ചുകൊണ്ടു
തന്റെ സംശയത്തിനുത്തരവും അമ്മ തന്നു….
"അമ്മേ… ഇനിമുതൽ ഞാൻ വടക്കേ മുറിയിൽ തനിച്ചു കിടന്നോളാം.."
തന്റെ കരയുംപോലുള്ള ശബ്ദം കേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു….
അതു കാണവേ ഞാനും ചിരിച്ചു. ..
കാരണം അമ്മയുടെ ചിരിക്കുന്ന മുഖം താൻ
കുറേയേറെ നാളുകൾക്ക് ശേഷം വീണ്ടും
കാണുകയായിരുന്നു…
*****************
എന്താ മാഷേ, സ്വപ്നം കണ്ടിരിക്കാണോ……
ഞാൻ