പോയി ആനകളെയും വെടികെട്ടും ഒന്നും കണ്ടുനിൽക്കാൻ വയ്യ എന്നവൻ പറയും. എന്നാലും രാത്രിവെടിക്കെട്ടിന ഞങ്ങൾ പതിവായി ഇറങ്ങും. കാവിലേക്ക് അടുക്കുമ്പോഴേക്കും വഴിയരികിലെ കച്ചവടക്കരുടെ നിര കാണാനായി. വള-കമ്മൽ ഇത്യാദികൾ, ബലൂൺ, ഹലുവയും മുറുക്കും പല നിറത്തിലുള്ള മിഠായികളും മറ്റും വിൽക്കുന്ന താൽകാലിക കടകൾ, പിന്നെ മരണക്കിണർ, മാജിക്സ് എന്നിവരുടെ കൂടാരം. സംഭാരവും നാരങ്ങാവെള്ളവും കരിമ്പജ്യസും ഇളനീരും ഒക്കെ പോയി കോളകളും മറ്റുമായി ശീതളപാനീയ കടകൾ ആണ് ഇപ്പോൾ കൂടുതലും, സംഭാരമെന്നും പറഞ്ഞ നല്ല മൂത്ത കള്ള് ഉത്സവപ്പറമ്പിലിരുന്ന ആദ്യമായി മോന്തിയ കാര്യം ഇപ്പോഴും ഓർമ്മകളിൽ പച്ചപിടിച്ച നിൽക്കുന്നു.
ബൈക്ക് കമ്മിറ്റി ഓഫീസിനടുത്ത് പാർക്ക് ചെയ്ത് ഞാൻ ഉത്സവപ്പറമ്പ് ചുറ്റിക്കറങ്ങി നടന്നു. പഞ്ചവാദ്യക്കരുടെ അടുത്ത് പോയി ആ വാദ്യമേളം കേട്ട. അത് ചെവികളാട്ടി ആസ്വദിച്ച നിൽക്കുന്ന ആനകളെ നോക്കി.. ഞാൻ കുറച്ച് നേരം ചുറ്റിക്കറങ്ങി. പിന്നെ ഉത്സവപ്പറമ്പ് മൊത്തം ചുറ്റിക്കറങ്ങി. വായ്ത്നോട്ടവും ഉത്സവം കാണിലും എല്ലാം കൂടി ഒരു വെടിക്ക കിട്ടാവുന്നത്ര
പക്ഷികൾ എന്ന പോലെ, വായ്തനോക്കി നോക്കി ഞാൻ എതാണ്ട് അമ്മയുടേയും മറ്റും മുന്നിൽ ചെന്ന് പെട്ടു. സമയം കളയാതെ ഞാൻ നിന്ന് നിൽപ്പിൽ മുങ്ങി. പിന്നേയും കുറേ അവിടെയും ഇവിടെയും കറങ്ങി നടന്നു. പഞ്ചവാദ്യം കഴിഞ്ഞ് ആനകളെ മാറ്റി തുടങ്ങി.
വെടികെട്ട് തുടങ്ങാൻ ഇനി കുറച്ച സമയം മാത്രം ബാക്കി.. ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ തോണ്ടിയത്. നോക്കിയപ്പോൾ മഹി, ഇവനെന്താണിവിടെ എന്നാലോചിക്കെ അവൻ പറഞ്ഞു.
“ജിനുവേട്ടന്നെ അമ്മ വിളിക്കുന്നു.”
“അമ്മ എവിടെ” ഞാൻ ചോദിച്ചു. അവൻ പിന്നിൽ ഒരു വശത്ത് ചൂണ്ടിക്കാണിച്ചു. ഞാൻ മനസ്സില്ലാമനസ്സോടെ നടന്നു. ‘ങാ. നിന്നെ നോക്കി ഇരിക്കുകയായിരുന്നു. നേരത്തേ കണ്ടപ്പോ വിളിച്ചത് നീ കേട്ടില്ലേ? അമ്മ ചോദിച്ചു
“നേരത്തെ എപ്പോ’ ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു. “നേരത്തെ ഇതു വഴി പോയപ്പോൾ. നിന്നെ കുറേ കൈയ്യാട്ടി വിളിച്ചു.” അമ്മ ചോദിച്ചു “ഉത്സവത്തിന്റെ ഇടക്ക് എങ്ങനെ കേൾക്കാനാ അമേ, ങാ. എന്തിനാ വിളിച്ചത്? “ ഞാൻ പറഞ്ഞു. “കല്ലുമോൾക്ക് നല്ല തലവേദന. പതിവില്ലാതെ വെയിലുകൊണ്ടതല്ലെ. അതുകൊണ്ടായിരിക്കും. പാവം.” നെറ്റിയിൽ