ഉണ്ടായാൽ മതി. ഇനി ഒരിക്കലും കാണാൻ ഒത്തില്ലെങ്കിലും.” കല്യാണി പറഞ്ഞു. എന്നെ മറ്റൊന്നും പറയാൻ അനുവദിക്കാതെ അവൾ പുറത്തേക്കിറങ്ങി. ഞാനും ഇറങ്ങി. അടുത്തു കിടന്ന ഒരു ട്രോളി എടുത്തുകൊണ്ട് വന്നു എന്നിട്ട് ഡിക്കി തുറന്ന് കല്യാണിയുടെ പെട്ടുകളും മറ്റും അതിലേക്ക് എടുത്ത് വെച്ചു. കാർ ലോക്ക് ചെയ്ത് ഞാൻ കല്യാണിയുടെ കൈകളിൽ നിന്നും ട്രോളി വാങ്ങി ഡിപ്പാർച്ചർ ഗേറ്റിലേക്ക് നടന്നു. “ഇനി. കല്യാണി എപ്പോഴാ ഇങ്ങോട്ട.” ഞാൻ ചോദിച്ചു. “അറിയില്ല. ചിലപ്പോൾ ഒരിക്കലും. അച്ഛൻ അവിടത്തെ കാര്യങ്ങൾ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്. അതാണ് ഇങ്ങോട്ട് വരാതെ അങ്ങോട്ട് വിളിപ്പിച്ചത്. ഇന്നലെയും മിനിഞ്ഞാനും എന്നെ വിളിച്ചിരുന്നു. അമ്മ ആകെ പേടിച്ചിരിക്കുകയാ. അവിടെ ചെന്നാലെ കാര്യങ്ങൾ അറിയാൻ പറ്റൂ’ സംസാരിച്ചു കൊണ്ട് ഇരിക്കേ കല്യാണിയുടെ ഫ്ലൈറ്റിന്റെ സെക്യൂരിറ്റി ചെക്ക് തുടങ്ങിയ അറിയിപ്പ് വന്നു.
“എന്നാൽ ഞാൻ പോട്ടെ ജിന്നു. എന്റെ. ജിനുക്കുട്ടാ…” ട്രോളി എന്റെ കയ്യിൽ നിന്നും വാങ്ങി എന്നോട് യാത്ര പറഞ്ഞ കല്യാണി അകത്തേക്ക് കയറി. അകത്ത് ചെന്ന് എന്നെ നോക്കി കണ്ണു
തുടച്ച് കൈ വീശി അവൾ അകത്തേക്ക് നടന്നു പോയി. എന്റെ ജീവിതത്തിൽ നിന്നും അവൾ നടന്നകലുന്നതും നോക്കി ഞാൻ നിന്നു.
***SHUBHAM***